Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അമേയയാണ് ഇനി താരം.. താരത്തിന്റെ പഴയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

12 JULY 2019 09:12 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലാണ് ആ സുന്ദരിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അമേയ എന്ന പേരിലെത്തിയ കഥാപാത്രം ആരെന്നായി പിന്നെയുള്ള അന്വേഷണം. അന്വേഷണങ്ങള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ തന്നെ ആ സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ്. അമേയ മാത്യു എന്ന് തന്നെയാണ് ഈ സുന്ദരിയുടെ യഥാര്‍ത്ഥ പേര്. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ട്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.

വെബ് സീരീസുകളുടെ കാലമാണിത്. നല്ല ഒരു കോണ്‍സെപ്‌റ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ തിയേറ്റര്‍ റീലീസ് തേടി പോകാതെ അനായാസമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ വെബ് സീരീസുകളിലൂടെ കഴിയുന്നുണ്ട്. മലയാളത്തിലും ഒരുപാട് വെബ് സീരീസുകള്‍ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളുമായി കരിക്കിന്റെ ഓരോ എപ്പിസോഡും വൈറലാണ്. കരിക്കിന്റെ വിജയം അതിലെ അഭിനേതാക്കളുടെ കൂടെ വിജയമാണ്. ജോര്ജും, ലോലനും, ശംഭുവും ഒക്കെ പ്രേക്ഷകര്‍ക്ക് ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രിയങ്കരരായി മാറുകയാണ്. ഇതില്‍ എടുത്ത് പറയേണ്ട പേരുകളാണ് ലോലന്റെയും ജോര്‍ജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേത്. ജോര്‍ജിനെ അവതരിപ്പിക്കുന്നത് അരുണ്‍ കെ അനിയനും ലോലനെ അവതരിപ്പിക്കുന്നത് ശബരീഷ് സജിനുമാണ്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ക്രിയേറ്റീവ് ഹെഡ്.

തേരാ പാരാ എന്ന പേരില്‍ കരിക്ക് ടീം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കരിക്കിന്റെ യൂടൂബ് ചാനലില്‍ കൂടി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിരവധിയാളുകളാണ് വരാന്‍ പോകുന്ന സിനിമക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. ഏതായാലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഏറ്റെടുത്ത പോലെ ഇവരെ ബിഗ് സ്‌ക്രീനിലും ആരാധകര്‍ പിന്തുണക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ലോലനെയും ജോര്‍ജിനെയും ശംഭുവിനെയുമെല്ലാം നമുക്കിനി തിയേറ്ററില്‍ ഇരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends