Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മുന്നൊരുക്കങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിലയിരുത്തി....പൊലീസ് അകമ്പടിയില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിതരണം നടന്നു വരുന്നു, പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

21 FEBRUARY 2024 07:39 AM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മുന്നൊരുക്കങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിലയിരുത്തി....പൊലീസ് അകമ്പടിയില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിതരണം നടന്നു വരുന്നു, പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

41 വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ക്ക് മാര്‍ച്ച് 25 വരെ പൊലീസ് സംരക്ഷണം നല്‍കും.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറുകള്‍ അതത് സ്‌കൂളിലാണ് സൂക്ഷിക്കുന്നത്. ഇവിടെ സിസിടിവി സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നത് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ബാങ്കുകളിലുമാണ് സൂക്ഷിക്കുന്നത്. ചോദ്യപേപ്പറുകള്‍ സമയനിഷ്ഠ പാലിച്ച് വിതരണം നടത്തുന്നതിന് ജില്ലകളിലെ ലീഡ് ബാങ്ക് മാനേജര്‍മാര്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. ഉത്തരക്കടലാസ് ബണ്ടിലുകള്‍ അതേദിവസം പോസ്റ്റോഫീസിലും എത്തിക്കണം.

ഉത്തരക്കടലാസുകള്‍ എത്തിക്കുന്നതുവരെ പോസ്റ്റ്ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഏപ്രിലില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 77, എസ്എസ്എല്‍സിക്ക് 70, വിഎച്ച്എസ്ഇയ്ക്ക് എട്ട് എന്നിങ്ങനെയാണ് മൂല്യനിര്‍ണയ ക്യാമ്പ്.

അതേസമയം സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍. 2971 പരീക്ഷാ കേന്ദ്രത്തിലായി മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും.

ഗള്‍ഫില്‍ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends