ചോക്ലേറ്റ് കൊണ്ടുള്ള രാഖികള്‍ വിപണിയില്‍
ഇനി ചോക്ലേറ്റ് കൊണ്ടുണ്ടാക്കിയ രാഖികളുടെ കാലം വരുന്നു. പാലും ചോക്ലേറ്റും ഉപയോഗിച്ചാണ് പൂജ രാഖികള്‍ നിര്‍മ്മിക്കുന്നത്. പല നിറങ്ങളില്‍ ഇത് ലഭിക്കും. ചോക്ലേറ്റും പാലുമാണെന്നു കരുതി ഭയക്കേണ്ട.
ദിവസങ്ങളോളം ഒരു പ്രശ്നങ്ങളുമില്ലാതെ നില്ക്കും. പല നിറങ്ങള്‍ക്കൊപ്പം വ്യത്യസ്ത രൂപത്തിലും ചോക്ലേറ്റ് രാഖികള്‍ വിപണിയില്‍ ലഭ്യമാകും. കുട്ടികളെ ലക്ഷ്യമിട്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത രാഖികളും വിപണിയിലെത്തും. ചോക്ലേറ്റ് രാഖികള്‍ ലഭിക്കുന്നത് നല്ലനല്ല സമ്മാനപ്പൊതികളിലാവും. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സമ്മാനപ്പൊതികള്‍ തിരഞ്ഞെടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha