ഋതിക്ക് ഇല്ലാത്ത സൂസെയിന്റെ ആദ്യ പിറന്നാള്‍ ആഘോഷം
ഋതിക്ക് റോഷനുമായി വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ സൂസെയിന്‍ ഖാന്‍ ഗോവയില്‍ ആഘോഷിച്ചു. സാധാരണ വിദേശത്താണ് ജന്മദിനം ആഘോഷിക്കാറ്. എന്നാല്‍ ഋതിക്കുമായി വേര്‍പിരിഞ്ഞ ശേഷം സൂസെയിന്‍ ആകെ വിഷമത്തിലാണ്. അതിനാല്‍ കുടുംബത്തോടൊപ്പം പിറന്നാളും ദീപാവലിയും ആഘോഷിച്ചു. വലിയ രീതിയിലുള്ള പരിപാടികള്‍ ഇല്ലായിരുന്നു. ദീപാവലി സമ്മാനമായി ഋതിക്കിന് ബാംഗ് ബാംഗ് വിജയം മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടെ കത്രീനയും ഋതിക്കുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സൂസെയിനെ അസ്വസ്ഥമാക്കിയെന്നും അറിയുന്നു.
ഈ വര്‍ഷം ആദ്യം ഋതിക്ക് കുട്ടികള്‍ക്കും ഭാര്യാ സഹോദരിയുടെ കുട്ടികള്‍ക്കും ഒപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സുസെയിന്‍ ഋതിക്കിന വിവാഹ മോചന നോട്ടീസ് അയച്ചത്. വാലന്റയിന്‍ ദിനവും കുട്ടികള്‍ക്കൊപ്പമാണ് ഋതിക്ക് ചെലവഴിച്ചത്. സിന്ദഗി ന മിലേഗി ദോബാരയില്‍ കത്രീനയുമൊത്തുള്ള റോഷന്റെ ലിപ്പ് ലോക്ക് സീന്‍ സുസെയിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ബാംഗ് ബാംഗിലെയും ലിപ്പ് ലോക്ക് സീനുകള്‍ സുസെയിനെ അസ്വസ്ഥയാക്കിയെന്നാണ് അറിയുന്നത്.
അതേസമയം നടനും നിര്‍മാതാവുമായ ഒരാളുമായി സുസെയിന്‍ പ്രണയത്തിലാണെന്നും മുംബയിലെ ടാബ്‌ളോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് ഋതിക്കിന് അപകടം പറ്റി ചികില്‍സയിലായിരുന്ന സമയത്ത് സുസെയിന്‍ കാണാന്‍ പോകാഞ്ഞതെന്നും ആക്ഷേപമുണ്ട്. ഈ മാസം മുപ്പതിനാണ് വിവാഹമോചന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഏത്രയും പെട്ടെന്ന് പിരിയണമെന്നാണ് ഋതിക്ക് ആഗ്രഹിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha