Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യൻ നഴ്‌സുമാർക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നൽകാനുള്ള പദ്ധതിയുമായി ഐഎച്ച്എം- ആസ്‌ത്രേലിയ..ആസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം)

02 OCTOBER 2021 05:30 PM IST
മലയാളി വാര്‍ത്ത


ഇന്ത്യൻ നഴ്‌സുമാർക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നൽകാനുള്ള പദ്ധതിയുമായി ഐഎച്ച്എം- ആസ്‌ത്രേലിയ..ആസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം)

കോവിഡ് കാലത്ത് ഇന്ത്യൻ നഴ്‌സുമാർ നൽകിയ സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനം..‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. മൂന്നു പാത്‌വേ പ്രോഗ്രാമുകളില്‍ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം ഉള്ളതാണ് ‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതി

 

 

സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കോവിഡ്-19 നെ നേരിടുന്നതില്‍ നഴ്‌സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നു, ലോക നഴ്‌സിംഗ് ദിനത്തിന്റെ മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു.


‘ആദരത്തിന്റെ ഭാഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും, മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും’, അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സില്‍ ചേരുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് 2,000 ആസ്‌ത്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.

 


.
ആസ്‌ത്രേലിയയില്‍ പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ നൽകും .. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ആസ്‌ത്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു.പടിക്കുന്നതിനോടൊപ്പം തന്നെ രണ്ടാഴ്ചയില്‍ 40-മണിക്കൂര്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും അനുവാദമുണ്ട്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് ചേരുന്ന ഇന്ത്യന്‍ നഴ്‌സിന് കുടുബത്തിലുള്ളവരെ ആസ്‌ത്രേലിയിലേക്കു കൊണ്ടുവരുന്നതിനും, അവര്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാവുന്നതുവരെ അവിടെ ജോലി ചെയ്യുന്നതിനും സാധിക്കും.


.
ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഡിപ്ലോമക്കാര്‍ക്കും ഐഎച്ച്എം-ന്റെ പിജി കോഴ്‌സിന് ചേരാവുന്നതാണ്. അതായത് ഡിഗ്രിയില്ലെങ്കിലും ഡിപ്ലോമക്കാര്‍ക്കു പിജി കോഴ്‌സിന് ചേരാന്‍ കഴിയും എന്ന സൗകര്യമുണ്ട് .


ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ പിജി ഡിഗ്രി ലഭിക്കുന്നതിനുളള അവസരമാണിത്. നഴ്‌സിംഗില്‍ പിജി ഡിഗ്രി കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ടീച്ചിംഗിനുള്ള അവസരം മുതല്‍ യൂണിറ്റ് മാനേജര്‍ തസ്തിക വരെ എത്തിപ്പിടിക്കാൻ പി ജി നഴ്‌സിംഗ് ബിരുദമുള്ളവർക്ക് അവസരമുണ്ട് .

പിജിഉള്ളവർക്ക് ഡിപ്ലോമ തലം മുതല്‍ പഠിപ്പിക്കുവാനുള്ള അനുമതി ലഭിക്കും . യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് ഉയരുന്നവർക്ക് ലഭിക്കുന്നത് നേതൃത്വപരമായ ജോലിയാണ്. വര്‍ഷം 60–80 ലക്ഷം രൂപ വരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം ലഭിക്കും

 

 

നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്‍കുന്ന ഓസ്‌ത്രേലിയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 minute ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (13 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (29 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends