Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?


സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടി വന്നില്ല ആ അമ്മയ്ക്ക് 

21 JUNE 2018 11:13 PM IST
മലയാളി വാര്‍ത്ത

More Stories...

എണ്‍പതോളം ജീവന്‍ രക്ഷിച്ച മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ആ ജെസിബി ഡ്രൈവര്‍ പറയുന്നു, ഞാന്‍ കടമയല്ലേ ചെയ്തുള്ളൂ!

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!

മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് ബസ് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! കൊക്കയിലേക്കു വീഴാന്‍ തുടങ്ങിയ ബസില്‍ നിന്ന് രക്ഷിച്ചത് 80-ഓളം ജീവന്‍!

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

മനുഷ്യ ജീവിതം എന്നത് അപ്രതീക്ഷിതമായ പരീക്ഷണങ്ങളാണ്. മധുരൈ സ്വദേശിനിയായ ഉഷാ റാണി എന്ന വീട്ടമ്മ കടന്നു പോയത് അത്തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ്. പക്ഷേ പ്രതിസന്ധികളെല്ലാം അവര്‍ അസാമാന്യമായ മരക്കരുത്തോടെ ജീവിതത്തെ തന്നിലേക്കു ചേര്‍ത്തു പിടിക്കുകയായിരുന്നു. ഉഷാറാണി ഇപ്പോള്‍ മധുരയിലെ ഒരു ബാങ്കിലാണ് ജോലിചെയ്യുന്നത്. അവരുടെ കഴിഞ്ഞ കാലത്തിന് ഒരു കൊലപാതകത്തിന്റെ കഥ പറയാനുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയതോടെയാണ് ഉഷാറാണി വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ ഒരു ദിവസം പോലും തടവിലാക്കപ്പെട്ടില്ല എന്നുള്ളതാണ്. മറിച്ച് തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന അനേകം സ്ത്രീകള്‍ക്ക് ആത്മവിശ്വാസമായി മാറുകയായിരുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു സ്വന്തം സമ്മതമില്ലാതെയാണ് ഉഷയുടെ വിവാഹം നടന്നത്. അതേസമയം ഉഷയുടെ വീട്ടിലെ സാഹചര്യങ്ങളുമായി ഒത്തു പോകുന്നതായിരുന്നില്ല ഭര്‍ത്താവിന്റെ വീട്ടിലെ സാഹചര്യങ്ങള്‍. സ്വന്തം വീട്ടില്‍ ഉഷ പെണ്‍കുട്ടിയെന്ന തരംതിരിവു നേരിട്ടിരുന്നില്ല. സഹോദരന്‍മാര്‍ക്കൊപ്പം കബഡി കളിച്ചും സൈക്കിള്‍ ചവുട്ടിയും സന്തോഷകരമായ കുട്ടിക്കാലമായിരുന്നു ഉഷയുടെത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഇതായിരുന്നില്ല സ്ഥിതി. എട്ടാം ക്ലാസുകാരനായിരുന്നു ഭര്‍ത്താവ് ജ്യോതിബസു. ഭര്‍ത്താവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിരുന്നതു പോലും ഉഷയുടെ കുടുംബമായിരുന്നു. ഉഷാ റാണി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് പണം ലഭിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. വിവാഹം ശേഷം അധിക നാളുകള്‍ കഴിയും മുന്‍പേ ബിസിനസിനെന്ന പേരില്‍ ഉഷാണാണി വഴി അവരുടെ അച്ഛനില്‍ നിന്നും അവര്‍ പലതവണ പണം വാങ്ങി. കടുത്ത മദ്യപാനിയായിരുന്ന ജ്യോതിബസുവിനു ബിസിനസില്‍ ശോഭിക്കുവാനായില്ല. പതിയെ അതിന്റെയൊക്കെ ഉത്തരവാദിത്വം ഉഷയുടെ ചുമലിലാക്കപ്പെട്ടു. പണിപ്പെട്ട് വീട്ടുകാര്യവും ബിസിനസും ഒത്തു കൊണ്ടുപോകാന്‍ തുടങ്ങി. ഇതിനിടയില്‍ എട്ടാം ക്ലാസുകാരിയായ ബസുവിന്റെ സഹോദരിയെ എം ഫിലിനു പഠിക്കുന്ന ഉഷയുടെ ഇളയ അനിയനു വിവാഹമാലോചിച്ചു. അതു നടക്കാതായതോടെ ബസുവിന്റെ വീട്ടുകാര്‍ക്ക് ഉഷയോടുള്ള പക വര്‍ദ്ധിച്ചു. നിരന്തരമായ മര്‍ദ്ദനം തുടങ്ങി. അപ്പോഴേക്കും ആ ദാമ്പത്യത്തില്‍ നാലു കുട്ടികളായിരുന്നു. 

പതിന്നാലു വയസ്സായപ്പോള്‍ തന്നെ മൂത്ത മകളെ ഒരു ഇറച്ചിക്കടയിലെ പണിക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ബസുവിന്റെ വീട്ടുകാര്‍ ശ്രമിക്കുകയും അവളുടെ പഠനം നിര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനാധ്യാപികയുടെ സഹായത്താല്‍ ഉഷ മകളെ സ്‌കൂളില്‍ നിര്‍ത്തി പഠിപ്പിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കി. ഇതറിഞ്ഞ ബസുവിന്റെ വീട്ടുകാര്‍ ഉഷയുടെ രണ്ടു കാലുകളും തല്ലിയൊടിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അവര്‍ ആശുപത്രിയിലായി. ഗാര്‍ഹിക പീഢനത്തിനു കേസെടുത്ത പൊലീസിനോട് സംഭവങ്ങള്‍ വിവരിച്ചത് രണ്ടു വയസ്സുകാരനായ മകനാണ്. രണ്ടായിരത്തിമൂന്നിലായിരുന്നു ഇത്. ശേഷം ഉഷ സ്വന്തം വീട്ടിലേക്കു മടങ്ങി. ''നീ പഠിച്ചവളാണ്. സ്വയം സമ്പാദിച്ചു തുടങ്ങണം.'' അനിയന്മാര്‍ ഉഷയെ ഓര്‍മിപ്പിച്ചു. അങ്ങനെ വിവാഹ മോചനത്തിനും, സ്ത്രീധനവും ആഭരണങ്ങളും തിരികെ ആവശ്യ പെട്ടും പരാതി കൊടുത്തു. എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ഉഷ ബിസിനസ്സില്‍ പണം വെട്ടിച്ചെന്നും അവളുടെ സ്വഭാവം മോശമാണെന്നും ആരോപണങ്ങളുന്നയിച്ചു. എന്നിട്ടും അവര്‍ പതറിയില്ല. മക്കളെയും ചേര്‍ത്തു പിടിച്ച് ജീവിതമെന്ന കടലിലേക്കിറങ്ങിയ ഉഷയ്ക്ക് മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ കാഷ്യര്‍ ആയി ജോലി ലഭിച്ചു. ഏറെ വൈകാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് അവരെ തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ വകുപ്പിന്റെ മേല്‍നോട്ടക്കാരിയാക്കി. അതോടൊപ്പം അതെ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ബിരുദത്തിനും ചേര്‍ന്നു. കുട്ടികളുടെ കാര്യം, ജോലി,പഠനം എല്ലാം തനിയെ ചെയ്യുക വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിനിടയില്‍ കാലിന്റെ ചികിത്സയും. ക്രച്ചസ്സിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാന്‍ ശ്രമിച്ചു. എങ്കിലും ഉഷ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതിനിടെ ഔദ്യാഗികമായി വിവാഹ മോചനം നേടിയിരുന്നു. മൂത്ത മകളെ പഠനത്തിനായി പുറത്തേക്കയച്ചു. താഴെയുള്ള രണ്ടു പെന്‍ മക്കളും മകനുമായിരുന്നു ഒപ്പം. അപ്പോഴേക്കും സൈക്കോളജിയില്‍ ബിരുദം നേടി ഉഷ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നിരുന്നു. ഉഷ പോയതോടെ ജ്യോതിബസുവിന്റെ കുടുംബ ബിസിനസ് തകര്‍ന്നു. അയാളുടെ പക വര്‍ദ്ധിച്ചു. കോളേജിലെ മേലുദ്യോഗസ്ഥനുമായി ഉഷയ്ക്ക് വഴി വിട്ട ബന്ധമുണ്ടെന്നു പറഞ്ഞു പരത്തി. എങ്കിലും രണ്ടായിരത്തി പത്തില്‍ ബസു വീട്ടില്‍ വന്ന് ഉഷയുടെ കാലു പിടിച്ചു മാപ്പ് ചോദിച്ചു. അപ്പോഴേക്കും അയാളുടെ ആരോഗ്യ നില വളരെ മോശമായികഴിഞ്ഞിരുന്നു. ശരീരം മുഴുവന്‍ വ്രണം ബാധിച്ചു. പരസഹായമില്ലാതെ ജീവിക്കുവാനാകില്ലായിരുന്നു. മക്കളുടെ നിര്‍ബന്ധം കാരണം ഉഷ ബസുവിനെ വീട്ടില്‍ താമസിപ്പിച്ചു. എങ്കിലും ഭാര്യയായി ജീവിക്കാന്‍ തയ്യാറായിരുന്നില്ല. 

ഏറെ ദിസസങ്ങള്‍ കഴിയും മുന്‍പേ ബസു തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെടാന്‍ തുടങ്ങി. അയാളുടെ ദുരുദ്ദേശം മനസ്സിലായതോടെ മകളുടെ അവശ്യ പ്രകാരം ഉഷ ബസുവിനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. എന്നാല്‍ പിറ്റേന്നുതന്നെ മദ്യപിച്ചു ബോധം മറഞ്ഞു തിരികെ വന്ന ബസു ഉഷയെ ലൈംഗികമായി ആക്രമിക്കാന്‍ തുനിഞ്ഞു. വിവാഹ ശേഷവും മറ്റു സ്ത്രീകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്ന അയാള്‍ക്ക് എയ്ഡ്‌സ് ബാധിച്ചിരുന്നു എന്ന് ഉഷയ്ക്കറിയാമായിരുന്നു. ഉഷയെ ബസു ആക്രമിക്കുന്നതു കണ്ട രണ്ടാമത്തെ മകള്‍ തടയാന്‍ ശ്രമിച്ചു. അതോടെ അയാള്‍ മകളുടെ നേരെ തിരിഞ്ഞു. ''അമ്മ വന്നില്ലങ്കില്‍ വേണ്ട നീ മതി'' എന്ന ആക്രാശത്തോടെ കുട്ടിയെ വലിച്ചിഴച്ചു മുറിയില്‍ കയറി വാതില്‍ അടച്ചു. ''എന്റെ മോളുടെ നിലവിളി കേട്ടതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. ൈകയില്‍ കിട്ടിയത് മോന്റെ ക്രിക്കറ്റ് ബാറ്റാണ്. അതു കൊണ്ട് ഞാന്‍ ജനല്‍ തകര്‍ത്ത് അകത്തു കയറി. അയാളപ്പോള്‍ അവളുടെ ദുപ്പട്ട വലിച്ചഴിക്കുകയായിരുന്നു. അനക്കം നിലക്കുന്നതു വരെ ഞാന്‍ അയാളെ തല്ലി.'' ആ ദിവസം ഉഷ ഓര്‍ക്കുന്നതിങ്ങനെ. ഉഷ പോലീസില്‍ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം പരിഗണിച്ച് കൊലക്കുറ്റത്തിനു പകരം കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം സെക്ഷന്‍ 100 ചുമത്തി ഉഷയെ വിട്ടയച്ചു. ഒരു ദിവസം പോലും അവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കഴിയേണ്ടി വന്നില്ല. ഈ സംഭവത്തിനു ശേഷം ഉഷ പഠനം പൂര്‍ത്തിയാക്കി. ശേഷം ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്‌സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്‌നത്താല്‍ ബാങ്കില്‍ ജീവന്‍ ഉപദേഷ്ടാവായി ചുമതലയേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (14 minutes ago)

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (16 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (40 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (13 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

Malayali Vartha Recommends