മനുഷ്യ ചര്‍മ്മം കൊണ്ട് ഒരു പുസ്തകം
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഹൗടണ് ലൈബ്രറിയില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പുസ്തകം പൊതിഞ്ഞിരിക്കുന്നത് മനുഷ്യന്റെ ചര്‍മ്മം കൊണ്ടാണെന്ന് വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് എഴുത്തുകാരനായ അര്‍സീന്‍ ഹൊസേയുടെ ഡെസ് ഡെസ്റ്റിനീസ് ഡി ലമെ( എ മെഡിറ്റേഷന്‍ ഓണ്‍ ദി സോള്‍ ആന്‍ഡ് ലൈഫ് ആഫ്റ്റര്‍ ഡെത്ത്) എന്ന പുസ്തകത്തിന്റെ പുറം ചട്ട മനുഷ്യ ചര്‍മ്മം കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നതെന്നാണ് ഒട്ടേറെ പരിശോധനകള്‍ക്കൊടുവില്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1880 കളില്‍ ജീവിച്ചിരുന്ന എഴുത്തുകാരനായ ഹോസേ താനെഴുതിയ എന്ന പുസ്തകം സുഹൃത്തും ഡോക്ടറുമായ ഡോ. ലുഡോവിക് ബോലാന്‍ഡിന് നല്‍കിയെന്നും ആ ഡോക്ടര്‍ മസ്തിഷ്ക്ക രക്തസ്രാവത്താല്‍ മരിച്ച മാനസിക രോഗിയായ ഒരു സ്ത്രീയുടെ പുറത്തെ ചര്‍മ്മം ഉപയോഗിച്ച് പുസ്തകം പൊതിഞ്ഞെന്നുമാണ് ലൈബ്രറി അധികൃതര്‍ പറയുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ പുസ്തകങ്ങള്‍ മനുഷ്യചര്‍മ്മം ഉപയോഗിച്ച് പൊതിയുന്ന പ്രവണത ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.മനുഷ്യന്റെ ആത്മാവിനെ കുറിച്ച് പറയുന്ന പുസ്തകം മനുഷ്യകവചം അര്‍ഹിക്കുന്നു. എന്ന കുറിപ്പും ഡോക്ടര്‍ 315 പേജുള്ള ആ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha