Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

പട്ടായ, ബാങ്കോക്ക് ; അനുഭൂതികളുടെയും ആസക്തികളുടെയും കാഴ്ചകളുടെയും നാട്

06 JULY 2017 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

ഭൂരിഭാഗം മലയാളികളും പട്ടായ എന്ന സ്ഥലത്തേക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് അമര്‍ അക്ബര്‍ ആന്റണി എന്ന മലയാളസിനിമയിലൂടെയായിരിക്കും.ഈ സിനിമയിലെ നായകന്മാരുടെ ജീവിതാഭിലാഷം തന്നെ പട്ടായയില്‍ പോയി ജീവിതം ആഘോഷിക്കണമെന്നാണ്. എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചവരോട് തായ്‌ലന്‍ഡ് എന്ന് പറഞ്ഞപ്പോള്‍തന്നെ അര്‍ത്ഥഗര്‍ഭമായ ചിരിയായിരുന്നു പലരുടെയും മറുപടി. ബാങ്കോക്ക്, പട്ടായ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു സെക്‌സ് ടൂറിസം ഡെസ്റ്റിനേഷന്റെ ചിത്രമാണ് ഭൂരിഭാഗത്തിന്റെയും മനസ്സില്‍വരിക.

എന്നാല്‍ വൈവിധ്യകരമായ പ്രകൃതിസൗന്ദര്യവും ചരിത്രസ്മാരകങ്ങളും സംസ്‌കാരവുമെല്ലാം സമന്വയിക്കുന്ന നാടാണ് തായ്‌ലന്‍ഡ്. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 130 കി.മീ തെക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശ സുഖവാസകേന്ദ്രമാണ് പട്ടായ. വിയറ്റ്‌നാം യുദ്ധത്തിനുശേഷം വിശ്രമത്തിനും ഉല്ലാസത്തിനുമെത്തിയ അമേരിക്കന്‍ പട്ടാളക്കാരിലൂടെയാണ് പട്ടായ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങിയത്.

ഒരു സെക്‌സ് ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങള്‍ ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോള്‍ കുടുംബങ്ങളും ധാരാളമായി ഇവിടെയെത്തി അവധി ആഘോഷിക്കുന്നു. ഒരു റിട്ടയര്‍മെന്റ് ലൈഫ് ഡെസ്റ്റിനേഷനെന്ന ഖ്യാതിയും പട്ടായയ്ക്കുണ്ട്. ഇതിനായി പ്രത്യേക വീസ നല്‍കുന്ന വിഭാഗം തന്നെ ഇവിടെയുണ്ട്!

തായ്‌ലന്‍ഡിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളാണ് ഡോണ്‍ മുയാങ്, സുവര്‍ണഭൂമി, ഫുക്കറ്റ് എന്നിവ. കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ നാല് മണിക്കൂറാണ് ബാങ്കോക്കിലേക്ക്. ഇന്ത്യന്‍ സമയത്തേക്കാള്‍ ഒന്നര മണിക്കൂര്‍ മുന്നിലാണ് തായ്‌ലന്‍ഡ് സമയം. ഇവിടെ നിന്ന് കാറില്‍ പട്ടായയിലേക്ക് ഏകദേശം 2 മണിക്കൂര്‍ (160 കിമീ) യാത്രയുണ്ട്.



ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പട്ടായ ബീച്ച്. സഞ്ചാരികള്‍ക്ക് വിനോദത്തിന് നിരവധി അവസരങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. സ്പീഡ്‌ബോട്ടില്‍ ബന്ധിച്ചുള്ള പാരാസെയിലിങ് മികച്ച അനുഭവമാണ്. ഒരു പക്ഷിയെപ്പോലെ ഭാരങ്ങളില്ലാതെ പറക്കുന്ന മാസ്മരിക അനുഭവം. നൂറു കണക്കിന് പേര്‍ക്ക് ഒരേസമയം പാരാസെയില്‍ ചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. വളരെ വൈദഗ്ധ്യത്തോടെയാണ് ഇവര്‍ നമ്മെ തിരിച്ചു ബോട്ടില്‍ ലാന്‍ഡ് ചെയ്യിക്കുന്നത്.

ഇവിടെ നിന്നും 7 കി.മീ ദൂരത്താണ് കോറല്‍ ഐലന്റ് സ്ഥിതി ചെയ്യുന്നത്. പട്ടായ ബീച്ചില്‍ നിന്നും സ്പീഡ് ബോട്ടില്‍ കോറല്‍ ഐലന്റിലേക്കുള്ള യാത്ര രസകരമാണ്. ഓളങ്ങളില്‍ നൃത്തമാടിയുള്ള യാത്ര നമ്മുടെ റോഡുകളിലൂടെ കെ എസ് ആര്‍ ടി സി ബസില്‍ പോകുന്നത് അനുസ്മരിപ്പിക്കും. ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന പട്ടായ നഗരക്കാഴ്ചകള്‍.



അതിമനോഹരമാണ് കോറല്‍ ഐലന്‍ഡ്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും ഇളം തിരമാലകളുമുള്ള കടല്‍. പഞ്ചാരമണല്‍ വിരിച്ചു നീണ്ടുകിടക്കുന്ന തീരം. ഇവിടെ വാട്ടര്‍ സ്‌കൂട്ടര്‍, സ്പീഡ് ബോട്ട്, ഡൈവിങ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

പട്ടായയിലെ ചുവന്ന തെരുവാണ് വാക്കിങ് സ്ട്രീറ്റ്. വൈകുന്നേരം 7 മണിയോടെ തെരുവ് വര്‍ണവിളക്കുകളാല്‍ അലംകൃതമാകും. ബാറുകള്‍, പബ്ബുകള്‍, മസാജ് പാര്‍ലറുകള്‍, വഴിവാണിഭക്കാര്‍ തുടങ്ങിയവരെല്ലാം സജീവമാകും. തെരുവില്‍ ലൈംഗിക തൊഴിലാളികള്‍ ചൂണ്ടക്കൊളുത്തു പോലുള്ള കണ്ണുകളുമായി ഉപഭോക്താക്കളെ കാത്തു നില്‍ക്കും.

2015-ലെ കണക്കുപ്രകാരം, തായ്‌ലന്‍ഡില്‍ ഏകദേശം രണ്ടര ലക്ഷത്തോളം ലൈംഗിക തൊഴിലാളികളുണ്ട്. 6.4 ബില്യന്‍ ഡോളറാണ് സെക്‌സ് ടൂറിസത്തിലൂടെയുള്ള വാര്‍ഷികവരുമാനം. രാജ്യത്തിന്റെ ജിഡിപിയുടെ 10% വരുമിത്.

നിരവധി സെക്‌സ് പാര്‍ലറുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. മങ്ങിയ വെളിച്ചം മിന്നുന്ന അകത്തളങ്ങളില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ മാടിവിളിക്കുന്ന മിഴികളുമായി നിരന്നിരിക്കുന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ഷോപ്പ് ചെയ്യുന്ന ലാഘവത്തോടെ ഉപഭോക്താക്കള്‍ ഇഷ്ടമുള്ള പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് പണമടച്ച് ഉടലിന്റെ തൃഷ്ണകള്‍ ശമിപ്പിക്കുന്നു.

വാക്കിങ് സ്ട്രീറ്റിന് സമീപം അല്‍പം മുകളിലായാണ് വ്യൂ പോയിന്റ്. കുന്നിന്‍മുകളില്‍ ''PATTAYA CITY' എന്ന് വര്‍ണവിളക്കുകള്‍ കൊണ്ടെഴുതിയിരിക്കുന്നു. പട്ടായ നഗരത്തിന്റെ വിശാലമായ കാഴ്ച ഇവിടെനിന്ന് ലഭിക്കും.



പട്ടായയിലെ പ്രശസ്തമായ ഒരു കലാപരിപാടിയാണ് അല്‍ കസാര്‍ കാബറെ. നൂറിലേറെ നര്‍ത്തകര്‍ ഒരുമിക്കുന്ന വര്‍ണാഭമായ നൃത്തവിരുന്നാണിത്. ഇതിന്റെ പ്രത്യേകത എന്താണെന്നോ? ഇവരില്‍ ഭൂരിഭാഗവും ഭിന്നലിംഗക്കാരാണ്!

പട്ടായയോട് വിട പറഞ്ഞ് ബാങ്കോക്കില്‍ എത്തിയാല്‍ ബാങ്കോക്കിലെ പ്രധാന നിര്‍മിതികളും ചരിത്രസ്മാരകങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന, ബാങ്കോക്കിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന ചാവോ ഫ്രായ നദിയാണ് അടുത്ത ആകര്‍ഷണം.



ചാവോ ഫ്രായ നദിയിലൂടെയുള്ള ആഢംബര നൗകസവാരി മനസ്സ് കുളിര്‍പ്പിക്കുന്നതാണ്. പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞ സുന്ദരികളായ തായ് പെണ്‍കുട്ടികള്‍ സഞ്ചാരികളെ നൗകയിലേക്ക് ആനയിക്കുന്നു.ബാങ്കോക്ക് നഗരത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. കൂടെ സ്വാദിഷ്ഠമായ തായ് വിഭവങ്ങളും തായ് കലാരൂപങ്ങളും സംഗീതവും.

അടുത്ത ദിവസം സഫാരി വേള്‍ഡ് എന്ന മൃഗശാലയിലേക്ക്. ഇവിടുത്തെ ഒറാങ് ഉട്ടാന്‍, ഡോള്‍ഫിന്‍, സീ ലയണ്‍ പ്രദര്‍ശനങ്ങള്‍ക്കാണ് ഏറെ കാഴ്ചക്കാരുള്ളത്. ബാക്കിയൊക്കെ നമ്മുടെ തിരുവനന്തപുരം മൃഗശാലയിലേതു പോലെതന്നെ. ഉച്ച കഴിഞ്ഞു മാഡം തുസാദിലേക്ക്. ലോകനേതാക്കളും വെള്ളിത്തിരയിലെ വിസ്മയതാരങ്ങളും എല്ലാം ഇവിടെ മെഴുകുപ്രതിമകളായി സന്നിഹിതരാണ്. അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കാം. മഹാത്മാഗാന്ധി മുതല്‍ ഉലകം ചുറ്റും വാലിബാനായ നമ്മുടെ പ്രധാനമന്ത്രി വരെ ഇന്ത്യയുടെ പ്രതിനിധികളായി ചിരിച്ചു കൊണ്ടു നില്‍ക്കുന്നുണ്ടാകും.



അടുത്ത ദിവസം രാവിലെ ഫ്‌ലോട്ടിങ് മാര്‍ക്കറ്റിലേക്ക്. ബാങ്കോക്കില്‍ നിന്ന് 120 കിമീ ഉണ്ട് ഇവിടേക്ക്. ഭൂപ്രകൃതി കൊണ്ട് ആലപ്പുഴയെയും, കുട്ടനാടിനെയും സ്മരിപ്പിക്കും ഫ്‌ലോട്ടിങ് മാര്‍ക്കറ്റ്. വയലുകളും ചെറു വീടുകളും അതിനിടയിലൂടെ നീണ്ടൊഴുകുന്ന കനാലുകളും. ഇതുവഴി സഞ്ചരിച്ചുവേണം ഫ്‌ലോട്ടിങ് മാര്‍ക്കറ്റിലെത്താന്‍. കനാലിന്റെ ഓരങ്ങളില്‍ തട്ടിട്ടുയര്‍ത്തിയ കടകള്‍. കൂടുതലും അലങ്കര കരകൗശല വസ്തുക്കളാണ്. ഓരോ കടയുടെ തീരത്തും വഞ്ചി അടുപ്പിക്കും. വിലപേശി സാധനങ്ങള്‍ മേടിക്കാം എന്നതുകൊണ്ട് നഗരത്തിലെ മാളുകളിലെതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കും.



ജഗതിയുടെ കിലുക്കത്തിലെ 'വെല്‍ക്കം ടൂ ഊട്ടി, നൈസ് റ്റു മീറ്റ് യൂ' ശൈലിയിലാണ് പല ടൂറിസ്റ്റ് ഗൈഡുകളും പിടിച്ചു നില്‍ക്കുന്നത്. ഏകദേശം 40,000 രൂപ കൊണ്ട് ഒരാള്‍ക്ക് തായ്‌ലന്‍ഡ് പട്ടായ കണ്ടുവരാന്‍ സാധിക്കും. മേക് മൈ ട്രിപ്പ് പോലെയുള്ള സൈറ്റു കളില്‍ ഇപ്പോള്‍ നിരവധി ഓഫറുകളുണ്ട്. തായ് ബഹ്ത് ആണ് തായ്‌ലന്‍ഡിലെ കറന്‍സി. 1 ബഹ്ത് ഏകദേശം 2 ഇന്ത്യന്‍ രൂപ വരും. വീസ ഓണ്‍ അറൈവല്‍ ആണ്.

പട്ടായയിലെയും ബാങ്കോക്കിലെയും നിരത്തുകള്‍ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മിനുസമുള്ള റോഡുകള്‍. ശ്രദ്ധിച്ച മറ്റൊരു കാര്യം കാല്‍നടസൗഹൃദമായ റോഡുകളാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ വളരെ മാന്യതയോടെ വണ്ടി നിര്‍ത്തി തരുന്ന ഡ്രൈവര്‍മാര്‍.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അനുഭൂതികളുടെയും ആസക്തികളുടെയും കാഴ്ചകളുടെയും നാടായ തായ്‌ലന്‍ഡ് സഞ്ചാരികളെ നിരാശ്ശപ്പെടുത്തില്ല എന്ന് തീര്‍ച്ച. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (4 minutes ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (49 minutes ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (1 hour ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (7 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (7 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (8 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (8 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (9 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (11 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (11 hours ago)

Malayali Vartha Recommends