ഓഹരി വിപണിയില് കുതിപ്പ്... ബിഎസ്ഇ സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...

ഓഹരി വിപണിയില് കുതിപ്പ്. ബിഎസ്ഇ സെന്സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,000ലേക്ക് അടുക്കുന്നു. ഐടി ഓഹരികള് നിക്ഷേപകര് വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില് പ്രതിഫലിക്കുന്നത്.
അമേരിക്കയില് പണപ്പെരുപ്പ നിരക്ക് വർദ്ധിച്ചതിന്റെ ഫലമായി യുഎസിലെ ഐടി ഓഹരികളില് വൻ വില്പ്പനയാണ് നടന്നത്. പ്രധാനമായി എഐ സ്റ്റോക്കുകളാണ് നിക്ഷേപകര് കൂടുതലായി വിറ്റൊഴിഞ്ഞത്. ഇത് ഇന്ത്യയിലെ ഐടി കമ്പനികള്ക്ക് കരുത്തുപകരുമെന്നാണ് വിദഗ്ധര് പറയുന്നത്.
നേരത്തെ ഇന്ത്യയിലെ ഐടി കമ്പനികളിലെ നിക്ഷേപം പിന്വലിച്ച് വിദേശ നിക്ഷേപകര് അമേരിക്കയിലെ എഐ സ്റ്റോക്കുകള് വാങ്ങിക്കൂട്ടുന്ന പ്രവണത ഉണ്ടായിരുന്നു. എന്നാല് എഐ സ്റ്റോക്കുകള് കൂട്ടത്തോടെ ഇടിഞ്ഞതോടെ വിദേശ നിക്ഷേപകര് ഇന്ത്യന് ഐടി ഓഹരികളിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് വിപണിയില് പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha

























