Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

ഹൃദ്‌രോഗികള്‍ക്ക് മരിജൂവാന ഉപകാരപ്രദമെന്ന് പുതിയ പഠനം

21 NOVEMBER 2017 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

ലോക അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ 'ഷൂസിട്ട ത്രേസ്യാവല്ല്യമ്മച്ചിയെ' ഓര്‍ക്കാം, അത് ആ രോഗികളെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാനും അവര്‍ ചെയ്യുന്ന ത്യാഗത്തെ അഭിനന്ദിക്കാനും പ്രചോദിപ്പിക്കട്ടെ!

തിഹാര്‍ ഹട്ട്: തടവുകാരുടെ സാമ്പത്തിക- സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി, മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ സമ്പാദിക്കുന്നു

ഇക്കാലമത്രയും പറഞ്ഞിരുന്നത് മരിജൂവാന പോലുള്ള മയക്കുമരുന്നുകള്‍ ഹൃദ്രോഗം വരുത്തി വയ്ക്കുമെന്നാണ്! എന്നാല്‍ ഒരിക്കല്‍ ഹൃദയസ്തംഭനം വന്നു കഴിഞ്ഞ രോഗികള്‍ക്കു പുതു ജീവിതം നല്‍കാന്‍ മരിജൂവാനയ്ക്ക് കഴിയുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. എങ്കിലും ഹൃദയാഘാതം വന്നു കഴിഞ്ഞവര്‍ മരിജൂവാന ഉപയോഗിക്കു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു തുടങ്ങിയിട്ടില്ലത്രേ!

ശരീരത്തിനാവശ്യമുള്ളത്ര രക്തം പമ്പു ചെയ്യാന്‍ ഹൃദയപേശികള്‍ക്ക് കഴിയാതെ വരുമ്പോള്‍ ഹൃദയമിടിപ്പിനുണ്ടാകുന്ന ക്രമരാഹിത്യങ്ങള്‍ ഹൃദയ സ്തംഭന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ സങ്കീര്‍ണ്ണതയെ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ മരിജൂവനാ ഉപയോഗിക്കുന്നവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന സങ്കീര്‍ണ്ണതയിലേക്കെത്തുന്ന ക്രമരഹിത ഹൃദയമിടിപ്പ് ഉണ്ടാകാനിടയില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

മരിജൂവാന ഉപയോഗിക്കുന്നവര്‍ക്ക് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അവ ഹൃദയാരോഗ്യത്തെ മോശമാക്കുമെന്നുമൊക്കെ ഇതുവരെ വിശ്വസിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പുതിയ പഠനഫലം കണ്ട് അമ്പരന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ പഠന സംഘത്തലവനായ ഡോ ഒലുവോലേ അഡെഗ്ബാലായ്ക്ക് തന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് അല്പം വൈക്ലബ്യം ഉണ്ടായിരുന്നുവത്രേ. ഒടുവില്‍ വളരെ ദിവസത്തെ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും ശേഷമാണ് ഈ മാസം കാലിഫോര്‍ണിയയില്‍ വച്ചു നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷനില്‍ ഗവേഷണഫലം സമര്‍പ്പിച്ചത്.

എന്നാല്‍ ഹൃദയ സ്തംഭനം വന്നു കഴിഞ്ഞ രോഗികളോട് മരിജൂവാന ഉപയോഗിക്കൂ എന്നു പറയാവുന്ന അവസ്ഥ എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ഇപ്പോഴും പറയുന്നത്. മരിജൂവാന ഉപയോഗവും ഏട്രിയല്‍ ഫൈബ്രിലേഷനും തമ്മില്‍ ആരോഗ്യത്തിന് പ്രയോജനപ്രദമായ ഒരു ബന്ധം ഉണ്ടെന്ന് കണ്ടെത്തിയ ആദ്യത്തെ ഗവേഷണമാണിതെന്നതിനാല്‍ ഫലങ്ങള്‍ ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നത് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കുന്ന ഒരു കാരണവുമാകാം ഹൃദയസ്തംഭനം ഉണ്ടായതിന്റെ പരിണിതഫലമാകാം എന്നുള്ളതു കൊണ്ടും ഈ രണ്ട് അവസ്ഥകളും ഏറെക്കുറെ ഒരുമിച്ചാണ്,സംഭവിക്കുന്നതെന്നുമാണ് 2015-ല്‍ പ്രസി്ദ്ധപ്പെടുത്തിയ ഒരു പഠനം പറയുന്നത്. ഹൃദയസ്തംഭനമുണ്ടായവര്‍ക്ക് തുടര്‍ന്ന് ക്രമരഹിത ഹൃദയമിടിപ്പും കൂടി ഉണ്ടെങ്കില്‍, ഇവ രണ്ടിലേതെങ്കിലും ഒരവസ്ഥ മാത്രം ഉള്ളവരേക്കാള്‍ ജീവാപായ സാധ്യത കൂടുതലാണ്.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാക്കുന്നതിനും മരിജൂവാന ഉപഭോഗത്തിനും തമ്മില്‍ ബന്ധമുള്ളതായി ചെറുപഠനങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കയില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരുടെ വിവരങ്ങളടങ്ങിയ ഡേറ്റാബേസുമായി പ്രസ്തുത പഠന വിവരങ്ങളെ ഒത്തുനോക്കുവാന്‍ അഡെഗ്ബാലയും സംഘവും തീരുമാനിക്കുകയായിരുന്നു.

2007-നും 2014-നും ഇടയില്‍ അമേരിക്കന്‍ ആശുപത്രികളില്‍ വിവരങ്ങള്‍ അവര്‍ വിശകലനം ചെയ്തു. ഇവരില്‍ 1200 പേര്‍ മരിജൂവാനയ്ക്ക് അടിമകളായിരുന്നുവെന്ന് കണ്ടെത്തി. വേറെ 23,000 പേര്‍ മരിജൂവാന ഉപയോഗിക്കുന്നവരുണ്ടായിരുന്നെങ്കിലും അവര്‍ അതിന് അടിമകളായിരുന്നില്ല.

മരിജൂവാന ഉപയോഗിക്കുകയേ ചെയ്തിട്ടില്ലാത്ത രോഗികളെ അപേക്ഷിച്ച് മരിജൂവാന ഉപയോഗിക്കുമെങ്കിലും അടിമകളല്ലാത്തവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവും, അടിമകളായവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവുമാണുണ്ടായിരുന്നതത്രേ. ഹൃദയ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞവരുടെ വിവരങ്ങളും അമ്പരപ്പിക്കുന്നതാണ് മരിജൂവാനയ്ക്ക് അടിമകളായവരുടെ മരണസാധ്യത 58 ശതമാനം കുറവും അടിമകളല്ലാത്തവരുടെ സാധ്യത 46 ശതമാനം കുറവുമാണത്രേ.

പ്രസ്തുത പഠനത്തിന്റെ ഘടകങ്ങളെ സ്വാധീനിക്കാന്‍ ഇടയുള്ള മറ്റു വിവരങ്ങളും അഡെഗ്ബാലെയും സംഘവും കണക്കിലെടുക്കുകയുണ്ടായി. രോഗിയുടെ വയസ്സ്, സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍, മറ്റു മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്നിവയൊക്കെയും അവര്‍ പരിശോധിച്ചു. മരിജൂവാന ഉപയോഗിക്കുന്നവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കുന്ന പഠനഫലങ്ങള്‍ മുമ്പ് ഉണ്ടായിട്ടുള്ളത്, പഠന വിധേയമാക്കിയ രോഗികള്‍ക്ക് മരിജൂവാനയോടൊപ്പം മറ്റ് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്ന് അന്വേഷിക്കാതിരുന്നതു കൊണ്ടാവാം എന്നാണ് അഡെഗ്ബാലയുടെ അഭിപ്രായം.

ഹൃദയ സ്തംഭനമുണ്ടായ രോഗികള്‍ മരിജൂവാന ഉപയോഗിച്ചാല്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യതയും, മരണസാധ്യതയും കുറയുന്നതെന്തുകൊണ്ട് എന്നതിന് വ്യക്തത വന്നിട്ടില്ലെങ്കിലും, ശരീരത്തിലുടനീളം കാണപ്പെടുന്ന കാനാബൈനോയിഡ് റിസപ്‌റ്റേഴ്‌സ്, മരിജൂവാനയിലുള്ള ചില ഘടകങ്ങളാല്‍ ഉദ്ദീപിപ്പിക്കപ്പെടുന്നതിനാല്‍ ഏട്രിയല്‍ ഫൈബ്രിലേഷന് കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദവും അതീറോ സ്‌ക്ലീറോസിസും തടയപ്പെടുന്നുവെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ടെന്ന് അഡെഗ്ബാല വ്യക്തമാക്കി.

ഹൃദയാഘാതം വന്നു കഴിഞ്ഞവര്‍ മരിജൂവാന ഉപയോഗിക്കുമ്പോള്‍ ഏട്രിയല്‍ ഫൈബ്രിയേഷനെ തടയുന്നത് മരിജൂവാനയിലെ ഏതു ഘടകമാണെന്ന് കൃത്യമായി കണ്ടെത്തി കഴിഞ്ഞാലേ ഈ പഠനം പ്രയോജനം ചെയ്യുകയുള്ളൂവെന്ന് ഗവേഷണ മേധാവി വിലയിരുത്തി. പ്രസ്തുത ഗവേഷണഫലം ഒരു അംഗീകൃത റിപ്പോര്‍ട്ടായി ഇതുവരെയും ഒരു സയന്‍സ് ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (8 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (8 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (8 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (9 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (9 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (9 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (9 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (9 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (9 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (9 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (10 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (10 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (11 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (11 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (11 hours ago)

Malayali Vartha Recommends