Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു

ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു..പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം

21 NOVEMBER 2019 02:54 PM IST
മലയാളി വാര്‍ത്ത
വിദേശജോലിയാണ്‌ സ്വപ്നം എന്നുണ്ടെങ്കിൽ ഓരോ രാജ്യങ്ങളുടെയും വിസ സംബ്രദായങ്ങളെക്കുറിച്ചും  തൊഴിൽ സാധ്യതകളെക്കുറി ച്ചും  വ്യക്തമായ അറിവ് ഉണ്ടാകേണ്ടതുണ്ട് ..
   ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു

വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം കുറയ്ക്കാനും, ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഒരു വര്‍ഷം മുമ്പ് നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നതാണ് . ഈ മാറ്റങ്ങളാണ് ഇപ്പോൾ പ്രാബല്യത്തില്‍ വന്നത്.

സബ്ക്ലാസ് 491 എന്ന സ്റ്റേറ്റ്/ഫാമിലി സ്‌പോണ്‍സേര്‍ഡ് വിസയും, സബ്ക്ലാസ് 494 എന്ന എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയും ആണ്  പുതിയ രണ്ടു    റീജിയണല്‍ വിസകള്‍ ..സബ്ക്ലാസ് 489, 187 എന്ന  നിലവിലെ രണ്ടു റീജിയണല്‍ വിസകള്‍ നിര്‍ത്തലാക്കിയാണ് പുതുക്കിയ വിസകൾ നിലവിൽ വന്നത് ...
 
പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം.. PR ലഭിക്കാന്‍ മൂന്നു വര്‍ഷവും ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം..ഈ സമയത്ത് 53,900 ഡോളര്‍ വാര്‍ഷിക വരുമാനം കിട്ടിയിരിക്കണം എന്നും നിയമം ഉണ്ട്

 PR മാനദണ്ഡമായ പോയിന്റ് സംവിധാനത്തിലും  മാറ്റം വന്നിട്ടുണ്ട്.   ജീവിത പങ്കാളിയുടെ യോഗ്യതകള്‍ക്ക് അധിക പോയിന്റ് ലഭിക്കും ..അവിവാഹിതര്‍ക്ക് 10 പോയിന്റുകള്‍ അധികമായി കിട്ടും

നവംബർ 16 നു രണ്ടു പുതിയ വിസകളാണ് നിലവിൽ വന്നിട്ടുള്ളത് ..
അഞ്ചു വര്‍ഷം കാലാവധിയുള്ള വിസകളാണ് ഇവ... സബ്ക്ലാസ് 491 എന്ന സ്‌കില്‍ഡ് വര്‍ക്ക് പ്രൊവിഷണല്‍ വിസയും, സബ്ക്ലാസ് 494 എന്ന സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് പൊവിഷണല്‍ വിസയും.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍ എന്നീ നഗരങ്ങള്‍ ഒഴികെ ഓസ്‌ട്രേലിയയുടെ മറ്റേത് ഭാഗത്തേക്കും ഈ വിസ ലഭിക്കും. എവിടേക്കാണോ വിസ എടുത്തിട്ടുള്ളത്  ആ പ്രദേശങ്ങളില്‍ തന്നെ ജീവിച്ച് ജോലി ചെയ്യണം എന്നാണ് വിസയുടെ വ്യവസ്ഥ

സബ്ക്ലാസ് 491 വിസയ്ക്ക് 504 തൊഴില്‍ മേഖലകളിലും, സബ്ക്ലാസ് 494 വിസക്ക് 650 തൊഴില്‍ മേഖലകളിലും ഉള്ളവര്‍ക്ക് അർഹത ഉണ്ടാകും
ഈ രണ്ടു വിസകളിലും ലഭിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞ് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ കഴിയും.

സബ്ക്ലാസ് 191 എന്ന 2022 നവംബറില്‍ തുടങ്ങുന്ന PR വിസയായിരിക്കും കിട്ടുക. മൂന്നു വര്‍ഷം റീജിയണല്‍ മേഖലയില്‍ തന്നെ താമസിച്ച് ജോലി ചെയ്തവര്‍ക്ക് മാത്രമേ PR ലഭിക്കൂ. വര്‍ഷം 53,900 ഡോളറെങ്കിലും വരുമാനം ലഭിച്ചിരിക്കുകയും വേണം.

ഉള്‍നാടന്‍ പ്രദേശത്ത് തന്നെയാണോ താമസിച്ചത് എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇരു വിസകളിലുമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലെ പൊതുജനാരോഗ്യസംവിധാനമായ മെഡികെയര്‍ പരിരക്ഷ ലഭിക്കുകയും ചെയ്യും.

നിലവിലെ സ്‌കില്‍ഡ് കുടിയേറ്റ വിസകളിലുള്ളവര്‍ക്കും പുതിയ വിസയില്‍ വരുന്നവര്‍ക്കും പോയിന്റ് സമ്പ്രദായത്തിലെ മാറ്റം ബാധകമാണ്.

നവംബര്‍ 16 മുതല്‍ അധികമായി ലഭിക്കുന്ന പോയിന്റുകള്‍ ഇങ്ങനെയാണ്:

കുടിയേറ്റത്തിനാവശ്യമായ യോഗ്യതകളുള്ള ജീവിത പങ്കാളിയുണ്ടെങ്കില്‍ അധികമായി 10 പോയിന്റ്

സംസ്ഥാന/ടെറിട്ടറി സര്‍ക്കാരോ, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന കുടുംബാംഗങ്ങളോ സ്‌പോണ്‍സര്‍ ചെയ്താല്‍ അധികമായി 15 പോയിന്റ്

സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) യോഗ്യതകളുള്ളവര്‍ക്ക് അധികമായി 10 പോയിന്റ്

പങ്കാളികളില്ലാത്തവര്‍ക്ക്/അവിവാഹിതര്‍ക്ക്‌ അധികമായി 10 പോയിന്റ്

ജീവിത പങ്കാളിക്ക് IELTS ആറിന് (നാലു പരീക്ഷാ ഘടകങ്ങളിലും) മു കളിലുണ്ടങ്കില്‍ അധികമായി 5 പോയിന്റ്
 

അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കിയതില്‍ നിന്ന് വിസ അപേക്ഷ നല്‍കാനായി ക്ഷണിക്കുന്നതിനുള്ള പരിഗണനാ ക്രമം ഇതായിരിക്കും:

1. മതിയായ യോഗ്യതകളുള്ള ജീവിതപങ്കാളിയുള്ളവര്‍ ; അതായത്  സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയുള്ളവർ

2  . ജീവിതപങ്കാളിയില്ലാത്തവര്‍/അവിവാഹിതര്‍ക്കും ഇതേ പരിഗണനയായിരിക്കും നല്‍കുക

3. സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയില്ലെങ്കിലും മതിയായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള  പങ്കാളിയുള്ളവര്‍..അതായത്  IELTS നാലു ഘടകങ്ങളിലും 6 സ്‌കോർ ഉള്ളവർക്കായിരിക്കും ഈ പരിഗണന ലഭിക്കുന്നത്

4 . ഇംഗ്ലീഷ് പരിജ്ഞാനമോ, സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റിന് ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത പങ്കാളിയുള്ളവര്‍. മറ്റെല്ലാ അപേക്ഷകളും പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇത് കണക്കിലെടുക്കുക              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...  (51 minutes ago)

, വഴങ്ങാതെ സെലൻസ്കി  (58 minutes ago)

ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?  (1 hour ago)

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (5 hours ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (6 hours ago)

ഹെലികോപ്റ്റർ സജ്ജം  (6 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (6 hours ago)

പോലീസിലും ചാറ്റർജി  (6 hours ago)

പെൻഷൻ; പദ്ധതി  (7 hours ago)

ആരോഗ്യ പരിരക്ഷ  (7 hours ago)

ആക്രമണം നടത്താൻ കഴിയും  (7 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (7 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (8 hours ago)

പരാതി നൽകി കുടുംബം  (8 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (8 hours ago)

Malayali Vartha Recommends