Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു!! ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിഷമഘട്ടം വന്നപ്പോള്‍ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായി; പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെയുംകൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു!! സീമ ജി. നായരുടെ വിവാഹജീവിതത്തിൽ സംഭവിച്ചത്...

12 JULY 2019 12:55 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ നടി ശരണ്യയ്ക്ക് ഏറെ പിന്തുണയുമായി എത്തിയ താരമാണ് സീമ ജി. നായര്‍. ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോയ ശരണ്യയെ കൈയയച്ച് സഹായിക്കാൻ വിവിധ തുറകളിൽ നിന്നു നിരവധി സൻമനസ്സുകൾ രംഗത്തു വന്നു, ചെറുതും വലുതുമായ സഹായങ്ങൾ ശരണ്യയുടെ അക്കൗണ്ടിലേക്കെത്തി. സ്വന്തമായി ഒരു വീടോ, മറ്റു വരുമാന മാർഗങ്ങളോ, സമ്പാദ്യമോ ഇല്ലാതെ, അമ്മയോടൊപ്പം ജീവിക്കുന്ന ശരണ്യയെ സ്വന്തം ഹൃദയത്തോടു ചേർത്തു നിർത്തി, അതിജീവനത്തിന്റെ കരുത്തു പകരുന്നതിൽ പ്രധാനി നടി സീമ ജി നായരാണ്. ശരണ്യയുടെ തിരിച്ചു വരവിനു വേണ്ടി സ്വന്തം തിരക്കുകൾ പോലും കഴിയുന്നത്ര സീമ മാറ്റി വച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സീമ ജി. നായര്‍. ട്യൂമര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന നടി ശരണ്യയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് നടി സീമയാണ്. കൂടാതെ ശരണ്യയേ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സീമ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച്‌ സീമ ജി നായര്‍ തുറന്നു പറയുകയാണ്. നാടകക്കാരി ആയതു കൊണ്ട് തന്റെ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക്കുണ്ടായിരുന്നതായി സീമ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ 'ഒരു ഓണക്കാലത്താണ് അച്ഛന്‍ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ പോയി. അച്ഛന്റെ ബോഡി വീട്ടില്‍ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാന്‍ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിഷമഘട്ടം വന്നപ്പോള്‍ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. അപ്പോഴും ഞാന്‍ നാടകങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോള്‍ തന്നെ ഹാര്‍ട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മോനെയും കൊണ്ട് ഞാന്‍ വീട്ടിലേക്ക് പോന്നു.'

സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (7 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (22 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (28 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (51 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

Malayali Vartha Recommends