ഹാരിപോര്‍ട്ടര്‍ ഫേയ്സ്ബുക്കിലും പ്രിയപുസ്തകം
ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രിയപുസ്തകം ജെ.കെ.റൗളിങിന്റെ ഹാരിപോര്‍ട്ടര്‍. തങ്ങളെ സ്വാധീനിച്ച മികച്ച പത്തു പുസ്തകങ്ങള്‍ ഉപയോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ഇതില്‍ ഏറ്റവും അധികം പേരും തെരഞ്ഞെടുത്തിരിക്കുന്നത് ഹാരിപോര്ട്ടറാണ്. 21% പേരാണ് ഹാരിപോര്‍ട്ടറിന്റെ ആരാധകരായി ഫേയ്സ്ബുക്കിലുള്ളത്.
ഹാപ്പര്‍ ലീയുടെ ടു കില്‍ എ മോക്കിങ് ബേര്‍ഡ് എന്ന പുസ്തകമാണ് രണ്ടാം സ്ഥാനത്തുള്ളത്. ബുക്കര്‍ സമ്മാനം ലഭിച്ച ഈ പുസ്തകത്തിനും നിരവധി ആരാധകരാണുള്ളത്. ജെ.ആര്.ആര്.ടോള്കിന് എഴുതിയ ദി ലോര്‍ഡ് ഓഫ് ദ റിങ്സ് മൂന്നാം സ്ഥാനത്താണ് ഫേസ്ബുക്കിലുള്ളത്.
മികച്ച 20 പുസ്തകങ്ങളുടെ സ്ഥാനത്ത് കുട്ടികള്‍ക്കായി എഴുതിയ പുസ്തകങ്ങളും നിരവധിയാണ്. ചെറിയ പ്രായത്തില്‍ വായിച്ച പല പുസ്തകങ്ങളുമാണ് ഓര്‍മയില്‍ മായാതെ സൂക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha