Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്...

22 MARCH 2025 08:43 AM IST
മലയാളി വാര്‍ത്ത

എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്....


എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്....

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച സ്‌കൂള്‍മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

2019-20 മുതല്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഒട്ടേറെ എയ്ഡഡ് മാനേജ്‌മെന്റുകള്‍ ഇതു ലംഘിച്ച് അധ്യാപകനിയമനം നടത്തിയതായി കണ്ടെത്തി. കെ-ടെറ്റ് ഉള്ളവര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഇതു പാലിക്കാത്ത എയ്ഡഡ് സ്‌കൂളുകളില്‍ ഇതിനകം സ്ഥാനക്കയറ്റം നല്‍കിയവര്‍ക്ക്, അവര്‍ കെ-ടെറ്റ് പാസായ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം.

ചട്ടവിരുദ്ധമായും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം -ഡയറക്ടര്‍ നിര്‍ദേശിച്ചു. കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ 2011 നിലവില്‍ വന്നതു മുതല്‍ അഞ്ചുവര്‍ഷമായിരുന്നു കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്നു മുതല്‍ 2019-20 അധ്യയനവര്‍ഷംവരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം നല്‍കിയിട്ടുണ്ടായിരുന്നു. എന്നിട്ടും നിയമാനുസൃതമല്ലാത്ത അധ്യാപകനിയമനം നടക്കുന്നതിനാലാണ് മാനേജ്‌മെന്റുകള്‍ക്കുള്ള മുന്നറിയിപ്പ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...  (5 minutes ago)

യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ...  (14 minutes ago)

V D SATHEESHAN യുവതുർക്കികൾ അദ്ദേഹത്തെ കൈവിട്ടു.  (37 minutes ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍....  (46 minutes ago)

ദര്‍ഷിത കൊണ്ട് പോയ 30 പവനും മുക്കുപണ്ടം 4 മിനിട്ടിൽ മുറിയിൽ സംഭവിച്ചത്,വമ്പൻ ട്വിസ്റ്റ്  (1 hour ago)

ഇന്ത്യന്‍ യുവതി  (3 hours ago)

പഴക്കമുള്ള ഒരു ലോകം  (3 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (3 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (3 hours ago)

നെതന്യാഹു  (4 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (4 hours ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (4 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (4 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (4 hours ago)

പുരോഗമിക്കുന്നു  (4 hours ago)

Malayali Vartha Recommends