കർഷകർക്ക് ആശ്വാസം... റബർ വില തിരിച്ചുകയറി...

പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇടിഞ്ഞ റബർ വില തിരിച്ചുകയറി. ആർ.എസ്.എസ് ഫോർ റബർ വില നിലവിൽ 217രൂപയിലാണ്. ലാറ്റക്‌സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്, സിന്തറ്റിക് റബറിന് ഉത്പാദന ചെലവ് കൂടിയതാണ് നേട്ടമായത്.
വേനലിൽ ടാപ്പിംഗ് നിലച്ചതോടെ സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ കുറവുണ്ടായി. ചരക്ക് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ കമ്പനികൾ വാങ്ങൽ കുറച്ചു. ഇടനിലക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതേസമയം ഉത്തരേന്ത്യയിലെ മസാല കമ്പനികൾ ഡിമാൻഡ് കൂട്ടിയതോടെ കുരുമുളക് വില കിലോക്ക് അഞ്ചു രൂപ വർദ്ധിച്ചു. വില കൂടുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാർ വാങ്ങുന്നില്ല. വിയറ്റ്‌നാമിലും ശ്രീലങ്കയിലും വിളവെടുപ്പു തുടങ്ങിയതോടെ ഇറക്കുമതി മുളക് ലഭ്യത കൂടുമെന്നതിനാൽ വില കുറയാനാണ് സാധ്യത.
"https://www.facebook.com/Malayalivartha
























