Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ് എന്ന പഠന ശാഖയെക്കുറിച്ച് അറിയേണ്ടതെല്ലാം

05 JANUARY 2019 03:33 PM IST
മലയാളി വാര്‍ത്ത

അടുത്തകാലത്തായി ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒന്നാണ് ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ്. ഇതിനെകുറിച്ച് കൂടുതൽ അറിയുന്നവർ ചുരുക്കമാണ്.ജ​ൻ​ഡ​ർ സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം എന്നിവയെക്കുറിച്ച് ധാരാളം സംശയങ്ങൾ പലരും ചോദിക്കാറുണ്ട്. 

ജ​ൻ​ഡ​ർ സ്റ്റ​ഡീ​സും വു​മ​ൺ സ്റ്റ​ഡീ​സും ഒ​ന്ന് ത​ന്നെ​യാ​ണോ? ഫെ​മി​നി​സം ആ​ണോ ജെണ്ടർ സ്റ്റഡീസിൽ പ​ഠി​പ്പി​ക്കു​ന്ന​ത്? എ​ന്തൊ​ക്കെ​യാ​ണ് ജോ​ലി സാ​ധ്യ​ത​ക​ൾ? തുടങ്ങി നിരവധി സംശയങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ പറയുന്നത്

യു​ജി​സി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വു​മ​ൺ​സ് സ്റ്റ​ഡീ​സ് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ട്. പക്ഷെ പ​ല​യി​ട​ത്തും മ​റ്റൊ​രു പ​ഠ​ന മേ​ഖ​ല​യു​ടെ ഭാ​ഗ​മോ ഗ​വേ​ഷ​ണ​വി​ഭാ​ഗ​മോ മാ​ത്ര​മാ​യി ജെൻഡർ സ്റ്റഡീസ് ചു​രു​ങ്ങാറാണ് പതിവ്. എങ്കിലും പ​ല പ്ര​ശ​സ്ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ്/​വി​മ​ൻ​സ് സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം ഒ​രു​ക്കു​ന്നു​ണ്ട്.

സി​ല​ബ​സു​ക​ളി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളൊ​ഴി​ച്ചാ​ൽ വി​മ​ൻ​സ് സ്റ്റ​ഡീ​സും ജ​ൻ​ഡ​ർ സ്റ്റ​ഡീ​സും ല​ക്ഷ്യ​മാ​ക്കു​ന്ന​ത് ലിം​ഗ സ​മ​ത്വ​വും ശാ​ക്തീ​ക​ര​ണ​വും ലിം​ഗാ​വ​ബോ​ധ​വും നീ​തി​യും ത​ന്നെ​യാ​ണ്..

ചെ​ന്നൈ​ക്ക​ടു​ത്ത് ശ്രീ​പെ​രു​മ്പ​ത്തൂ​രി​ൽ ഉള്ള രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡ​വ​ല​പ്മെ​ന്‍റ് (R G N I Y D) എം​ എ ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ് ഉ​ൾ​പ്പെ​ടെ ആ​റ് വ്യ​ത്യ​സ്ത പി​ജി കോ​ഴ്സു​ക​ൾ നടത്തുന്നുണ്ട്. കേ​ന്ദ്ര യു​വ​ജ​ന​കാ​യി​ക മ​ന്ത്രാ​ല​ത്തി​നു കീ​ഴി​ൽ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആണ് രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡ​വ​ല​പ്മെ​​ന്‍റ്

തി​യ​റി ക്ലാ​സു​ക​ൾ​ക്കൊ​പ്പം ത​ന്നെ ഫീ​ൽ​ഡ് വി​സി​റ്റും ഇ​ന്‍റേ​ൺ​ഷി​പ്പും ഡെ​സ​ർ​ട്ടേ​ഷ​നും അ​ട​ങ്ങു​ന്ന നാ​ല് സെ​മ​സ്റ്റ​ർ കോ​ഴ്സു​ക​ളാ​ണ് ജ​ൻ​ഡ​ർ സ്റ്റ​ഡീ​സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ലിം​ഗ​ബോധം , നീ​തി​, മാനവിക ച​രി​ത്ര​വും വ​ള​ർ​ച്ച​യും ആ​ശ​യ​ങ്ങ​ളും, മു​ഖ്യ​ശ്രേ​ണി​യി​ൽ നി​ന്ന് പു​റം ത​ള്ള​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ​യും കുഞ്ഞുങ്ങളു​ടെ​യും ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ​യും അ​വ​ശ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും തുടങ്ങിയവയെല്ലാം വി​ക​സ​നാ​ധി​ഷ്ഠി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ഴ്സാ​ണ് എം​എ ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ്.

ഫെ​മി​നി​സ്റ്റ് തി​യ​റി, ഫെ​മി​നി​സ്റ്റ് മൂ​വ്മെ​ന്‍റ്സ്, ജ​ൻ​ഡ​ർ ട്രെ​യി​നിം​ഗ്, ജ​ൻ​ഡ​ർ മെ​യി​ൻ​ സ്ട്രീ​മിം​ഗ്, ജ​ൻ​ഡ​ർ ആ​ൻ​ഡ് സൊ​സൈ​റ്റി തു​ട​ങ്ങി വി​ക​സ​നം, ആ​രോ​ഗ്യം, നി​യ​മം, അ​തി​ക്ര​മ​ങ്ങ​ൾ, ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ വ​ശ​ങ്ങ​ളു​മാ​യി ജ​ൻ​ഡ​റി​നെ അ​പ​ഗ്ര​ഥ​നം ചെ​യ്യു​ന്ന പേ​പ്പ​റു​ക​ൾ പഠനവിഷയങ്ങളായുണ്ട്.

കൂടാതെ ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​ൽ​ഡ് വി​സി​റ്റ്, ഭാ​വി ജോ​ലി സാ​ധ്യ​ത​ക​ളു​ള്ള ത​ര​ത്തി​ൽ ഇ​ന്‍റേ​ൺ​ഷി​പ്, ഗ​വേ​ഷ​ണ പ്രാ​ഗ​ല്ഭ്യ​ത്തി​നാ​യി ഡെ​സ​ർ​ട്ടേ​ഷ​ൻ വ​ർ​ക്ക് എന്നിവയിലും വിദ്യാർത്ഥികൾ പങ്കെടുക്കണം.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ന​ട​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം, യു​എ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​നും ജോ​ലി​ക്കു​മു​ള്ള സാ​ധ്യ​ത​ക​ൾ, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ലൈ​ബ്ര​റി, സ്മാ​ർ​ട് ക്ലാ​സ്റൂ​മു​ക​ൾ, അ​തി​മ​നോ​ഹ​ര​മാ​യ കാമ്പസ് തു​ട​ങ്ങി​യ​വ R G N I Y D യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ജ​ൻ​ഡ​ർ സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രുദം ഉള്ളവർക്ക് സ​ർ​ക്കാ​ർ/എ​ൻ​ജി​ഓ സ്ഥാപനങ്ങളിലെ ജ​ൻ​ഡ​ർ അ​ന​ലി​സ്റ്റ്, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ, റി​സേ​ർ​ച് അ​സി​സ്റ്റ​ന്‍റ്, സെ​ൻ​സി​റ്റൈ​സേ​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേക്കുള്ള തെരഞ്ഞെടുപ്പിൽ മുൻഗണനയുണ്ട്.

അത് പോലെ വി​മ​ൺ സ്റ്റ​ഡീ​സ് സെ​ന്‍റ​റു​ക​ളി​ലെ അ​ധ്യാ​പ​ക/​ഗ​വേ​ഷ​ക/​പോ​സ്റ്റ്ഡോ​ക്ട​റ​ൽ ത​സ്തി​ക​ക​ളും. ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ് ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി ആ​യ​തി​നാ​ൽ ഏ​തു അ​ക്കാ​ഡ​മി​ക പാ​ഠ്യ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഈ ​വി​ഷ​യം പ്ര​സ​ക്തമാണെന്നതിനാൽ അധ്യാപക ജോലികൾക്കും ജ​ൻ​ഡ​ർ സ്റ്റ​ഡീസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends