പച്ചില ജീവി കൗതുകമാവുന്നു
പച്ചിലപോലെയിരിക്കുന്ന അപൂര്‍വ്വയിനം ജീവി കൗതുകമാകുന്നു. കുന്നപ്പിള്ളി മുതിരക്കാലായില്‍ കുമാറിന്റെ വീട്ടിലാണ് ആറ് കാലുകളുള്ള ചിത്ര ശലഭം പോലിരിക്കുന്ന ജീവി വിരുന്നെത്തിയത്. പച്ച നിറത്തിലുള്ള ഈ ജീവി രണ്ടു പച്ചിലകള്‍ അടുക്കി വച്ചിരിക്കുന്നതു പോലെയാണ്.
കൈ കാലുകളും ഇലയുടെ ആകൃതിയിലും നിറത്തിലുമാണ്. പറക്കാന്‍ ശ്രമിക്കാതെ ചാടി നടക്കുകയാണിത്. വിചിത്ര ജീവിയെ കാണാന്‍ കുമാറിന്റെ വീട്ടില്‍ അയല്‍ക്കാരും നാട്ടുകാരും വന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha