ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...

വിദ്യാർഥികൾക്ക് ആഗോള വിദ്യാഭ്യാസ-ഗവേഷണ അവസരങ്ങൾ വിപുലമാക്കുന്നതിനായി പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു) ജർമ്മനിയിലെ ബെർലിൻ സ്‌കൂൾ ഓഫ് ബിസിനസ് ആൻഡ് ഇന്നൊവേഷനുമായി (ബിഎസ്ബിഐ) ധാരണാപത്രം ഒപ്പുവച്ചു. അക്കാദമിക്-സാംസ്‌കാരിക കൈമാറ്റം, സംയുക്ത ഗവേഷണം, വിദ്യാർഥി-അധ്യാപക കൈമാറ്റ പരിപാടികൾ, സാങ്കേതികവിദ്യ അധിഷ്ഠിത പഠന-നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹകരണം നൽകുകയാണ് കരാറിൻ്റെ ലക്ഷ്യം.
ധാരണാപത്രം എംഐടി-ഡബ്ല്യുപിയു എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. രാഹുൽ വി. കരാഡും ബിഎസ്ബിഐ പ്രൊവോസ്റ്റ് പ്രൊഫ. ഡോ. കിരിയാക്കോസ് കുവേലിയോട്ടിസും ചേർന്ന് ഒപ്പുവെച്ചു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള നിലവാരത്തിലുള്ള പഠന-ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കുന്നതിനും ഈ സഹകരണം സഹായകരമാകുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു.
https://www.facebook.com/Malayalivartha






















