Widgets Magazine
10
Apr / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു; കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം; അമേരിക്ക എന്ന സമ്ബന്നരാജ്യത്ത് മാസ്‌ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്‌.മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


പുച്ഛിക്കുന്നവർ കണ്ടു പഠിക്കണം ; അന്നം നൽകിയ നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളി


കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്


നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍


സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ

സേര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ എക്‌സിക്യൂട്ടീവ് അഥവാ എസ് ഇ ഒ എക്‌സിക്യൂട്ടീവ് ആകാം... എങ്ങനെ എന്നറിയൂ!

14 FEBRUARY 2020 05:57 PM IST
മലയാളി വാര്‍ത്ത

സേര്‍ച്ച് എന്‍ജിന്‍ റിസള്‍റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടേണ്ടതിന് സ്വന്തം വെബ് സൈറ്റിനെ ഒപ്ടിമൈസ് ചെയ്യുന്ന പ്രക്രിയയെയാണ് സേര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ അഥവാ എസ് സി ഒ എന്ന് പറയുന്നത് .

വിപണിയില്‍ പുതുതായി ഇറങ്ങുന്ന ഒരു ബ്രാന്‍ഡിന് ആ രംഗത്തുള്ള മത്സരത്തില്‍ പിന്തള്ളപ്പെടാതെ തങ്ങളുടെ വെബ്‌സൈറ്റിലേയ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വര്‍ഷങ്ങളായി ഒരു പ്രത്യേക ബ്രാന്‍ഡില്‍ മാത്രം വിശ്വാസം അര്‍പ്പിച്ചിരുന്ന ഉപഭോക്താക്കളെ തങ്ങളുടെ പുതിയ ബ്രാന്‍ഡിലേയ്ക്കും വെബ്‌സൈറ്റിലേയ്ക്കും ആകര്‍ഷിയ്ക്കുവാന്‍ ലക്ഷ്യമിടുന്നത് വിഭാവനം ചെയ്തു നോക്കുക. ഉപഭോക്തൃ സംതൃപ്തി, അവരുടെ വിശ്വാസം ആര്‍ജിയ്ക്കല്‍ എന്നിവ എല്ലാം വര്‍ഷങ്ങളുടെ ശ്രമഫലമായി കൈവരുന്നതാണ്. നിങ്ങളുടെ പുതിയ ഉല്‍പ്പന്നത്തിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിയ്ക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ടാലും കാലങ്ങളായി ഉപഭോക്താക്കള്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന ഒരു ബ്രാന്‍ഡ് എളുപ്പം വിട്ടുകളഞ്ഞിട്ട് അവര്‍ നിങ്ങളുടേത് തെരഞ്ഞെടുക്കില്ല എന്ന കാര്യം ഉറപ്പാണ്.

നിങ്ങളുടെ ഉല്‍പ്പന്നത്തിന് വിപണി പിടിച്ചടക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ വിപണിയില്‍ നിങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇന്ന് ഏത് പുതിയ ബ്രാന്‍ഡിനും ഏറ്റവും അവശ്യം വേണ്ടത് ഒരു വെബ്സൈറ്റാണ്. ഒരു ഉല്‍പ്പന്നത്തിനായി സേര്‍ച്ച് ചെയ്യുന്നവര്‍ക്ക് അതിന്റെ റിസള്‍ട്ടിന്റെ ഭാഗമായി നിങ്ങളുടെ സൈറ്റും ലഭ്യമാകുമ്പോഴാണ് വിപണിയില്‍ നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവര്‍ അറിഞ്ഞു തുടങ്ങുന്നത്.

ഫോര്‍ബ്സ് നടത്തിയ ഒരു സര്‍വ്വേ പറയുന്നത്, ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്ന 75 % പേരും സേര്‍ച്ച് ചെയ്തു കിട്ടുന്ന ആദ്യ പേജിനപ്പുറത്തേയ്ക്ക് സ്‌ക്രോള്‍ ചെയ്തു പോകാറില്ലെന്നാണ്. ബിസിനസ്സ് സംരംഭങ്ങള്‍ സേര്‍ച്ച് എന്‍ജിന്‍ റിസള്‍ട്ടുകളില്‍ മുന്‍പന്തിയില്‍ എത്താന്‍ ശ്രമിക്കുന്നത് അതിനാലാണ്. ഇവിടെയാണ് ഒരു എസ് ഇ ഒ -യുടെ പ്രസക്തി. ഇപ്രകാരം തങ്ങളുടെ സൈറ്റ് അല്ലെങ്കില്‍ പ്ലാറ്റഫോമിന് സേര്‍ച്ച് എന്‍ജിന്‍ റിസള്‍ട്ടുകളില്‍ ഉയര്‍ന്ന റാങ്ക് ലഭിയ്ക്കുന്നത്, അവരുടെ സാന്നിധ്യം തിരിച്ചറിയപ്പെടാന്‍ കൂടുതലായി ഇടയാക്കുകയും, അത് വിപണിയിലെ വ്യവഹാരങ്ങള്‍, വില്‍പന , ലാഭം എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മറ്റു ബ്രാന്‍ഡുകളും ലഭ്യമാണ് എന്ന് അറിവ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും.

എസ് സി ഒ എക്‌സിക്യൂട്ടീവുകളുടെ ആവശ്യം

എസ് സി ഒ എന്ന 'അംബ്രല്ല ടേമില്‍ ' വളരെയധികം അര്‍ത്ഥങ്ങള്‍ സംഗ്രഹിച്ചിരിയ്ക്കുന്നു. കീവേഡ് സേര്‍ച്ച്, വിപണിയിലെ മത്സരങ്ങളുടെ വിശകലനം, വെബ്‌സൈറ്റ് ഓഡിറ്റ്, സൈറ്റ് ഒപ്ടിമൈസേഷന്‍ അഥവാ ഓണ്‍ പേജ് ഒപ്ടിമൈസേഷന്‍, ലിങ്ക് നിര്‍മിയ്ക്കല്‍, ഓഫ് പേജ് ഒപ്ടിമൈസേഷന്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൂടാതെ സൈറ്റിന്റെ ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യേണ്ടതും സൈറ്റിന്റെ റാങ്ക് മോണിറ്റര്‍ ചെയ്യേണ്ടതും എല്ലാം എസ് സി ഒ എക്‌സിക്യൂട്ടീവുകളാണ്. നിരന്തരമായി ഇവയെല്ലാം ചെയ്തു കൊണ്ടിരിയ്ക്കുന്നത് സങ്കീര്‍ണവും ഏറെ സമയവ്യയവുമുള്ള സംഗതിയാണ്. അതിനാല്‍ ഓരോ ബിസിനസ്സ് സംരംഭങ്ങളും പരിശീലനം സിദ്ധിച്ച എസ് സി ഒ- എക്സിക്യൂട്ടീവുകളെ തിരയുകയാണ് എന്നതാണ് വസ്തുത.

വിപണി രംഗത്തെ തങ്ങളുടെ എതിരാളികളുടെ ബ്രാന്‍ഡിന്റെ വില്പനയെക്കാള്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ വിറ്റഴിയ്ക്കല്‍ മെച്ചപ്പെടുത്താന്‍, വിപണിയെയും തങ്ങളുടെ എതിരാളിയെയും കുറിച്ച് വിശദമായ വിശകലനം നടത്തി, തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് അവരെ സംതൃപ്തിപ്പെടുത്തുന്നതും ആകര്‍ഷിയ്ക്കുന്നതുമായ ഉള്ളടക്കങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടത് ഒരു എസ് സി ഒ എക്‌സിക്യൂട്ടീവിന്റെ ചുമതലയാണ്.

ഓണ്‍ലൈന്‍ പരിശീലനം

എസ് സി ഒ എന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ഒരു പ്രധാന കണ്ണിയാണ്. ഈ രംഗത്ത് നിങ്ങള്‍ക്ക് വേണ്ട പരിശീലനം ലഭ്യമാക്കുന്ന ധാരാളം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലന ഉപാധികളുണ്ട്. വ്യവസായ രംഗം തങ്ങളില്‍ നിന്ന് പ്രതീക്ഷിയ്ക്കുന്നത് എന്താണെന്ന് തിരിച്ചറിയുവാന്‍ സഹായിയ്ക്കുന്ന വിധത്തില്‍ ആ രംഗവുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യം ലഭിയ്ക്കുന്നില്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന അറിവുകള്‍ തേച്ചുമിനുക്കുക മാത്രം ചെയ്യാനേ അവസരമുണ്ടാകുന്നുളളൂ എന്നുമാണ് ബിസിനസ്സ് സ്‌കൂളുകളില്‍ മാനേജ്മെന്റ് കോഴ്സുകള്‍ ചെയ്യുന്ന പല വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്.

വിദഗ്ധരുടെ ഉപദേശത്തോടൊപ്പം ട്യൂട്ടോറിയല്‍ വിഡിയോകളും , അസൈന്മെന്റുകളും ടെസ്റ്റുകളും ഓരോ മോഡ്യൂളുകള്‍ കഴിയുമ്പോഴും നടത്തുന്നത് കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനുഭവം എന്തെന്ന് മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ സഹായിയ്ക്കുന്നുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇ-മെയില്‍ മാര്‍ക്കറ്റിംഗ് എന്താണെന്നത് മുതല്‍ എസ് സി ഒ , ഗൂഗിള്‍ ആഡ്‌വേര്‍ഡ്സ്, വിവിധ സാമൂഹ്യ മാധ്യമ വിപണന തന്ത്രങ്ങള്‍ ഒക്കെ എന്താണ് എന്നിവയെ കുറിച്ചെല്ലാം അടിസ്ഥാന തലം മുതലുള്ള അറിവാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭിയ്ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വന്തം ബ്ലോഗുകള്‍ തയ്യാറാക്കുവാനും ഓണ്‍ലൈന്‍ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിയ്ക്കുവാനുമെല്ലാം ഈ പരിശീലനം അവരെ സജ്ജമാക്കുന്നു. ഇത് അവരുടെ ആത്മ വിശ്വാസത്തെ വര്‍ദ്ധിപ്പിയ്ക്കുകയും, എപ്രകാരമാണ് ബ്രാന്‍ഡുകള്‍ തങ്ങളുടെ കസ്റ്റമര്‍ ബേസ് ഉണ്ടാക്കി എടുക്കുന്നതെന്നും അവരെ ആകര്‍ഷിയ്ക്കുന്നതിനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യുന്നത് എങ്ങനെയാണെന്നതിനെ കുറിച്ചൊക്കെ വ്യക്തമായ ഉള്‍ക്കാഴ്ച ലഭിയ്ക്കാനിടയാക്കുന്നു. കാമ്പസ് പ്‌ളേസ്‌മെന്റ് സമയത്ത് മാര്‍ക്കറ്റ് റിസേര്‍ച്ച് അനലിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് ഈ പരിശീലനം വളരെ ഉപകരിയ്ക്കും.

ഒരു ദീര്‍ഘകാല കരിയര്‍ എന്ന നിലയില്‍ എസ് സി ഒ

ഉപഭോക്താക്കളും കമ്പനികളും ഡിജിറ്റൈസേഷനെ അംഗീകരിച്ച് കഴിഞ്ഞതിനാല്‍ ഇന്ന് എസ് സി ഒ എക്‌സിക്യൂട്ടീവ് എന്നത് വളരെ ആകര്‍ഷകമായ ഒരു കരിയര്‍ മേഖല ആയിത്തീര്‍ന്നിരിക്കുന്നു. തങ്ങളുടെ ഏത് ആവശ്യത്തിനും ഇപ്പോള്‍ ആളുകള്‍ സെര്‍ച്ച് എഞ്ചിനുകളെ ആശ്രയിയ്ക്കുകയും തങ്ങളുടെ താല്‍്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഏറ്റവും മികച്ച ഓഫര്‍ എവിടെയാണുള്ളതെന്ന് മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്ന പ്രവണതയുമാണുള്ളത്. ഗൂഗിളിന്റെ സേര്‍ച്ച് എന്‍ജിന്‍ മാത്രം ഒരു സെക്കന്റില്‍ 70,000-ത്തോളം സേര്‍ച്ച് ക്വറികളാണ് പ്രോസസ്സ് ചെയ്യുന്നത് എന്നറിയുക. ഇതല്ലാതെയും സേര്‍ച്ച് എന്‍ജിനുകള്‍ ഉണ്ടെന്ന് അറിയാമല്ലോ? ഒരേ വിപണി ലക്ഷ്യമിടുന്ന ഉല്‍പ്പന്നങ്ങളുടെയും സേവന ദാതാക്കളുടെയും മത്സരം അതുകൊണ്ടു തന്നെ ഉയരാനാണ് സാദ്ധ്യത.

അതുകൊണ്ട് സെര്‍ച്ച് എഞ്ചിനുകളില്‍ തങ്ങളുടെ സാന്നിധ്യം പ്രകടമാക്കുന്നതിനും റാങ്ക് ഉയര്‍ത്തുന്നതിനും കമ്പനികള്‍ എസ് സി ഒ എക്്‌സി ക്യൂട്ടീവുമാരെ തെരഞ്ഞെടുക്കുന്നുണ്ട്. അനുദിനവും എണ്ണത്തില്‍ വര്‍ധിച്ചു വരുന്ന സ്റ്റാര്‍ട്ട് അപ്പുകളും എസ് സി ഒ എക്‌സിക്യൂട്ടീവുമാരുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിയ്ക്കുകയാണ്. ഒരു മുഴുവന്‍ സമയ തൊഴിലവസരമായോ, ഇന്റര്‍നാഷണല്‍- ഫ്രീലാന്‍സ് പ്രോജക്ടുകള്‍ ഏറ്റെടുത്ത് തങ്ങളുടെ സമയസൗകര്യം അനുസരിച്ച് ജോലി ചെയ്യുന്നതിനും കഴിവുറ്റ എസ് സി ഒ-മാര്‍ക്ക് അവസരം ലഭിയ്ക്കും.

വോയിസ് സേര്‍ച്ച് ഒപ്ടിമൈസേഷന്‍ , മൊബൈല്‍ - ഫസ്റ്റ് ഇന്‍്ഡക്‌സിങ് , ബ്ലോക്ക് ചെയിന്‍ ടെക്നോളജി എന്നീ പുതിയ സങ്കേതങ്ങളും, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, ആമസോണ്‍ സെര്‍ച്ച് ഒപ്ടിമൈസേഷന്‍ ഉള്‍പ്പെടെയുള്ള സൈറ്റ് സ്‌പെസിഫിക് ഒപ്ടിമൈസേഷന്‍ ഉയരുന്നതുമെ ല്ലാം എസ് സി ഒ മേഖലയുടെ വ്യാപനത്തിന്റെ ഗതിവേഗം ഇനിയും അധികരിപ്പിയ്ക്കും. ടെക്നോളജി രംഗം അതിവേഗം പുരോഗമിയ്ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് കുതുകികള്‍ക്ക് എസ് സി ഒ-യെ ധൈര്യപൂര്‍വം ഒരു കരിയറായി തെരഞ്ഞെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് 19... ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കി ബോളിവുഡ് താരം സോനു സൂദ്  (2 hours ago)

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ നല്‍കി നടന്‍ രാഘവ ലോറന്‍സ്  (2 hours ago)

ലോകത്താകെ 90,000ത്തിലധികം മരണം; കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു  (2 hours ago)

സിനിമയിലെ പുതുതലമുറയെ വിമര്‍ശിച്ച് നടന്‍ കുഞ്ചന്‍  (2 hours ago)

വിവാഹറിസപ്ഷന് പകരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൈതാങ്ങായി യോഗി ബാബു  (3 hours ago)

കേരളത്തിൽ കനത്ത ആശങ്ക കൊവിഡ് ആശുപത്രിയില്‍നിന്ന് പിടികൂടിയ 5 പൂച്ചകള്‍ ചത്തു  (3 hours ago)

ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു; കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം; അമേരിക്ക എന്ന സമ്ബന്നരാജ്യത്ത് മാസ്‌ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജ  (3 hours ago)

മൃ​ത​ദേ​ഹ​നീ​ക്കം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു മ​തി​; തത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൃ​ത​ദേ​ഹ​നീ​ക്കം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു മ​തി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​  (3 hours ago)

പ്ര​വാ​സി​കൾക്ക് ആശ്വാസം; പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും; പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരളത്തോട്  (4 hours ago)

അശ്രദ്ധകാണിക്കുതെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി... ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല  (4 hours ago)

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്‌ക്കണം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുവൈത്തില്‍ കൊറോണ ബാധിതരായവരുടെ എണ്ണം 479 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 910 അയി...  (4 hours ago)

മരണമൊഴി വൈറലായി; നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേര്‍ ബേക്കല്‍ പൊലീസ് പിടിയിൽ  (5 hours ago)

ബൈക്കില്‍ ചുറ്റിയടിക്കാന്‍ കാമുകി പോകാത്തതിനാല്‍ യുവാവ് ചെയ്തത്?  (5 hours ago)

രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആകാശമാര്‍ഗവും സ്വീകരിക്കും; അതിര്‍ത്തിയിൽ രോഗികൾ മരിക്കുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും  (5 hours ago)

Malayali Vartha Recommends