ഒരു കുടുംബത്തില്‍ 31 ഡോക്ടര്‍മാര്‍!
എഴ് ഫിസിഷ്യന്മാര്, അഞ്ച് ഗൈനക്കോളജിസ്റ്റുകള്‍, മൂന്ന് ഇഎന്‍ടി സപെഷ്യലിസ്റ്റുകള്‍ കൂടാതെ ന്യൂറോളജിസ്റ്റുകള്‍, യൂറോളജിസ്റ്റുകള്‍, സര്ജന്മാര്, മനോരോഗ വിദഗ്ദ്ധര്‍ അങ്ങനെ നീണ്ടു പോകുന്നു ഡോക്ടര്‍മാരുടെ നിര. ഏതെങ്കിലും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലിസ്റ്റാണെന്ന് തെറ്റിദ്ധരിക്കണ്ട, ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ്!. ഈ കുടുംബത്തിലെ ഏതാണ്ട് എല്ലാവരും ഡോക്ടര്‍മാരാണ്. ജയ്പൂരിലാണ് ഈ ഡോക്ടര്‍ കുടുംബമുള്ളത്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഈ കുടുംബത്തില്‍ നിന്നുള്ള അംഗങ്ങള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന രാജസ്ഥാന് പ്രീ മെഡിക്കല്‍ ടെസ്റ്റിന്റെ റിസല്‍ട്ടില്‍ ഉയര്‍ന്ന റാങ്കു നേടി വീണാമിത്ര എന്ന കൗമാരക്കാരി മെഡിക്കല്‍ മേഖലയിലേക്കുള്ള തന്റെ ആദ്യ ചുവടു വച്ച് കുടുംബത്തിലെ 32-മത്തെ ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ്. അണ്ടര്‍-19 ബാസ്ക്കറ്റ്ബോളില്‍ സംസ്ഥാനത്തെ ബെസ്റ്റ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബത്തിന്റെ പാരമ്പര്യം തുടരാനാണ് വീണാമിത്രയ്ക്ക് താല്പര്യം. വീണയുടെ അച്ഛനും അമ്മയും ഡോക്ടര്‍മാരാണ്. സഹോദരന് തന്മയി പാട്നി ജയ്പൂരിലെ സവായ് മാന്‍ സിങ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. വീണയുടെ മൂത്ത അമ്മായി ഡോക്ടര്‍ അന്ന ജെയ്ന്‍ രാജസ്ഥാന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അഡീഷണല്‍ ഡയറക്ടറായി വിരമിച്ചയാളാണ്. അവരുടെ ഭര്‍ത്താവും മകനും ഡോക്ടര്‍മാരാണ്. ഇങ്ങനെ പോകുന്നു കുടുംബത്തിലെ ഡോക്ടര്‍മാരുടെ നിര.
വീണയുടെ മുത്തച്ഛന് ഒരു വക്കീല്‍ ആയിരുന്നു. എന്നാല്‍ ജീവകാരുണ്യ മേഖലയായ ആതുര സേവനത്തോട് അദ്ദേഹത്തിന് പ്രത്യേക മമതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എട്ടു മക്കളില്‍ ഏഴു പേരും ഡോക്ടര്‍മാരായി. പിന്നീട് ഈ പാരമ്പര്യം അടുത്ത തലമുറയിലേക്കും പകരുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha