Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യു പി എസ് സി 2020: ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറ്റി, നെഗറ്റീവ് മാര്‍ക്കിംഗ് ഏര്‍പ്പെടുത്തി

22 JANUARY 2020 03:43 PM IST
മലയാളി വാര്‍ത്ത

2020 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിന്റെ പരീക്ഷാ പാറ്റേണ്‍ മാറ്റുന്നു. പുതിയ പാറ്റേണ്‍ അനുസരിച്ച് ജനറല്‍ സ്റ്റഡീസില്‍ ഒരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രീലിമിനറി അസസ്‌മെന്റിന് കൂടി ഓരോ ഉദ്യോഗാര്‍ത്ഥിയും പങ്കെടുക്കണം.

ഇനി മൂന്ന് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് ടെസ്റ്റ് നടത്തപ്പെടുക. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്ള ഒരു പ്രിലിമിനറി പരീക്ഷയാണ് ആദ്യം നടത്തുന്നത്. തുടര്‍ന്നാണ് മെയിന്‍ പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും അഭിമുഖവും നടത്തുന്നത്.

2019 വരെയും കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2020-ല്‍ ഈ പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഓരോരുത്തരും നെഗറ്റീവ് മാര്‍ക്കിംഗ് സംവിധാനമുള്ള ഒരു അഡീഷണല്‍ ജനറല്‍ സ്റ്റഡീസ് പരീക്ഷയ്ക്ക് കൂടി ഒരുങ്ങണം.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ധന്‍ബാദിലെ വകുപ്പ് മേധാവിയായ വെങ്കടേഷ് പറയുന്നത്, തങ്ങളുടെ വിഷയത്തിലുള്ള അടിസ്ഥാന ജ്ഞാനം കൂടുതല്‍ ശക്തമാക്കുകയാണ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് എന്നാണ്. ചിട്ടയായ പഠനം നടത്തുക എന്നത് തന്നെയാണ് ഒപ്പമുള്ള മറ്റുള്ളവരെക്കാള്‍ മുന്നിലെത്താന്‍ സഹായിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പരീക്ഷാ മാതൃകയില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകള്‍ ഉണ്ടാവും. എല്ലാ സ്ട്രീമിലും ഉള്ളവര്‍ എഴുതേണ്ട പേപ്പര്‍/1- ല്‍ ജനറല്‍ സ്റ്റഡീസില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആണുള്ളത് . പേപ്പര്‍ 2 -ല്‍ ആണ് വ്യത്യസ്ത വിഷയങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യത്യസ്ത ചോദ്യങ്ങള്‍ ഉണ്ടാവുന്നത്.

ജനുവരി 19 -ല്‍ നടന്ന പ്രിലിമിനറി പരീക്ഷ ജയിച്ചവര്‍ക്ക് ജൂണ്‍ 27 ,28 തീയതികളില്‍ നടക്കുന്ന മെയിന്‍ പരീക്ഷ എഴുതാം .

ജിയോളജിസ്‌റ്, ജിയോ ഫിസിസിസ്റ്റ് , കെമിസ്റ്റ് , ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും , സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലും ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് എന്നിങ്ങനെയുള്ള നിയമനങ്ങള്‍ ഈ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends