ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറയാനുള്ള ചങ്കുറപ്പില്ലാത്ത 19 കാരന് രാജീവ് വധത്തില്‍ പ്രതി, യുക്തിവാദിയായി എംസിഎ എംഫില്‍
ഇഷ്ട പ്രാണേശ്വരിയോട് പ്രണയം തുറന്നു പറയാന്‍ കഴിയാത്ത പേരറിവാളന് എങ്ങനെ പത്തൊന്‍പതാം വയസില്‍ രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായി? എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് പേരറിവാളന് ജയില്‍ മോചിതനാവുകയാണ്.
കൊലപാതകത്തിനു കൂട്ടുനില്‍ക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് പേരറിവാളന് അവകാശപ്പെടുന്നു. കേസില്‍ നിരപരാധിയായാണു ചിലരെങ്കിലും പേരറിവാളനെ കാണുന്നത്.
പഠിക്കാന്‍ മിടുക്കനായ പേരളിവാളന് എല്‍ടിടിയുമായി ഒരു ബന്ധവുമില്ലെന്നാണു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. 23 വര്‍ഷമായി ചെയ്യാത്ത കുറ്റത്തിനു മകന് ശിക്ഷ അനുഭവിക്കുകയാണ്. വധശിക്ഷയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
പേരറിവാളന് ജയിലിലായിട്ട് 23 വര്‍ഷത്തോളമായി. അതില്‍ കൂടുതല്‍ കാലവും ഏതു നിമിഷവും വരാവുന്ന വധശിക്ഷയ്ക്കുള്ള കാത്തിരിപ്പായിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയിട്ടും വര്‍ഷങ്ങളായി.
ശ്രീലങ്ക സന്ദര്‍ശിച്ചു, ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും പ്രതികള്‍ക്ക് ബോംബ് എത്തിച്ചു കൊടുത്തെന്നുമാണ് ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയതിന്റെ പേരില്‍ എസ്പി ടി ത്യാഗരാജന് തന്നെ കേസില്‍ കുടുക്കിയതാണെന്ന് ഇയാള്‍ പറയുന്നു.
മറ്റു പ്രതികളായ മുരുകനും ശാന്തനും ഭക്തിമാര്‍ഗം സ്വീകരിച്ചപ്പോഴും പേരറിവാളനു മാറ്റമില്ലായിരുന്നു. ഇ.വി. രാമസ്വാമി നായ്ക്കരുടെ കടുത്ത അനുയായിയായ ഇയാള്‍ യുക്തിവാദം കൈവെടിഞ്ഞില്ല. മരണത്തെ മുന്നില്‍ക്കണ്ട് വെറുതേയിരിക്കാനും തുനിഞ്ഞില്ല. ജയില്‍വച്ചു പഠനം തുടര്‍ന്ന് എം.സി.എ. എടുത്തു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗില്‍ എംഫിലിനു പഠിക്കയാണ്.
നോവലുകളും പെരിയാര്‍ നായ്ക്കരുടെ കവിതകളും വായിക്കുകയും, ജയില്‍ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് പ്രധാന പരിപാടികള്‍ .
എല്ലാം ഒരു വിധിയോടെ കാണുകയാണ് പേരറിവാളന് . "എന്റെ സഹോദരി വെല്ലൂര്‍ പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ ഞാന്‍ പതിവായി ജയിലിനു മുന്നിലൂടെ കടന്നുപോകാറുണ്ടായിരുന്നു. അന്നൊന്നും ഒരിക്കല്‍ ഇതിനകത്ത് എത്തിപ്പെടുമെന്നു കരുതിയില്ല"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha