ഒരു ചന്ദന സോപ്പിന് 750 രൂപ
മറയൂര്‍ ചന്ദനത്തൈലത്തില്‍ ഉണ്ടാക്കുന്ന ഒരു സോപ്പിന്റെ വില 750 രൂപ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും വിലയേറിയ സോപ്പാണിത്. സോപ്പിന്റെ പേര് മില്ലെനിയം.
ഈ സോപ്പിന്റെ നിര്‍മ്മാതാക്കള്‍ കര്‍ണ്ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് ആണ്. സോപ്പ് നിര്‍മ്മിക്കുന്നതിന് വെട്ടിവര ഓയില്‍ അടക്കമുള്ള 16 തരത്തിലുളള പ്രകൃതിദത്തമായ ഓയിലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായുള്ള ചേരുവ മറയൂര്‍ ചന്ദനത്തൈലമാണ്. മറ്റ് സോപ്പുകള്‍ക്ക് ഇന്ത്യയിലെ പരമാവധി വില 200 രൂപയില്‍ താഴെയേയുള്ളൂ.
https://www.facebook.com/Malayalivartha