Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴില്‍ വിസയിലുള്ള യു എ ഇ പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന നിര്‍ദേശം ശ്രദ്ധിക്കൂ

26 NOVEMBER 2018 06:17 PM IST
മലയാളി വാര്‍ത്ത

തൊഴിൽ വിസയിൽ യു.എ.ഇയിൽ പോകുന്നവരും അവധിക്ക് നാട്ടിൽ വന്ന്‌ ഡിസംബർ 31ന് ശേഷം തിരിച്ചു പോകുന്നവരും ഇന്ത്യൻ സർക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയിരിക്കണം.

അഞ്ച് മിനിറ്റ് കൊണ്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും. എന്നാൽ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് യാത്ര ചെയ്യാനാവില്ല . വിമാനത്താവളത്തിൽ വെച്ച് തന്നെ രജിസ്‌ട്രേഷൻ നടത്തിയ രേഖകൾ പരിശോധിക്കും . രജിസ്റ്റർ ചെയ്യാത്ത എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത പാസ്പോർട്ട് ഉടമകൾക്ക് ഇനി പറയുന്ന രാജ്യങ്ങളിലേക്ക് ജനുവരി ഒന്ന് മുതൽ യാത്ര ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഇവരെ മടക്കി അയക്കും

ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ അഫ്‍ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‍ലന്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്ന പത്താം ക്‌ളാസ് പാസ്സാകാത്തവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതേസമയം, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഭാര്യമാർ, കുട്ടികൾ തുടങ്ങി ആശ്രിത വിസയിലുള്ളവർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. ഭാര്യമാർ, കുട്ടികൾ എന്നിവർക്ക് ജോലി ഉണ്ടെങ്കിലും അവർ ആശ്രിത വിസയിലാണെങ്കിൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു


ഈ നിബന്ധന 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ ജോലിക്ക് പോകുന്നവര്‍ക്കു മാത്രമെ നിര്‍ബന്ധമുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മറ്റു ഗണങ്ങളില്‍പ്പെട്ട വീസകളില്‍ ഈ രാ്ജ്യങ്ങളിലേക്ക് പോകുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ തന്നെ പാലിച്ചാല്‍ മതിയാകും. ഇവയില്‍ മാറ്റങ്ങളില്ല.


നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ഇപ്പോൾ രജിസ്ട്രേഷന്‍ നിര്‍ബന്ധം ആക്കിയിരിക്കുന്നത്. ആദായ നികുതി അടയ്ക്കുന്നവരോ അല്ലെങ്കില്‍ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉള്ളവരെയോ ആണ് ഇ.സി.എന്‍.ആര്‍ അല്ലെങ്കില്‍ നോണ്‍-ഇ.സി.ആര്‍ വിഭാഗത്തില്‍ പെടുന്നത്. ഇതുവരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇവര്‍ക്ക് ആവശ്യമില്ലായിരുന്നു. .


പുതിയ നിബന്ധന പ്രകാരം ഇവർ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇ.സി.ആര്‍ കാറ്റഗറി പാസ്‍പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ ഇപ്പോൾ തന്നെ വിദേശ യാത്രയ്ക്ക് മുൻപ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരെയാണ് ഇ.സി.ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്

നോണ്‍ എമിഗ്രേഷന്‍ ചെക്ക് റിക്യുയേര്‍ഡ് വിഭാഗത്തില്‍പ്പെടുന്നവർ www.emigrate.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ വൺ ടൈം പാസ് വേർഡ് വേണം. അതിനാൽ, ഇതിനായി ഒരു ഇന്ത്യൻ സിം നമ്പർ ഉപയോഗിക്കേണ്ടി വരും. ഇൗ സിം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണമെന്നില്ല.

സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയുമായി 1800 11 3090 എന്ന ടോള്‍ ഫ്രീ നമ്പറിലും 01140503090
എന്ന ലാന്‍ഡ് ഫോണ്‍ നമ്പറിലും helpline@mea.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (7 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (7 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (7 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (8 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (8 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (8 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (8 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (9 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (10 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (10 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (10 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (10 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (10 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (11 hours ago)

Malayali Vartha Recommends