Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 19.00 inr 1 aud = 51.02 inr 1 eur = 79.78 inr 1 gbp = 88.98 inr 1 kwd = 229.99 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

EDITOR'S PICK


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും


അർച്ചനയുടെ മനസറിഞ്ഞ് പ്രവർത്തിച്ച് ചേച്ചി... ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ

തെറോനസിന്റേത് 'കുലീനരക്തം' അല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ നിക്ഷേപകര്‍!

12 JUNE 2018 05:00 PM IST
മലയാളി വാര്‍ത്ത

ബിസിനസിലെ മായാജാലക്കാരനായ സ്റ്റീവ് ജോബ്‌സിനെപ്പോലെ എപ്പോഴും അവളും ബ്ലാക് ഡ്രസ് ആയിരുന്നു ഇഷ്ടപ്പെട്ടത്. രക്തം കൊണ്ട് അവള്‍ സംരംഭകലോകത്ത് വിപ്ലവം കുറിക്കുമെന്ന് പറഞ്ഞു; അത് വിശ്വസിച്ച് സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലെ ശുദ്ധ മനസ്‌കര്‍ അവളെ വിശേഷിപ്പിച്ചു...അടുത്ത സ്റ്റീവ് ജോബ്‌സ്. നിക്ഷേപകര്‍ അവള്‍ക്ക് പിന്നാലെ പാഞ്ഞു. പണമൊഴുക്കി. അമേരിക്കയില്‍ പുതുവിപ്ലവത്തിന്റെ ശംഖൊലി മുഴങ്ങിത്തുടങ്ങുകയാണെന്ന് ഫോബ്‌സും ഫോര്‍ച്ച്യൂണുമടക്കം വാഴ്ത്തി. സ്റ്റാര്‍ട്ടപ്പ് ലോകത്തെ രാജകുമാരിയായി എലിസബത്ത് ഹോംസ്. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ഇന്നവളെ വിളിക്കുന്നത് തട്ടിപ്പുക്കാരിയെന്നാണ്. എല്ലാവരെയും ഒരുപോലെ കബളിപ്പിച്ചവളെന്നും. 34-വയസ്സുള്ള എലിസബത്തിനെ ചൂണ്ടിക്കാണിച്ച് യുവാക്കളോട് സംരംഭകലോകം പറയുന്നു, ഒരു സംരംഭ എങ്ങനെയാകരുത് എന്നതിന് ഉദാഹരണമാണ് അവര്‍ എന്ന്.

കാലിഫോര്‍ണിയയില്‍ ജനിച്ച ഹോംസ് മിടുമിടുക്കിയായിരിക്കുന്ന പഠിക്കാന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ കംപ്യൂട്ടറുകളുടെ തോഴി. സ്വന്തമായി സി ++ കംപൈലറുകളുണ്ടാക്കി വിറ്റ് പണമുണ്ടാക്കി അവള്‍. തുടര്‍ന്ന് പഠിച്ചത് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍. ആരോഗ്യവിവരങ്ങള്‍ എല്ലാവര്‍ക്കും ഏത് സമയത്തും ലഭ്യമാകണമെന്ന് ഹോംസ് ആഗ്രഹിച്ചു. അങ്ങനെയാണ് തെറാനോസ് എന്ന സംരംഭത്തിന് അവള്‍ തുടക്കമിട്ടത്. അടിസ്ഥാനപരമായി ഒരു ഡയഗ്‌നോസ്റ്റിക്‌സ് കമ്പനിയായിരുന്നു തെറോനസ്. വെറും ഒരു പൊടി രക്തം മാത്രം മതി. അതില്‍ നിന്നും 200-ലധികം ടെസ്റ്റുകള്‍ നടത്താം. റിസള്‍ട്ട് ഉടന്‍ കൈയിലെത്തും. മറ്റ് ഡയഗ്‌നോസ്റ്റിക്‌സ് കമ്പനികള്‍ ഈടാക്കുന്നതിന്റെ പത്തിലൊന്ന് തുകയ്ക്കാണ് എലിസബത്ത് ഹോംസിന്റെ കമ്പനി ടെസ്റ്റുകള്‍ ചെയ്ത് നല്‍കുന്നത്.

സംഭവം വന്‍വാര്‍ത്തയായി. ഇത്തരത്തിലൊരു സേവനം നല്‍കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ തന്റെ പക്കലുണ്ടെന്നായിരുന്നു ഹോംസ് പറഞ്ഞത്. മാധ്യമങ്ങള്‍ ഹോംസിനെ വാഴ്ത്താന്‍ തുടങ്ങി. പ്രത്യേകിച്ചും കറുപ്പ് ഡ്രസ് മാത്രം അണിയുന്ന പെണ്‍കുട്ടി, സുന്ദരി, ടിവി കാണില്ല, ഡേറ്റിംഗ് ഇല്ല, ആഡംബരമില്ല...സംരംഭകത്വമേ ജീവന്‍. പോരേ പൂരം. ഹോംസ് അതിവേഗം സെലിബ്രിറ്റിയായി. ഹോംസിന്റെ പക്കലുണ്ടെന്ന് പറയപ്പെട്ടിരുന്ന സാങ്കേതികവിദ്യ വിശ്വസിച്ച് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തെറാനോസിലേക്ക് പണമൊഴുക്കി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരിയായി മാറി ഹോംസ്. 2013-15 കാലഘട്ടത്തില്‍ 5,000 കോടി രൂപയാണ് തെറാനോസ് നിക്ഷേപമായി സമാഹരിച്ചത്. കമ്പനിക്ക് കല്‍പ്പിക്കപ്പെട്ട മൂല്യമാകട്ടെ 60000 കോടി രൂപയും.

പ്രശസ്തിയുടെ പാരമ്യത്തിലെത്തി ഹോംസ്. പിന്നീടായിരുന്നു ആന്റിക്ലൈമാക്‌സ്. ഹോംസ് നടത്തുന്ന ടെസ്റ്റുകളുടെ റിസള്‍ട്ടില്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. എന്താണ് നിങ്ങളുടെ സാങ്കേതികവിദ്യയെന്ന ചോദ്യത്തിന് ഹോംസിന് ഉത്തരമില്ലാതായി. പിന്നീടാണ് ബോധ്യമായത് എല്ലാം ഒരു മായയാണെന്ന്. എലിസബത്ത് ഹോംസ് ഇല്ലാത്ത സാങ്കേതികവിദ്യയും മറ്റും പറഞ്ഞ് നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ ആക്ഷേപിക്കപ്പെടുന്നു. ഒറ്റ സുപ്രഭാതം കൊണ്ട് അവള്‍ പാപ്പരായി. മൂല്യം വട്ടപ്പൂജ്യം.

അമേരിക്കയില്‍ ഹോംസിനെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്. തെറാനോസിന്റെ സാങ്കേതിക വിദ്യയെയും വില്‍പ്പന കണക്കുകളെയും കുറിച്ച് ഹോംസ് നിക്ഷേപകരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. ഹോംസുമായി ബന്ധപ്പെട്ട സകല കഥകളും ഉള്‍പ്പെടുത്തി ജോണ്‍ ക്യാറിറൗ ഒരു പുസ്തകം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്, പേര് ബാഡ് ബ്ലഡ്: സീക്രട്‌സ് ആന്‍ഡ് ലൈസ് ഇന്‍ എ സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയ  (10 minutes ago)

പ്രളയത്തില്‍ ചീറിപ്പാഞ്ഞ ലോറികള്‍ എല്ലാവര്‍ക്കും അത്ഭുതം...അവര്‍ രക്ഷകരായി നൂറുകണക്കിനാളുകള്‍ക്ക്..ആളെക്കൊല്ലിയെന്ന ചീത്തപ്പേര് മാറ്റിയെടുത്ത് ടിപ്പറുകളും ടോറസുകളും  (10 minutes ago)

എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു  (11 minutes ago)

ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍   (13 minutes ago)

വെള്ളമിറങ്ങിയശേഷം വീടുകളില്‍ കയറുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്  (18 minutes ago)

കണ്മുന്നിൽ തകർന്ന് വീണത് കെട്ടിപടുത്തുയർത്തിയ സ്വപ്നങ്ങൾ...  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു  (22 minutes ago)

വജർമനിക്ക് പോയ മന്ത്രിക്കെതിരെ നടപടി ; കേരളം പ്രളയ കെടുതിയിൽ അകപെട്ട സമയം ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു  (30 minutes ago)

നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചെ​റു​വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ  (34 minutes ago)

ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍   (36 minutes ago)

എഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി  (41 minutes ago)

എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല... എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം; ദുല്‍ഖറിനെ പരി  (56 minutes ago)

പത്തനംതിട്ട നഗരത്തിൽ പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍  (1 hour ago)

മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹ  (1 hour ago)

രണ്ടും കൂടി ഒന്നിച്ച് വേണ്ട...ആലപ്പുഴയില്‍ മദ്യവില്‍പ്പന നിരോധിച്ചു ; ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കളക്ടര്‍  (1 hour ago)

Malayali Vartha Recommends