Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി...

06 JUNE 2023 10:00 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി. ആദ്യ അമ്പതില്‍ കേരള സര്‍വകലാശാലയും ആദ്യനൂറില്‍ എംജി, എന്‍ഐടി, കുസാറ്റ് എന്നിവയുമാണ് ഇടംപിടിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ മികവ് അംഗീകരിച്ച് ദേശീയ റാങ്കിങ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ട്.അധ്യാപനം, അടിസ്ഥാന സൗകര്യം,

ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

മികച്ച നൂറ് സര്‍വകലാശാലയില്‍ കേരള, എംജി, കുസാറ്റ്, കലിക്കറ്റ് എന്നിവ ഇടംനേടി. മികച്ച നൂറ് കോളേജില്‍ സംസ്ഥാനത്തുനിന്ന് 14 കോളേജുണ്ട്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ മേഖലയിലാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവ 75 റാങ്കിനുള്ളിലാണ്. തുടര്‍ച്ചയായി ആറാം തവണയാണ് യൂണിവേഴ്‌സിറ്റി കോളേജ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ദേശീയ റാങ്കിങ്ങില്‍ ഇടം നേടുന്നത്.

ആര്‍ട്‌സ് കോളേജിന് പുറമെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ട് വിഭാഗത്തിലും സര്‍ക്കാര്‍ കോളേജുകള്‍ റാങ്കിങ് മെച്ചപ്പെടുത്തി. മികച്ച 40 ആര്‍ക്കിടെക്ട് സ്ഥാപനങ്ങളുടെ പട്ടികയില്‍ 17-ാം റാങ്കോടെ ഇടം നേടിയ ഏക സ്ഥാപനമാണ് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി). എന്‍ജിനിയറിങ് വിഭാഗത്തില്‍ കോഴിക്കോട് എന്‍ഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഐഐടി പാലക്കാട് എന്നിവയും ഉണ്ട്.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെയും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും റാങ്ക്. ശ്രീചിത്ര മുന്‍വര്‍ഷത്തെ പത്താം സ്ഥാനം നിലനിര്‍ത്തുകയും മെഡിക്കല്‍ കോളേജ് 44-ാം റാങ്കും നേടി. ദന്തല്‍വിഭാഗത്തില്‍ തിരുവനന്തപുരം ദന്തല്‍ കോളേജ് 25ാം റാങ്ക് നേടുകയും ചെയ്തു.

 

 

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends