Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ.ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി...

06 NOVEMBER 2024 10:25 AM IST
മലയാളി വാര്‍ത്ത

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനുള്ള സമയപരിധി നീട്ടി. 2011 ജൂലൈ 20ന് ശേഷമിറങ്ങിയ പി.എസ്.സി വിജ്ഞാപനപ്രകാരം കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും 2012 ജൂണ്‍ ഒന്നു മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും മാത്രമാണ് നിശ്ചിത കാറ്റഗറിയിലുള്ള കെ.ടെറ്റ് യോഗ്യത നേടാനുള്ള കാലാവധിയില്‍ ഇളവനുവദിച്ചത്.

ഇവര്‍ക്ക് മാത്രം അവസാന അവസരമായി 2025 മേയില്‍ നടത്താനുദ്ദേശിക്കുന്ന പ്രത്യേക കെ.ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി വരെയാണ് സമയം അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.ടെറ്റ് യോഗ്യത നേടാതെ സര്‍വിസിലിരിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്കായി 2023 ആഗസ്റ്റില്‍ പ്രത്യേക പരീക്ഷ നടത്തിയിരുന്നെങ്കിലും ചില അധ്യാപകര്‍ക്ക് വിജയം കൈവരിക്കാനായില്ല. ഇത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും സമയപരിധി നീട്ടിയിരിക്ുകന്നത്. കെ.ടെറ്റ് യോഗ്യത നേടാത്തതിനാല്‍ വര്‍ഷങ്ങളായി സര്‍വിസുള്ള അധ്യാപകര്‍ക്കുപോലും പ്രബേഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയവ തടഞ്ഞുവെച്ചിരിക്കുന്നു.

എന്നാല്‍, 2023ല്‍ പ്രത്യേക കെ.ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരെയും 2025ലെ പ്രത്യേക പരീക്ഷയില്‍ യോഗ്യത നേടുന്നവരെയും കെ.ഇ.ആര്‍ 14 ചട്ടം 3ല്‍ പറയുന്ന തരത്തില്‍തന്നെ നിര്‍ദിഷ്ട യോഗ്യതയുള്ളവരായി പരിഗണിച്ച് നിയമന തീയതി മുതല്‍ കണക്കാക്കി പ്രബേഷന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കേണ്ടതും ഇന്‍ക്രിമെന്റ് അനുവദിക്കേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു.

കൂടാതെ, എയ്ഡഡ് സ്‌കൂളുകളില്‍ ഇളവ് കാലയളവായ 2012 ജൂണ്‍ ഒന്നു മുതല്‍ 2019-20 വര്‍ഷം വരെ കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായവരില്‍ ഇനിയും അംഗീകാരം ലഭിക്കാത്തവര്‍ക്ക് മറ്റു വിധത്തില്‍ ക്രമപ്രകാരമെങ്കില്‍ നിലവിലെ നിയമവ്യവസ്ഥക്കു വിധേയമായി നിയമനാംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്കും പ്രബേഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയവ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചുനല്‍കിയ കാലാവധിക്കുള്ളില്‍ കെ.ടെറ്റ് യോഗ്യത നേടുകയാണെങ്കില്‍ മാത്രമേ അനുവദിക്കേണ്ടതുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (12 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (51 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (10 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends