Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

23 MAY 2020 05:45 PM IST
മലയാളി വാര്‍ത്ത

കൊവിഡ് തകർത്ത സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ വായ്‌പാ പലിശനിരക്ക് കുറച്ചും തിരിച്ചടവിന്റെ മോറട്ടോറിയം നീട്ടിയും റിസർവ് ബാങ്കിന്റെ ആശ്വാസ നടപടി.. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൂന്നുമാസത്തെ മോറട്ടോറിയം ആണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതോടെ ഓഗസ്റ്റ് 31വരെ വായ്പ തിരിച്ചടവുകള്‍ മാറ്റിവെയ്ക്കാം......റീപ്പോ, റീവേഴ്സ് റീപ്പോ നിരക്കുകള്‍ കുറച്ചതാണ് റിസര്‍വ് ബാങ്കിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം.

ബാങ്ക്, റീജനൽ ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എൻബിഎഫ്സി), സ്മോൾ ഫിനാൻസ് ബാങ്ക്, ഹൗസിങ് ഫിനാൻസ് കമ്പനി, മൈക്രോ ഫിനാൻസ് എന്നിങ്ങനെ എല്ലാ വായ്പവിതരണ സ്ഥാപനങ്ങൾക്കും മോറട്ടോറിയം ബാധകമാണ്

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. നിരക്കുകുറച്ചതോടെ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക(ഇഎംഐ)യില്‍ കുറവുണ്ടാകും. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കും ഇതിന്റെ ഗുണംലഭിക്കും..... . റീപ്പോ നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും (വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്ക്) റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്. .

നിശ്ചിത കാലാവധിയിൽ അടച്ചുതീർക്കേണ്ടുന്ന വായ്പകൾക്കെല്ലാം ബാധകമാകും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ (പഴ്സനൽ ലോൺ), വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, വ്യവസായ വായ്പ, കൃഷി വായ്പ എന്നിവയ്ക്കെല്ലാം ഈ സൗകര്യം ലഭിക്കും. വായ്പകളുടെ പ്രതിമാസത്തവണയ്ക്കുള്ള തുക നിക്ഷേപ അക്കൗണ്ടിൽനിന്നെടുക്കുന്ന രീതി ആയാലും ചെക്ക് സമർപ്പിക്കുന്ന രീതി ആയാലും മോറട്ടോറിയം ലഭിക്കും .. എല്ലാ കാര്‍ഷിക വായ്പകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കും എംഎസ്എംഇ വായ്പകള്‍ക്കും ഈ നിരക്ക് ബാധകമായതിനാല്‍ നിരവധി പേര്‍ക്ക് നേട്ടം ലഭിക്കും.

എന്നാല്‍ റിപ്പോ നിരക്ക് എപ്പോള്‍ വേണമെങ്കിലും കൂടിയേക്കാം. എങ്കിലും ശമ്പളം കുറഞ്ഞ, വരുമാനം നിലച്ചവര്‍ക്ക് മോറട്ടോറിയം പ്രയോജനമാകും . അതേ സമയം ശമ്പളം ഉള്ളവര്‍ക്ക് പലിശയിനത്തില്‍ ബാധ്യത വന്നേക്കാവുന്നതിനാല്‍ മുടക്കമില്ലാതെ വായ്പ തിരിച്ചടയ്ക്കുന്നത് തന്നെയാണ് നല്ലത്.

നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാന്‍ കയ്യില്‍ കാശില്ലെങ്കില്‍ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കണം.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, ചെറുകിട ലോണുകള്‍ കൊടുക്കുന്ന ചെറിയ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിങ്ങളുടെ വായ്പാ കാലാവധി നീട്ടി തരുവാന്‍ മോറട്ടോറിയം വഴി കഴിയും.
മോറട്ടോറിയം വഴി അടയ്‌ക്കേണ്ട തവണയും പലിശയുമാണ് നീട്ടിക്കിട്ടുന്നത്. നോട്ടീസ്, ബാങ്കിന്റെ അറിയിപ്പ്, ഇ- മെയ്‌ലുകള്‍ പോലെ ഈ കാലാവധി തീരുന്നതു വരെ നിങ്ങള്‍ക്ക് ബാങ്കിന്റെ ഭാഗത്തു നിന്ന് തലവേദനകള്‍ ഉണ്ടാകില്ല. ഇത് സിബില്‍ സ്‌കോറിനെ ബാധിക്കില്ല എന്ന ഗുണവും ഉണ്ട്
.
ലോണ്‍ കാലാവധി നീട്ടിക്കിട്ടുന്നതിനാൽ തിരിച്ചടക്കാനുള്ള സമയവും വ്യത്യാസപ്പെടും . അതായത് നിങ്ങള്‍ എടുത്തിരിക്കുന്നത് കാര്‍ ലോണ്‍ ആണെങ്കില്‍ അത് അടച്ചു തീര്‍ക്കേണ്ടത് 2025 മാര്‍ച്ചിലാണെങ്കില്‍ 2025 സെപ്റ്റംബറില്‍ അടച്ചു തീര്‍ത്താല്‍ മതി. ഇതാണ് പ്രയോജനം.

ഇതേസമയം നിങ്ങളുടെ സ്ഥിരവേതനമോ മറ്റു വരുമാനങ്ങളോനിലച്ചിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് മോറട്ടോറിയം വേണ്ട. ബാങ്കിനോട് മോറട്ടോറിയം ആവശ്യപ്പെടാതെ തുടരാം. ഇതിനുമുണ്ട് പ്രയോജനങ്ങള്‍.

പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇഎംഐ തുടര്‍ന്നും അടച്ചാല്‍ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയില്‍ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും. ഉദാഹരണത്തിന് നിങ്ങള്‍ 45 ലക്ഷം ഭവനവായ്പയെടുത്തയാളാണെന്ന് കരുതുക. 300മാസമാണ് തിരിച്ചടവ് കാലാവധി. മോറട്ടോറിയത്തിന്റെ ആനുകൂല്യത്തോടൊപ്പം പലിശനിരക്കിലെ കുറവുകൂടി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് 11.59 ലക്ഷത്തോളമാണ് മൊത്തമടയ്ക്കുന്ന പലിശയില്‍ ലാഭിക്കാനാകുക.

അതേസമയം മോറട്ടോറിയം അവഗണിച്ച് ഇഎംഐ അടയ്ക്കല്‍ തുടര്‍ന്നാല്‍ 15.39 ലക്ഷം രൂപയാകും പലിശയിനത്തില്‍ കുറവുണ്ടാകുക. തിരിച്ചടവ് തുടങ്ങുമ്പോള്‍ നിങ്ങള്‍ അടയ്ക്കുന്ന ഇംഎംഐയില്‍ ഭൂരിഭാഗംതുകയും പലിശയിലേയ്ക്കാണ് വരുവുവെയ്ക്കുന്നത്. നാമമാത്രമായ തുകയാണ് മുതലിലേയ്ക്ക് ചേര്‍ക്കപ്പെടുക.

ഇന്ന് 20,000 രൂപ ലോണ്‍ അടയ്ക്കുന്ന ഒരു വ്യക്തി 35,000 രൂപയാണ് ശമ്പളം വാങ്ങുന്നതെങ്കില്‍ നാളെ അയാളുടെ ശമ്പളം വര്‍ധിച്ചേക്കാം, വരുമാനവും വര്‍ധിക്കാം. എന്നാല്‍ 20,000 രൂപ എന്ന നിശ്ചിത തുക തന്നെയാണ് ഇഎംഐ എന്നതിനാല്‍ ഇന്നത്തെ പണപ്പെരുപ്പത്തിന്റെ കണക്കു വച്ച് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ അടയ്ക്കുന്ന ഈ ഇഎംഐ തുക നിങ്ങള്‍ക്ക് ബാധ്യതയേ അല്ലാതാകും.

ബാങ്ക് ലഭ്യമാക്കിയിരിക്കുന്ന മോറട്ടോറിയം ഇത്തരത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് അധിക കാലം കൊണ്ട് ചെറിയ തവണകളില്‍ കടം വീടാം. കാഷ് ഫ്‌ളോയും വര്‍ധിപ്പിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (13 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (6 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (7 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (8 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (10 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (13 hours ago)

Malayali Vartha Recommends