Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ

16 JULY 2019 02:35 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍,​ മമ്മൂട്ടി എന്നിവരടക്കം പങ്കെടുക്കാനെത്തിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍സെക്രട്ടറി ശശി അയ്യഞ്ചിറയോട് നന്ദികേട് കാണിച്ചെന്ന് സംവിധായകന്‍ വിനയന്‍.

കൊച്ചിയില്‍ പണിത ആസ്ഥാന മന്ദിരത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയപ്പോള്‍,​ സ്ഥലം വാങ്ങിയ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ ശശി അയ്യന്‍ ചിറയെ അവഗണിച്ചു എന്നാണ് വിനയന്റെ വിമർശനം .

ഇന്ന് കെട്ടിടം നില്‍ക്കുന്ന സ്ഥലം ആറ് വര്‍ഷം മുന്‍പ് വാങ്ങിയത് ശശി അയ്യഞ്ചിറയാണ് എന്നാല്‍ അന്ന് സ്ഥലത്തിന് ആധാരമില്ലെന്നും തട്ടിപ്പാണെന്നും പറഞ്ഞ് ജനറല്‍ ബോഡിയില്‍ നിന്നും ഇറക്കിവിട്ടത് രഞ്ജിത്തും സിയാദ് കോക്കറും ആന്റോ ജോസഫും സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് ശശി കൂടി പറഞ്ഞതു കൊണ്ടാണ് ആശംസ പറയാന്‍ തന്നെ വിളിച്ചപ്പോള്‍ അതിനെപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കാതിരുന്നതെന്ന് ഫേസ്ബുക്കില്‍ വിനയന്‍ കുറിച്ചു. കെട്ടിട നിര്‍മ്മാണത്തില്‍ ആരെങ്കിലും അഴിമതി ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും വിനയന്‍ സൂചിപ്പിക്കുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :- -

*പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്‍െ പുതിയ ഓഫീസ് മന്ദിരത്തിന്‍െ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങ് ഭംഗിയായി നടന്നു..വളരെ സന്തോഷം .. ചടങ്ങ് ധന്യമാക്കിയ ആദരണീയനായ മധുസാറിനും.പ്രിയന്‍കരരായ മമ്മൂട്ടി,മോഹന്‍ ലാല്‍ എന്നിവരോടും നമുക്കു നന്ദി പറയാാം.. പക്ഷേ ആ ചടങ്ങില്‍ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യം ഇവിടെ പറയാതെ പോയാല്‍ മനസ്സിനു സമാധാനം കിട്ടില്ല.. ഇന്നലത്തെ മീറ്റിംഗില്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലം വാങ്ങിയ മുന്‍സെക്രട്ടറി ശശിഅയ്യന്‍ചിറക്കു നന്ദിപറഞ്ഞത് എല്ലാരും കേട്ടു കാണും.. പക്ഷേ ശ്രീ ശശി വാങ്ങിയസ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനേപ്പോലെ ഒരു ജനറല്‍ ബോഡിയില്‍ നിന്ന് ആറു വറഷം മുന്‍പ് ഇറക്കിവിട്ടത്..

നമ്മുടെ രന്‍ജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു.. ആ ശശി അയ്യന്‍ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയില്‍ ടിവിയുടെ മുന്നില്‍ ചടങ്ങു കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആചടങ്ങില്‍ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി... ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശ്രീ ശശി കൂടി പറഞ്ഞതു കോണ്ടാണ് ആശംസ പറയാന്‍ എന്നെ വിളിച്ചപ്പോള്‍ അതിനേപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കിതിരുന്നത്.. എന്നെ വിളിച്ചില്ലെന്‍കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത് അതുമതി എന്ന് ശശി പറഞ്ഞപ്പോള്‍ അയാടെ ശബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ചു..

ഇത്ര നെറി കേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്.. ഇന്ന് ആ ചടങ്ങില്‍ പന്‍കെടുത്ത അതിഥികളും നിഷ്പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്തിമാര്‍ പന്‍കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്.. ഇന്നലെ വല്യാവായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്‍െകാരണം.. ?ശ്രി ശശി അയ്യന്‍ചിറ രണ്ടു കോടിക്കു തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെന്‍കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങളു ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയടെ സംശയം ആരെന്‍കിലും പറഞ്ഞാല്‍.. അവരെ തെറ്റു പറയാന്‍ പറ്റുമോ? അതിനൊക്കെ വിശദീകരണം വരും കാലങ്ങളില്‍ തരേണ്ടി വരും സംശയമില്ല.. അതൊക്കെ പൊതുപ്രവര്‍ത്തനത്തിന്‍െ ഭാഗമാണ്.അതിനാരോടും പരിഭവിച്ചിട്ടു കാര്യമില്ല.ഇത്തരം കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെ ആയിരിക്കും.

സാധാരണ അംഗത്തിന്‍െ സാറ്റലൈറ്റ് പിച്ചക്കാശിനു പോലും പോകാതെ ഇരിക്കുമ്ബോള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വില്‍ക്കുന്നത് സംഘടനയുടെ പേരില്‍ നടത്തുന്ന അഴിമതി അല്ലേ..? അതിനുത്തരം പറയാതെ ഈ ഇലക്ഷനില്‍ നിങ്ങളെ നമ്മുടെ അംഗങ്ങള്‍ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ? നീരന്തരം ഗീബല്‍സിയന്‍ നുണ പറഞ്ഞ് ആറുവര്‍ഷം തിരഞ്ഞെടുപ്പു നടത്താതെ സ്വന്തം കാര്യം കണ്ടതിനു മറുപടി പറയേണ്ടി വരില്ലേ? എല്ലാ അംഗങ്ങളുടേയും വിയര്‍പ്പിന്റെ വിലയായ നമ്മുടെ ഓഫീസിന്റെ ഉത്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി വോട്ടു തട്ടാമെന്നു ആരെന്‍കിലും സ്വപ്നം കാണുന്നെന്‍കില്‍ നിര്‍മ്മാതാക്കളെ അത്ര അണ്ടര്‍ എസ്റ്റ്‌മേറ്റു ചെയ്യരുത് എന്നേ പറയാനുള്ളു., ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിനു വേണ്ടിയുള്ളതാണ്.. എല്ലാവര്‍ക്കും നീതിയും തുല്യതയും കിട്ടുന്നതിനു വേണ്ടി.. ഇതിനു മുന്‍പു ചെയ്തിട്ടുള്ളതു പോലെ പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പും നടത്തി കുറച്ചു പേരുടെ കുടികെടപ്പായി അസ്സോസിയേഷനെ മാറ്റാന്‍ അഭിമാനബോധമുള്ളവര്‍ സമ്മതിക്കില്ല.. അതിനായി 27 ാം തീയതി വരെ കാത്തിരിക്കാം... നന്ദി....*

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends