മരിക്കുമ്പോള്‍ യാചക ബാക്കി വച്ചത് 5 കോടിയുടെ സമ്പാദ്യം
സൗദിയില്‍ മരിച്ച യാചകയുടെ സ്വത്തു വിവരങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് അയല്‍വാസികളും അധികൃതരും. നാല് നില കെട്ടിടവും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മുപ്പത് ലക്ഷം സൗദി റിയാലിന്റെ ( ഏകദേശം 5 കോടി രൂപ) സ്വത്തുക്കളാണ് ഈ യാചക കോടീശ്വരി ബാക്കി വച്ച് യാത്രയായത്.
ജിദ്ദയിലെ തെരുവില്‍ പതിവു ഭിക്ഷാടകയായ ഐഷ എന്ന സ്ത്രീ തന്റെ നൂറാമത്തെ വയസ്സില്‍ വിട പറയുന്നതുവരെ ഉണ്ടാക്കിയെടുത്തതാണ് ഈ സ്വത്തുക്കള്‍.
ഭിക്ഷാടനം നടത്തി സമ്പാദിച്ച സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഐഷയെ സഹായിച്ച ബാല്യകാല സുഹൃത്ത് അഹമ്മദ് അല്‍ സഈദിയാണ് യാചക കോടീശ്വരിയുടെ സ്വത്തു വിവരം പുറത്തു വിട്ടത്. ഐഷ മരിച്ചതോടെ ഇയാള്‍ അവരുടെ സമ്പാദ്യമെല്ലാം സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളും വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ്.
യാചകയാണെങ്കിലും ഐഷ ഇന്നേവരെ തങ്ങളുടെ പക്കലില്‍ നിന്നും വാടക ഈടാക്കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha