Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കഴിഞ്ഞ ഒരു വർഷമായി അവൾ കിടപ്പിലാണ്... പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല! രണ്ടോ മൂന്നോ പേർ പിടിച്ചാലേ എഴുന്നേൽക്കാനാകൂ; അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല.. ആശ്രയം ആരുമില്ല:- ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു- ട്യൂമര്‍ ബാധിച്ച മിനിസ്‌ക്രീന്‍ താരം ശരണ്യയുടെ ദുരിത ജീവിതത്തെക്കുറിച്ച് നടി സീമ ജി നായര്‍

12 JUNE 2019 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ ഭാര്യയുമായ ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

ട്യൂമര്‍ ബാധിച്ച മിനിസ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സര്‍ജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നും നടി സീമ ജി നായര്‍ . ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തു കൊണ്ടു വന്നതിലും സൻമനസ്സുകളുടെ സഹായം തേടുന്നതിലും മുൻകൈ എടുത്തതും സീമ തന്നെയാണ്. ആറുവട്ടം രോഗത്തെ അതിജീവിച്ച ശരണ്യ ഇക്കുറിയും ട്യൂമറിനെ തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന് ഉറച്ചു വിശ്വസിക്കാനാണ് ഉറ്റവർക്ക് ഇഷ്ടം. ആറു വർഷത്തിനിടെ, എല്ലാത്തവണയും ഓരോ വർഷത്തെ ഇടവേളയിലാണ് രോഗം വന്നുകൊണ്ടിരുന്നത്. മിക്കവാറും അത് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായിരിക്കും. പക്ഷേ, കഴിഞ്ഞ ഒപ്പറേഷന്റെ ഏഴാം മാസമാണ് ഇപ്പോൾ വീണ്ടും...’’ സീമയുടെ ഇടറിയ വാക്കുകൾ മുറിഞ്ഞു...

‘‘കഴിഞ്ഞ ഒരു വർഷമായി അവൾ കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. രണ്ടോ മൂന്നോ പേർ പിടിച്ചാലേ എഴുന്നേൽക്കാനാകൂ. കൈകളുടെയും കാലുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം പോലും പലപ്പോഴും അറിയാതെ നഷ്ടമാകും. നാലു ദിവസം മുമ്പ് അവൾ ബാത്ത്റൂമിൽ വീണു. സ്വന്തം ചിന്തയ്ക്കൊപ്പം ശരീരം ചലിക്കുന്നില്ല. അത് വാക്കുകൾ കൊണ്ടു പറഞ്ഞു മനസിലാക്കുക പ്രയാസമാണ്. നേരിൽ കണ്ടു നിൽക്കുന്നത് സങ്കടകരമാണ്..


‘‘അവൾക്കിപ്പോൾ 27 വയസായി. ഈ പ്രായത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന വേദനകൾ ഒരു പെൺകുട്ടിക്് താങ്ങാവുന്നതിനപ്പുറം. കണ്ണൂരാണ് നാട്. അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല. ആശ്രയം ആരുമില്ല. രണ്ടു സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. അമ്മ മാത്രമാണ് അവളുടെ ഒപ്പമുള്ളത്. അഭിനയത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. മറ്റൊരു ജോലിയോ അഭയമോ ഇല്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്താണ് അവളും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്. ആ കുടുംബത്തിന്റെ അത്താണി അവളായിരുന്നു. ’’.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ശരണ്യ. ആറ് വർഷത്തെ ചികിത്സയ്ക്ക് തന്നെ ഭീമമായ തുക ചെലവായി. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിലും ഇനിയുള്ള ഓപ്പറേഷനും തുടർ ചികിൽസകൾക്കുമായി വലിയ തുക വേണം. വീട്ടു വാടക അടക്കം കണ്ടെത്തണം. സ്വന്തമായി ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവും പേറിയാണ് അവൾ ജീവിക്കുന്നതു തന്നെ. രോഗാവസ്ഥയിലും അവൾ ജോലിക്കു പോയിരുന്നു. സീരിയലുകളുടെ സെറ്റിൽ കൂടെക്കൂടെ ബോധം കെട്ടു വീണതോടെയാണ് അത് അവസാനിച്ചത്


ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ രംഗത്തെ താരങ്ങള്‍രംഗത്ത് വന്നിരുന്നു. 'ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകില്‍ പോലും പൂര്‍ണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിന്‍ സര്‍ജന്‍ വരുമ്ബോഴേ വ്യക്തമാകൂ .

കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്ബോള്‍ തന്നെ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു. റിക്കവര്‍ ചെയ്യാന്‍ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കില്‍ നാളെ പ്രധാന സര്‍ജന്‍ വന്നാലേ അറിയാന്‍ പറ്റൂ.'

'ബ്രെയിനിനോട് ചേര്‍ന്നാണ് ട്യൂമര്‍ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാല്‍ വ്യത്യാസം വരുമെന്നായിരുന്നു നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അത് എത്രത്തോളം വിജയകരമായിരുന്നു എന്ന് നാളെയെ പറയാന്‍ പറ്റൂ. അവള്‍ക്ക് ഇനിയും തുടര്‍ന്ന് സഹായങ്ങള്‍ വേണം. ഇപ്പോള്‍ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കില്‍ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങള്‍ക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. സുമനസുകള്‍ സഹായിക്കണം. അവളെ ഞങ്ങള്‍ക്ക് ഒന്ന് എഴുന്നേല്‍പിച്ച്‌ ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം' -സീമ ജി നായര്‍ അഭ്യര്‍ഥിച്ചു.

ശരണ്യയ്ക്ക് സഹായം നല്‍കാം

SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (6 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (17 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (37 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (51 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (1 hour ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (1 hour ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (2 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (3 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

Malayali Vartha Recommends