രണ്ടു വയസ്സുകാരിയുടെ കളികൂട്ടുകാരന് ഭീമന് നായ
വെയ്വെയ് എന്നു പേരുള്ള രണ്ടു വയസ്സുകാരി കളിപ്പാട്ടങ്ങള്‍ കൊണ്ടു കളിക്കുന്നതിനുപകരം കളിക്കുന്നത് ആരോടാണെന്നോ ? സിംബ എന്നു പേരായ ഭീമനായ നായയോടൊപ്പം. സിംബയുടെ ഒരു കാലിന്റെ വലിപ്പം മാത്രമാണ് ഈ കുട്ടിക്കുള്ളത്. ടിബററന് മാസ്റ്റിഫ് ഇനത്തില്‍ പെട്ടതാണ് ഈ നായ.
സിംഹത്തിന്റേതു പോലുള്ള പ്രകൃതമാണിതിന്റേത്. ശരീരം മുഴുവന്‍ മുടി. 250 പൗണ്ടാണ് ഭാരം. കുഞ്ഞിനോട് ഇത് ശാന്തമായേ പെരുമാറുകയുള്ളൂ. നായയുടെ ശരീരത്തിനു മുകളില്‍ കൂടി കുഞ്ഞ് ഇഴഞ്ഞ് നടക്കും. മുടിയില്‍ പിടിച്ച് വലിക്കുകയൊക്കെ ചെയ്താലും ശാന്തനായിരിക്കും സിംബ. കുരയ്ക്കുകയോ മൂളുകയോ ഒന്നും ചെയ്യില്ല. അത്രയ്ക്ക് ഇഷ്ടമാണ് സിംബയ്ക്ക് ഈ രണ്ടു വയസ്സുകാരിയെ.ഇവരുടെ കളികള്‍ കാണേണ്ടതുതന്നെയാണ്. ഈ കാഴ്ച എല്ലാപേരേയും അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha