Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഞാന്‍ സിനിമയെ സ്‌നേഹിച്ചു… ഇപ്പോള്‍ എന്നെ സ്‌നേഹിക്കാന്‍ ആരുമില്ല

15 NOVEMBER 2014 09:28 AM IST
മലയാളി വാര്‍ത്ത.

ഞാന്‍ മലയാള സിനിമയെ സ്‌നേഹിച്ചു. എന്റെ ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവച്ചു. 52 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് സൗഹൃദങ്ങള്‍ക്കായിരുന്നു. എന്നാല്‍ അനാരോഗ്യം കൊണ്ട് തളര്‍ന്നപ്പോള്‍ ആ സൗഹൃദങ്ങളെല്ലാം ഓടിയൊളിച്ചു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്‍.എല്‍ ബാലകൃഷ്ണന്റെ ഇന്നത്തെ അവസ്ഥയാണിത്.
തിരുവനന്തപുരം പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണനെ സിനിമാ ലോകം മറന്ന മട്ടാണ്.
അമ്മാനംകിളി തൊട്ട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വരെ 163 ചിത്രങ്ങളിലാണ് ബാലകൃഷ്ണന്‍ അഭിനയിച്ചത്. പട്ടണപ്രവേശം, മൂക്കില്ലാരാജ്യത്ത്, ഓര്‍ക്കാപ്പുറത്ത്, വര്‍ണ്ണം, ജോക്കര്‍, സാന്ദ്രം അങ്ങനെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍. 
സിനിമയിലെ സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി മുന്നൂറിലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ഫോട്ടോഗ്രഫി ജീവിതത്തിന് കൊടിയേറ്റം, എലിപ്പത്തായം, അഭയം, പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍, സ്ഫടികം, ഗാന്ധര്‍വ്വം,പവിത്രം, കളിപ്പാട്ടം, അയിത്തം, പാദമുദ്ര, സ്വയംവരം, ചിദംബരം, കാഞ്ചനസീത തുടങ്ങി നിരവധി ചിത്രങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. 
ഇപ്പോള്‍ പ്രമേഹം ബാധിച്ച് ഇരുകാലുകളും ശസ്ത്രക്രിയ ചെയ്തിരിക്കുകയാണ്. അതുകൂടാതെ അര്‍ബുദവും ഹൃദ്രോഗവും ന്യൂറോ രോഗങ്ങള്‍ക്കുമായി ചികിത്സയിലാണ്. മറ്റ് വരുമാന മാര്‍ഗമില്ലാതെ നന്നേ വിഷമിക്കുകയാണ് ബാലകൃഷ്ണന്‍.
താര സംഘടനയായ അമ്മ 5000 രൂപ പ്രതിമാസം കൈനീട്ടം നല്‍കുന്നെങ്കിലും ചികിത്സയ്ക്ക് പോലും തികയുന്നില്ല. 
ഇനിയും രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടിവരും.126 കിലോ ഭാരമുണ്ടായിരുന്ന ബാലകൃഷ്ണന്റെ ഭാരവും അനുദിനം കുറഞ്ഞു വരികയാണ്. ഓര്‍മ്മക്കുറവും അലട്ടുന്നുണ്ട്. പരസഹായമുണ്ടെങ്കില്‍ മാത്രമേ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയുകയുള്ളു.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളോട് ഏറെ വ്യക്തിബന്ധമുള്ളയാളാണ് എന്‍.എല്‍ ബാലകൃഷ്ണന്‍. ഫോട്ടോഗ്രാഫിയുടെ മികവ് പല നടന്മാരേയും അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു. വന്‍ സൗഹൃദമുണ്ടായിരുന്ന ആ വലിയ മനസിന്റെ ഉടമ ഇപ്പോള്‍ ആരോരും എത്തിനോക്കാതെ ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ്. എങ്കിലും ആരോടും പരിഭവമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends