ലിറ്ററിന് ഒരു രൂപാ നിരക്കില്‍ വെള്ളം വില്ക്കാന് എടിഎം കൗണ്ടര്‍
ഒരു ലിറ്റര്‍ വെള്ളത്തിനിപ്പോള്‍ 15 ഉം 20 രൂപയും കൊടുത്തു വാങ്ങുന്നതാണ് പതിവ്. അണുവിമുക്തമാക്കിയ വെള്ളമാണെന്ന് പറഞ്ഞാണ് ഇത്രയും രൂപ കൊടുത്ത് വാങ്ങുന്നത്. അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.
മുംബൈ മഹാനഗരത്തില്‍ വെള്ളം വില്ക്കാന് എടിഎം കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപയാണ്. ആയിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന എ.ടി.എം കൗണ്ടറാണ് സ്ഥാപിച്ചിരിക്കുന്നത്.
വന്ദന എന്ന എന്‍ജിഒ യുടെ നേതൃത്വത്തിലാണ് കുറഞ്ഞ ചെലവില്‍ വെള്ളം ലഭ്യമാകുന്നതിനുളള അക്വാ എടിഎം സ്ഥാപിച്ചത്. ജല മലിനീകരണ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന മാന്‍ഖുര്‍ഡ് മേഖലയിലാണ് വെള്ളം ലഭിക്കുന്ന മെഷീന് സ്ഥാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha