Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

17 OCTOBER 2026 06:09 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

പരമ്പരാഗത ബിസിനസ് രീതികളില്‍ നിന്ന് ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള എച്ച്എല്‍എല്ലിന്‍റെ മാറ്റത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്. ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ക്കും എച്ച്എല്‍എല്ലിന്‍റെ ഉത്പന്നങ്ങളും സേവനങ്ങളും എവിടെനിന്നും പ്രയോജനപ്പെടുത്താന്‍ പുതിയ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കും.

www.hllestore.in എന്ന വെബ്സൈറ്റ് വഴി ഈ സേവനം ലഭ്യമാകും.

ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍, ആശുപത്രികളിലേക്കുള്ള അവശ്യവസ്തുക്കള്‍, സ്ത്രീകളുടെ ആരോഗ്യ പരിചരണ ഉത്പന്നങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍, വെല്‍നെസ് ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ഇ-സ്റ്റോറില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇവ എവിടെനിന്നും ഏത് സമയത്തും വാങ്ങാനാകും.

കേവലം ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോം എന്നതിലുപരി ജനങ്ങളെയും ഉത്പന്നങ്ങളെയും പങ്കാളിത്ത അവസരങ്ങളെയും ഒരൊറ്റ സംവിധാനത്തില്‍ ബന്ധിപ്പിക്കുന്ന വേദിയാണ് എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍. ഇതിലൂടെ ആരോഗ്യ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ എളുപ്പത്തിലും സൗകര്യപ്രദമായും ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് എച്ച്എല്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ-ക്ഷേമ മേഖലയില്‍ സമഗ്രമായ സേവനങ്ങള്‍ ഒരിടത്തുനിന്ന് ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായാണ് എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും എച്ച്എല്‍എല്ലിന്‍റെ ഉത്പന്നങ്ങളും സേവനങ്ങളും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍, രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇ-സ്റ്റോര്‍ ആരംഭിച്ചതോടെ വിശ്വാസ്യതയാര്‍ജിച്ച സേവനപാരമ്പര്യം ഡിജിറ്റല്‍ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. എച്ച്എല്‍എല്‍ ഉത്പന്നങ്ങള്‍ വിശ്വസനീയമായ ഉറവിടത്തില്‍ നിന്ന് നേരിട്ട് ഓണ്‍ലൈനായി വാങ്ങാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള വില്‍പ്പന, ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍, ആഗോള വിപണിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ സൗകര്യമൊരുക്കുന്നു. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എച്ച്എല്‍എല്ലുമായി ബിസിനസ് പങ്കാളികളായി സഹകരിക്കാം.

ചില്ലറ വില്‍പ്പനക്കാര്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, ആരോഗ്യരംഗത്തെ സംരംഭകര്‍ എന്നിവര്‍ക്ക് എച്ച്എല്‍എല്ലുമായി സഹകരിക്കാനും ഗുണമേന്‍മ യുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ ലഭ്യത കൂടുതല്‍ വിപുലമാക്കാനും അവസരമൊരുക്കുന്നു.

ആശുപത്രികള്‍, ആരോഗ്യ സേവനദാതാക്കള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇ-സ്റ്റോര്‍ പ്രയോജനപ്പെടും. പരസ്പര സഹകരണം, ഉത്പന്ന സംഭരണം, ദീര്‍ഘകാല പങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്    (12 minutes ago)

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ  (23 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം  (31 minutes ago)

നിർണായക വെളിപ്പെടുത്തൽ... അച്ഛനറിയാതെ മാത്രമല്ല, നേരത്തെയും കാറും ബൈക്കും ഓടിച്ചു; സ്കൂളിൽ പോയതും ബൈക്കിലെന്ന് 17കാരന്റെ പുതിയ മൊഴി, ചേരാനല്ലൂർ കേസ് വഴിത്തിരിവിൽ  (49 minutes ago)

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിലേക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 960 രൂപയുടെ കുറവ്  (1 hour ago)

ചാർജ് ചെയ്യാൻ വച്ച ലാപ്‌ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു  (1 hour ago)

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (1 hour ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (1 hour ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (1 hour ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (1 hour ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (2 hours ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (2 hours ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (2 hours ago)

Malayali Vartha Recommends