ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ

ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ. ആഗോളതലത്തിൽ എഐ വ്യാപാരവും, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളും വിപണിയുടെ തിരിച്ചുവരവിന് ആക്കം വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം നാല് മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ് ഒറ്റ ദിവസത്തിൽ സെൻസെക്സും നിഫ്റ്റിയും രേഖപ്പെടുത്തിയത്.
ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ 74,658.96 എന്ന നിലവാരത്തിലാണ്. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 129.55 പോയിന്റ് അഥവാ 0.56 ശതമാനം വർധിച്ച് 23,126 എന്ന നിലയിലുമാണ് നിലവിൽ വ്യാപാരം നടത്തുന്നത്.
ഐടി മേഖലയിലെ ഓഹരികളാണ് ഇന്ന് വിപണിക്ക് കരുത്തേകിയത്. രണ്ടാം പാദ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ടെക് മഹീന്ദ്രയുടെ ഓഹരികൾ 8% വരെ കുതിച്ചുയർന്നു.
കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ അവരുടെ ഏറ്റവും വലിയ ഇൻട്രാ-ഡേ നേട്ടമാണിത്. ഇൻഫോസിസ് (Infosys), ടിസിഎസ് (TCS) എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
"https://www.facebook.com/Malayalivartha



























