ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയിൽ ഇടിവ്. തുടർച്ചയായ നാലാം ദിവസവും ഓഹരിവിപണിയിൽ ഇടിവാണുള്ളത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കൽ ലെവലിന് താഴെയാണ്. എണ്ണവില വർധന, വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ എന്നിവയാണ് പ്രധാനമായി ഓഹരി വിപണിയെ സ്വാധീനിക്കുന്നത്.
സൗദി അറേബ്യയിലെ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില കുതിച്ചുയരാനായി കാരണം. ഇത് എണ്ണ വിതരണത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകർ 3459 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റൻ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
അതേസമയം ഐടി ഓഹരികളായ ഇൻഫോസിസ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നേട്ടത്തിന്റെ പാതയിലാണ്. ടിസിഎസ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























