നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും.... നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും.
ഗോവയിലെ മോര്‍മുഗാവോ തുറമുഖത്തില്‍ എത്തുന്ന ഐ.എന്‍.എസ്.വി തരിണിയെയും യാത്രികരായ മലയാളി ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ. ദില്‍നയെയും തമിഴ്‌നാട്ടുകാരിയും ലഫ്റ്റനന്റ് കമാന്‍ഡറുമായ രൂപ അഴഗിരിസാമിയെയും സ്വീകരിക്കുന്ന ഫ്‌ളാഗ് ഇന്‍ ചടങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേതൃത്വം നല്‍കും. ഏഴു മാസം നീണ്ടുനിന്ന പായ്വഞ്ചിയിലെ യാത്രക്കാണ് പരിസമാപ്തിയാകുന്നത്.
2024 ഒക്ടോബര്‍ രണ്ടിന് ഗോവയിലെ ഐ.എന്‍.എസ് മണ്ഡോവിയിലെ ഓഷ്യന്‍ സെയിലിങ് നോഡില്‍ നിന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയാണ് ഐ.എന്‍.എസ്.വി തരിണിയിലുള്ള 'നാവിക സാഗര്‍ പരിക്രമ II ' പര്യവേഷണം ഫ്‌ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങള്‍ കൊണ്ട് 23,400 നോട്ടിക്കല്‍ മൈലുകള്‍ സഞ്ചരിക്കുക എന്നതാണ് ചരിത്ര പര്യവേഷണം കൊണ്ട് നാവികസേന ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha