Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 19.00 inr 1 aud = 51.02 inr 1 eur = 79.78 inr 1 gbp = 88.98 inr 1 kwd = 229.99 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

EDITOR'S PICK


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും


അർച്ചനയുടെ മനസറിഞ്ഞ് പ്രവർത്തിച്ച് ചേച്ചി... ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ

നീല്‍ ആംസ്‌ട്രോങ് സമ്മാനിച്ച ചന്ദ്രനിലെ പൊടിയുള്ള കുപ്പി, തന്നില്‍ നിന്നും പിടിച്ചെടുക്കാന്‍ നാസ ശ്രമിയ്ക്കരുതെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍

13 JUNE 2018 02:28 PM IST
മലയാളി വാര്‍ത്ത

തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയ, അപ്പോളോ-11 ദൗത്യത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ തന്റെ പേര് എഴുതി തനിക്ക് സമ്മാനിച്ച ചന്ദ്രനിലെ പൊടി നിറച്ച കുപ്പി തന്റെ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നാസയ്‌ക്കെതിരെ കേസ് കൊടുത്തു.

അമേരിക്കയിലെ ടെനസിയിലെ താമസക്കാരിയായ ലോറ മറെ സിക്കോ എന്ന യുവതിയാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് സ്വകാര്യ വ്യക്തികളുടെ കൈവശം ഇരുന്ന ബഹിരാകാശ വസ്തുക്കള്‍ പിടിച്ചെടുത്ത പാരമ്പര്യം നാസയ്ക്ക് ഉണ്ടെന്നതിനാല്‍ ഇതും തന്റെ കൈയ്യില്‍ നിന്ന് നാസ പിടിച്ചെടുക്കാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയതിനാലാണ് കേസുമായി കോടതിയില്‍ എത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

സീക്കോയ്ക്ക് 10 വയസ്സുണ്ടായിരുന്ന സമയത്താണ് ചെറിയ ഒരു കുറിപ്പിനോടൊപ്പം ഒരു ചെറിയ കുപ്പി തന്റെ അമ്മ തന്നെ കൊണ്ട് വന്നു കാണിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ആംസ്‌ട്രോങ്ങിന്റെ കൈപ്പടയിലുള്ള ആ കുറിപ്പ് ഇത്ര കാലവും അവള്‍ തന്റെ കിടപ്പു മുറിയില്‍ തന്നെ ഭദ്രമാക്കി വച്ചിരുന്നുവെങ്കിലും ആ കുപ്പി പിന്നീട് അവള്‍ കണ്ടിട്ടേ ഇല്ലായിരുന്നുവത്രേ. അഞ്ചു വര്‍ഷത്തിന് മുന്‍പ് അവളുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു.

അതെ തുടര്‍ന്ന് അടുത്തിടെ അവള്‍ അവരുടെ സാധനങ്ങള്‍ ഒക്കെ അടുക്കി പെറുക്കി വയ്ക്കുന്നതിനിടെയാണ് ആ കുപ്പി വീണ്ടും അവള്‍ കാണുന്നത്. ഉടനെ അതും എടുത്ത് അവള്‍ അവളുടെ ഭര്‍ത്താവിനടുത്ത് എത്തി. ചന്ദ്രനില്‍ നിന്നുള്ള പൊടിയുടെ കുപ്പി ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞത് ഇതായിരുന്നു, അത് നമ്മുടെ കൈയ്യില്‍ തന്നെ ഉണ്ട് എന്ന് ഭര്‍ത്താവിനോട് പറഞ്ഞു. അത് കൈയ്യില്‍ തിരികെ കിട്ടിയെങ്കിലും അത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അപ്പോള്‍ ഒരു രൂപവും ഇല്ലായിരുന്നുവെന്ന് അവള്‍ പറയുന്നു.

അവളുടെ അച്ഛന്‍ ടോം മറെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത യു എസ് ആര്‍മി എയര്‍ കോര്‍പ്‌സില്‍ പൈലറ്റ് ആയിരുന്നു. കൂടാതെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെയും ഭാഗമായിരുന്നു. പുരുഷ പൈലറ്റുമാരുടെ രഹസ്യ കൂട്ടായ്മ ആയ ക്വയറ്റ് ബേര്‍ഡ്‌മെനില്‍ അയാളും നീല്‍ ആംസ്‌ട്രോങും അംഗങ്ങള്‍ ആയിരുന്നതിനാല്‍ അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു.

1971-ല്‍ ആംസ്‌ട്രോങ് അവള്‍ക്കിത് സമ്മാന രൂപത്തില്‍ നല്‍കിയതായതിനാല്‍ അതിന്മേലുള്ള പൂര്‍ണ അവകാശം അവള്‍ക്കാണെന്നാണ് കോടതിയ്ക്ക് നല്‍കിയ പരാതിയില്‍ അവള്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്റ്റഫര്‍ മക് ഹ്യൂഹ് എന്ന അവളുടെ അഭിഭാഷകന്‍ ഒരു കൈയ്യക്ഷര വിദഗ്ധനെ കൊണ്ട് പ്രസ്തുത കുറിപ്പ് പരിശോധിപ്പിച്ച് അത് യഥാര്‍ത്ഥത്തില്‍ നീല്‍ ആംസ്‌ട്രോങിന്റേത് തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുമുണ്ട്. കുപ്പിയിലെ പൊടിയും പരിശോധന വിധേയമാക്കി എന്നും, ചന്ദ്രനില്‍ നിന്നുള്ളതാകാന്‍ സാധ്യത ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി വാങ്ങിയിട്ടുണ്ടെന്നും അവള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഒരു പരിശോധനയില്‍ അത് ചന്ദ്രനിലെ പൊടി തന്നെയാണെന്ന് കരുത്താനാവും എന്ന് പറയുമ്പോള്‍ മറ്റൊരു പരിശോധന പറയുന്നത് ഭൂമിയുടെ ബാഹ്യ പടലത്തില്‍ കാണുന്ന മണ്ണിന്റെയും പൊടിയുടെയും ഘടന പ്രസ്തുത മണ്ണിന് ഉണ്ടെന്നാണ്. എങ്കിലും ഇത് ചന്ദ്രനില്‍ നിന്നുള്ളതേ അല്ല എന്ന് തീര്‍ത്തു പറയാനാവില്ലെന്നും ഭൂമിയിലെ പൊടിയും മണ്ണും കൂടി അതിലേക്ക് കലര്‍ന്നതാവാനും സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ എഴുതിയത്.

ഈ മണ്ണിന് നല്ല വില ലഭിയ്ക്കാന്‍ സാധ്യത ഉണ്ട്. അടുത്തിടെ ചന്ദ്രനില്‍ നിന്നുള്ള ചില പാറക്കഷണങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന ദമ്പതികള്‍ക്ക് ഒരു ലക്ഷത്തോളം ഡോളര്‍ ലഭിച്ചിരുന്നു. അതാകട്ടെ ചന്ദ്രനിലേത് തന്നെ എന്ന് ഉറപ്പിയ്ക്കാവുന്ന തെളിവ് ഒന്നും ഇല്ലാത്തത് ആയിരുന്നു. ഇവരുടെ കാര്യത്തിലാണെങ്കില്‍ ആംസ്‌ട്രോങ്ങിന്റെ കൈപ്പടയിലുള്ള കത്ത് ഒപ്പം ഉണ്ടല്ലോ. പ്രസ്തുത പാറക്കഷണങ്ങള്‍ സൂക്ഷിച്ചിരുന്ന വയോവൃദ്ധരായ ദമ്പതികളില്‍ നിന്നും നാസ അത് പിടിച്ചെടുത്തപ്പോള്‍ കേസിനു പോയ അവര്‍ക്ക് സര്‍ക്കാരാണ് ഒരു ലക്ഷം ഡോളര്‍ നല്‍കിയത്. സീക്കോയുടെ പരാതിയില്‍ ഇവരുടെ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഈ കുപ്പി തന്റെ കൈവശം ഇല്ലെന്നും തന്റെ അഭിഭാഷകന്‍ തന്റെ പക്കല്‍ നിന്നും വാങ്ങി സുരക്ഷിതമായി സൂക്ഷിച്ചിരിക്കയാണെന്നും സീക്കോ പറഞ്ഞു. ചന്ദ്രനില്‍ നിന്നും ബഹിരാക3ശത്തു നിന്നും മറ്റുമുള്ള വസ്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് മോഷണ വസ്തു ആയാണ് പരിഗണിയ്ക്കപ്പെടുന്നതെന്നും ഇത് പക്ഷേ സമ്മാനമായി കിട്ടിയത് ആയതിനാല്‍ നാസ ഇത് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുക്കാന്‍ ശ്രമിക്കരുതെന്നുമാണ് ഇവരുടെ വാദം. ഇതേ കുറിച്ച് അഭിപ്രായം പറയാന്‍ നാസ വിസമ്മതിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയ  (11 minutes ago)

പ്രളയത്തില്‍ ചീറിപ്പാഞ്ഞ ലോറികള്‍ എല്ലാവര്‍ക്കും അത്ഭുതം...അവര്‍ രക്ഷകരായി നൂറുകണക്കിനാളുകള്‍ക്ക്..ആളെക്കൊല്ലിയെന്ന ചീത്തപ്പേര് മാറ്റിയെടുത്ത് ടിപ്പറുകളും ടോറസുകളും  (11 minutes ago)

എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു  (12 minutes ago)

ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍   (14 minutes ago)

വെള്ളമിറങ്ങിയശേഷം വീടുകളില്‍ കയറുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്  (19 minutes ago)

കണ്മുന്നിൽ തകർന്ന് വീണത് കെട്ടിപടുത്തുയർത്തിയ സ്വപ്നങ്ങൾ...  (22 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു  (23 minutes ago)

വജർമനിക്ക് പോയ മന്ത്രിക്കെതിരെ നടപടി ; കേരളം പ്രളയ കെടുതിയിൽ അകപെട്ട സമയം ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു  (31 minutes ago)

നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചെ​റു​വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ  (35 minutes ago)

ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍   (37 minutes ago)

എഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി  (42 minutes ago)

എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല... എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം; ദുല്‍ഖറിനെ പരി  (57 minutes ago)

പത്തനംതിട്ട നഗരത്തിൽ പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍  (1 hour ago)

മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹ  (1 hour ago)

രണ്ടും കൂടി ഒന്നിച്ച് വേണ്ട...ആലപ്പുഴയില്‍ മദ്യവില്‍പ്പന നിരോധിച്ചു ; ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കളക്ടര്‍  (1 hour ago)

Malayali Vartha Recommends