Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

ഈ വഴിയിൽ നടക്കണമെന്ന കൊതിയോടെ ചെരുപ്പും മാറാപ്പുമൊക്കെ എടുത്ത് 'പോയ' ഒത്തിരി പേരുണ്ട്; പക്ഷേ, അവസാന ലാപ്പിൽ എത്തുമ്പോ കല്യാണക്കുറി കാണിക്കണം; വൈറലായ ഹ്രസ്വചിത്രത്തിന് ഫാ. ജോസ് പുതുശ്ശേരിയുടെ മറുപടി

14 NOVEMBER 2017 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഹ്രസ്വചിത്രമാണ് അനൂപ് നാരായണന്‍ സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്'. ഒരു പള്ളിയിലെ അച്ഛനോട് പെൺകുട്ടി അവളുടെ പ്രണയം തുറന്നു പറയുന്ന രംഗങ്ങളാണ് വൈറലായിരിക്കുന്നത്.

ഇതിൽ കലാലയ ജീവിതത്തിന്റെ അവസാനനാളിൽ പെൺകുട്ടി തന്റെ സഹപാഠി കൂടിയായ പള്ളിയിലച്ഛനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. 'നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് ?' എന്ന്. ഇതിന് ഹ്രസ്വചിത്രത്തിലെ അച്ഛൻ ചിരിക്കുന്നതല്ലാതെ മറുപടിയൊന്നും പറയുന്നില്ല. എന്നാൽ ജീവിതത്തിലെ ഒരു പള്ളിവികാരി പെൺകുട്ടിക്ക് മറുപടി കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ഈ മറുപടിയും സോഷ്യൽമീഡിയയിൽ ഹിറ്റാണ്. ഫാ. ജോസ് പുതുശ്ശേരിയാണ് പെൺകുട്ടിക്ക് മറുപടിയെന്നോളം ഒരു കുറിപ്പ് തയ്യാറാക്കിയത്. ഈ കുറിപ്പ് ഫാ. അനീഷ് കരിമാളൂർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു.

ഫാ. ജോസ് പുതുശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ;

എന്തിനാടാ ചക്കരേ നീ അച്ചൻ പട്ടത്തിന് പോയത്? സുന്ദരിയായ ഒരു കൊച്ചുമിടുക്കി അവൾക്ക് പ്രണയം തോന്നിയ ഒരു കൊച്ചച്ചനോട് ചോദിച്ച നല്ല ചന്തമുള്ള ചോദ്യമാണ്. ചില ഉത്തരങ്ങളുടെ പ്രസക്തി അതിന്റെ ചോദ്യങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ആ പ്രണയിനിക്ക് ഒരു ഉത്തരം കൊടുത്താലോ എന്നു വിചാരിച്ചു. "എന്തിനാടാ ചക്കരേ നീ അച്ചൻ പട്ടത്തിന് പോയത്?" ഒറ്റവാക്കിൽ പറഞ്ഞാൽ, പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്. ഞാൻ പോലും അറിയാതെ, പിറകേ നടന്ന്, ഊണിലും, ഉറക്കത്തിലും കളിയിലും, കനവിലും കയറി വന്ന്അവൻ വന്നു വിളിച്ചു കൊണ്ടുപോയതാണ്.

അമ്മയുടെ മടിത്തട്ടിലൂടെ, അപ്പന്റെ നെറ്റിയിലെ വിയർപ്പിലൂടെ, കൊച്ചു പെങ്ങളുടെ "ചേട്ടാ" വിളിയിലൂടെ, ചങ്കിന്റെ "ബ്രോ" വിളിയിലൂടെ, അച്ചന്റെ ശാസനത്തിലൂടെ, കന്യാസ്ത്രിയമ്മയുടെ തിരുത്തലിലൂടെ, പാട്ടിലൂടെ, പ്രസംഗത്തിലൂടെ, നാടകത്തിലൂടെയൊക്കെ വിളിച്ചത് അവനായിരുന്നടീ. ഇത് പറയുമ്പോ, അനുവാദം കൂടാതെ കയറി വന്ന് വിളിച്ചോണ്ടു പോയി എന്ന സങ്കടമൊന്നുമില്ല കേട്ടോടീ പെണ്ണേ. മറിച്ച്, വിളി കിട്ടിയാൽ മാത്രം യാത്ര ചെയ്യാനും മുഴുമിപ്പിക്കാനും കഴിയുന്ന യാത്രയാണിതെന്ന് നിന്നോട് പറയാനാണ്. ഈ വഴിയിൽ നടക്കണമെന്ന കൊതിയോടെ ചെരുപ്പും മാറാപ്പുമൊക്കെ എടുത്ത് 'പോയ' ഒത്തിരി പേരുണ്ട്, പക്ഷേ, അവസാന ലാപ്പിൽ എത്തുമ്പോ കല്യാണക്കുറി കാണിക്കണം.

അതായത്, വിളിച്ചിട്ടുണ്ടാവണം എന്ന് ചുരുക്കം. ഇനി കസൻദ് സാക്കിസിന്റെ ഫ്രാൻസീസിനെ കുറിച്ചുള്ള പ്രണയാർദ്രമായ ഒരു സ്വപ്നം കൂടി കുറിച്ചിട്ട് ഞാൻ നിറുത്തിയേക്കുവാണേ. പ്രണയത്തിലായിരുന്നു ഫ്രാൻസീസും ക്ലാരയും. പൊടുന്നനെ ഒരു ദിനം ഫ്രാൻസീസ് ചുവടുമാറുന്നതായി ക്ലാരയ്ക്ക് ഒരു സംശയം. അവനിൽ ആദ്യം ഉണ്ടായിരുന്ന പ്രണയം നുരയുന്നില്ല. തന്നേക്കാളധികം മറ്റാരോടോ ഉള്ള അനുരാഗം അവനിൽ സ്ഫുരിക്കുന്നുണ്ട്. തുടങ്ങിയ ഒത്തിരി ആശങ്കകൾ.

അനാവശ്യമായ തെറ്റിദ്ധാരണകൾക്കിടം നൽകാതെ ക്ലാര ചോദ്യം ഫ്രാൻസീസിനോട് തന്നെ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിനക്ക് എന്നോട് ആദ്യം ഉണ്ടായിരുന്ന പ്രണയം ഇല്ലാത്തത്? അതോ, നിനക്ക് മറ്റാരോടെങ്കിലും പ്രണയം തേന്നുന്നുണ്ടോ എന്നൊക്കെ? ഫ്രാൻസീസിൽ നിന്ന് ക്ലാര പ്രതീക്ഷ ഉത്തരത്തെക്കാളുപരി, അവളുടെ സകല സ്വപ്നങ്ങളേയും തകർക്കുന്ന ഒരു ഉത്തരമാണ് ഫ്രാൻസീസിന്റെ നാവിൽ നിന്നും വീണത്.

അവന് പ്രണയം തോന്നിയിരിക്കുന്നു. ഇന്നലെ വരെ തന്റെ പ്രണയകവാടത്തിന്റെ കാവൽക്കാരനായിരുന്നവൻ ഇന്ന് മറ്റാരുമായോ അനുരാഗത്തിന്റെ കനവുകൾക്ക് നിറമേകുന്നതിൽ വ്യാപൃതനാണ്. കൂടുതൽ വ്യക്തതയാഗ്രഹിച്ച ക്ലാരയോട് ഫ്രാൻസീസ് പറഞ്ഞു. അതേ, ഞാൻ പ്രണയത്തിലാണ്. തീവ്രാനുരാഗത്തിലാണ്. എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന എന്റെ ദൈവത്തോട്.

നിന്റെ പ്രണയം എന്റെ ഇരുൾ വീണ നടവഴികളിൽ ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ, എന്റെ ദൈവം സൂര്യനെപ്പോലെ എന്റെ മുൻപിൽ ഉദിച്ചു നിൽക്കുമ്പോൾ ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീർത്തും പ്രസക്തിയില്ലാതായിപ്പോകുന്നു. കടലോളം പ്രണയമുള്ളവളേ, നിന്നോടും നിന്റെ പ്രണയത്തോടുള്ള മതിപ്പോടും കൂടി തന്നെ. ഒരിക്കൽ കൂടി കുറിക്കട്ടെ - പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്. പ്രണയം തന്നെയായ ദൈവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (9 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (9 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (9 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (9 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (9 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (9 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (9 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (10 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (10 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (10 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (10 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (10 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (11 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (11 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (11 hours ago)

Malayali Vartha Recommends