Widgets Magazine
16
Aug / 2018
Thursday
Forex Rates:

1 aed = 19.16 inr 1 aud = 51.10 inr 1 eur = 80.00 inr 1 gbp = 89.39 inr 1 kwd = 231.76 inr 1 qar = 19.33 inr 1 sar = 18.76 inr 1 usd = 70.34 inr

EDITOR'S PICK


നടി മല്ലിക സുകുമാരനെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി


മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകാനുള്ള വിവിധ നമ്പരുകള്‍


നിർത്തതേയുള്ള കുഞ്ഞിന്റെ കരച്ചിൽ... അന്വേഷണത്തിൽ കണ്ടെത്തിയത് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞ്; അത്ഭുതകരമായി ആണ്‍കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു...


പ്രളയത്തിൽ അകപ്പെട്ട നിരവധിപേർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ജീവനായി കേഴുന്നു...


മഴയുടെ ഭീകര ചിത്രം പുറത്ത് വിട്ട് നാസ; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാരെ അമേരിക്ക അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്; എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് നാസ നിരീക്ഷിക്കുന്നു; ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ടും തയാറാക്കുന്നു

കടൽക്ഷോഭവും സുനാമിയും ചുഴലികാറ്റുമൊക്കെ പടിവാതിൽക്കൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ ദുരന്തനിവാരണക്കാരുടെ യഥാർത്ഥ ചിത്രം അറിയുന്നവർ കണ്ണു തള്ളും

07 DECEMBER 2017 03:28 PM IST
മലയാളി വാര്‍ത്ത

തീരദേശ പോലീസിന് മൂന്ന് രക്ഷാ ബോട്ടുകൾ ഉള്ളതിൽ രണ്ടെണ്ണം കട്ടപ്പുറത്താണ്. ഒരെണ്ണം മാത്രമാണ് പെട്രോളിംഗിന് ഉപയോഗിക്കുന്നത്. എട്ട് നോട്ടിക്കൽ മൈൽ മാത്രമാണ് ഇതിന് സഞ്ചരിക്കാൻ കഴിയുന്നത്. ക്ഷോഭിച്ച കടലിൽ ഇവ ഇറക്കാറില്ല. കടൽ ക്ഷോഭിച്ചാൽ ഇവയെ കരയിൽ കയറ്റി വയ്ക്കും.

കടലിന്റെ സ്ഥിതി അനുസരിച്ചുള്ള രക്ഷാ ബോട്ടുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഫിഷറീസ് വകുപ്പ് 65 ലക്ഷം മുടക്കി വിഴിഞ്ഞത്തിനു വേണ്ടി വാങ്ങിയ ബോട്ട് ഉപയോഗശൂന്യമായി കരയിൽ മിടന്ന് നശിക്കാർ തുടങ്ങിയിട്ട് കാലങ്ങളായി. ശീതികരിച്ചതാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കി വിഴിഞ്ഞത്തെത്തിച്ച രക്ഷാ ബോട്ട് ഉപയോഗശൂന്യമായി കരയിൽ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് എൻഞ്ചിൻ തകരാറിലായി കട്ടപ്പുറത്താണ്. പൂനയിൽ നിന്നാണ് ബോട്ട് കൊണ്ടുവന്നതെന്ന് പറയുന്നു. ഇത് അറ്റകുറ്റ പണി ചെയ്യാൻ ലക്ഷങ്ങൾ ചെലവാകുമത്രേ. ഇത്തരം ബോട്ടുകൾ പ്രവർത്തനസജ്ജമായിരുന്നെങ്കിൽ കടലിൽ പോയവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

ബോട്ടുകൾ ലഭ്യമല്ലാത്തതിനാൽ വാടകയ്ക്കെടുത്ത ബോട്ടുകളിലാണ് ഓഖ ദുരന്തത്തെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ നടത്തിയത്. രക്ഷാപ്രവർത്തനം വൈകാനുള്ള കാരണവും ഇതുതന്നെയാണ്. ദുരന്തം ഉണ്ടാകുന്ന ഉടൻ പട്ടാളത്തെയും പോലീസിനെയും ലഭിക്കില്ല. ഹെലികോപ്റ്ററും വിമാനവും ലഭിക്കില്ല. വിഴിഞ്ഞത്ത് തന്നെയുള്ള തീരസംരക്ഷണസേനയാണ് ആദ്യം ഇതിൽ ഇടപെടേണ്ടവർ. എന്നാൽ നല്ലൊരു ബോട്ട് പോലും ഇല്ലാത്ത ഇവർ ബോട്ട് വാടകയ്ക്കെടുത്ത് കൊണ്ടു വരുമ്പോൾ സമയം അതിക്രമിച്ചിരിക്കും. അതാണ് ഓഖക്കിടയിൽ വിഴിഞ്ഞത്ത് സംഭവിച്ചത്.

കേന്ദ്ര സർക്കാരിൽ നിന്നും 121 കോടി രൂപയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് വർഷം തോറും ലഭിക്കുന്നത്. മത്സ്യമേഖലയിൽ ജീവിക്കുന്നവരുടെ ക്ഷേമത്തിനായി 475 കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നേരിടാനായി 1000 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ കഴിയുന്ന ബോട്ട് അനുവദിക്കണമെന്ന് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും വർഷങ്ങളായി ആവശ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ദുരന്തം ഉണ്ടാകുമ്പോൾ പരിഹാരം തേടിയിറങ്ങുന്നവരാണ് മലയാളികൾ. ഓഖ മറക്കുന്നതോടെ സ്ഥിതി പഴയതിനേക്കാൾ മോശമാകും. അപ്പോൾ പുതിയൊരെണ്ണം വരും. അതു വരെ കാത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ ; നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും  (11 minutes ago)

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (25 minutes ago)

കേരളത്തിലെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് കോടിയേരി  (44 minutes ago)

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം; പോസ്റ്റുമോര്‍ട്ടം ഉടന്‍ തന്നെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം  (59 minutes ago)

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ;നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കളക്ടറുടെ മുന്നറിയിപ്പ്  (1 hour ago)

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി വിലയിരുത്തി; രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംതീരുമാനിച്ചു; ക  (1 hour ago)

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു   (1 hour ago)

സംസ്ഥാനത്ത് ഇന്ന് മാത്രം നാല്‍പ്പതിലധികം മരണം, നിരവധി പേരെ കാണാതായി, കുതിരാന്‍ തുരങ്കത്തിലടക്കം മണ്ണിടിഞ്ഞു, പ്രതികൂല കാലാവസ്ഥ കാരണം നേവിക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല  (2 hours ago)

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം ; കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്  (2 hours ago)

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു  (2 hours ago)

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍, അപകടസാധ്യതയുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു  (2 hours ago)

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന ആവശ്യം തള്ളി തമിഴ്നാട് ; ഡാം സുരക്ഷിതമാണെന്നും ​ ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി പളനിസ  (2 hours ago)

ചെക്ക് കേസിൽ പിഴയടയ്ക്കാൻ പണമില്ലാതെ ഏഴ് മാസം പ്രായമുള്ള കുഞ്ഞും അമ്മയും; അകത്തു പോകുമെന്നായതോടെ സ്വന്തം കൈയിൽ നിന്നും പണമടച്ച പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ കയ്യടി  (3 hours ago)

കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി  (3 hours ago)

കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും ഉരുള്‍പൊട്ടി, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം  (3 hours ago)

Malayali Vartha Recommends