ഹനുമാന്റെ പുനര്‍ജന്മമായി മുസ്ലീം ബാലന് : വാലുള്ള കുട്ടിക്ക് വിശ്വാസികള്‍ ഏറെയാകുന്നു
പഞ്ചാബിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൊരിടത്ത് ഒരു മുസ്ലീം കുട്ടിയുടെ പിന്നില്‍ ഏഴ് ഇഞ്ച് നീളമുള്ള വാല്. എന്തിനെയും ദൈവവിശ്വാസമായി കണക്കാക്കാറുള്ള ഇന്ത്യാക്കാര്‍ ഇത് ഹനുമാന്റെ പുനര്‍ജന്മമായിട്ടാണ് കരുതുന്നത്. വിശ്വാസികളാകട്ടെ ഏറെയും ഈ കുട്ടിയെ ആകര്‍ഷിക്കുന്നു.
ബാലാജി എന്ന് ബഹുമാനത്തോടെ വിളിച്ച് പയ്യനെ പൂജിക്കാനും അനുഗ്രഹം വാങ്ങാനും വാലില്‍ തൊടാനും വന്‍ തിരക്കാണ്. അത്ഭുത ജന്മമായി വിലയിരുത്തുന്ന അര്‍ഷിദിന് മുന്നിലേക്ക് ഹിന്ദു ഇസ്ലാമിക വിശ്വാസികളുടെ പ്രവാഹമാണ്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന പയ്യന് നടപ്പിന് തടസ്സം സൃഷ്ടിച്ചിട്ടുപോലും വാല് മുറിക്കാന്‍ തയ്യാറല്ല. വാല് തനിക്ക് ദൈവം തന്നതാണെന്നും ജനങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനാലാണ് താന്‍ പൂജിക്കപ്പെടുന്നതെന്നും ആ കുട്ടി പറയുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടമായ അര്‍ഷിദിനെ വളര്‍ത്തുന്നത് മുത്തച്ഛനും രണ്ടു അമ്മാവന്മാരും ചേര്‍ന്നാണ്. നാലാം വയസ്സില്‍ അച്ഛന് മരിച്ചപ്പോള്‍ മാതാവ് പുനര്‍വിവാഹിതയായി പോയി.
വാലില്‍ തൊടാന്‍ ജനങ്ങള്‍ കൂടിയതോടെ അര്‍ഷിദിന്റെ വീട് ഒരു ക്ഷേത്രമായി മാറിയിട്ടുണ്ട്. അര്‍ഷിദിന്റെ അനുഗ്രഹം മൂലം അനേകം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മക്കളില്ലാത്ത ചില വിശ്വാസികള്‍ക്ക് കുട്ടികളുണ്ടായതുമായ കഥകളുണ്ട്.
പഠനവും വിശ്വാസികള്‍ക്കുള്ള ദര്‍ശനവും കളികളും എല്ലാം കൂടി അര്‍ഷിദിന് തിരക്കുതന്നെ. അവധി ദിവസങ്ങളില്‍ ഇരുപതും മുപ്പതും പേര് കാണാനെത്തുന്നുണ്ടെന്നും എല്ലാവരും വാല് കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെന്നും ഉദ്ദേശകാര്യത്തിനായി വാല് തൊട്ട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും അര്‍ഷിദ് പറയുന്നു. എന്നാല്‍ വാല് മുറിച്ചു കളയുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും നടക്കുന്നുണ്ട്. വാല് മുറിച്ചു കളഞ്ഞാലും വിശ്വാസികള്‍ അവനെ തേടി വരുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha