Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനൂട്ടി!! മകളുടെ സമ്മാനം എന്താണെന്നറിയാൻ ആകാംഷയോടെ ആരാധകർ

10 SEPTEMBER 2019 01:21 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരുടെ പിറന്നാളാണ് സെപ്റ്റംബര്‍ 10ന്. ആരാധകരും താരങ്ങളുമെല്ലാം ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. 41 ല്‍ എത്തിനില്‍ക്കുകയാണ് മഞ്ജു വാര്യര്‍. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിലും റിസപ്ക്ഷനിലും പങ്കെടുക്കാനായി താരപുത്രി എത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു മീനൂട്ടി എത്തിയത്. വേറിട്ട മേക്കോവറുമായാണ് മീനൂട്ടി എത്തിയത്. താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരെ കാണാനായി മീനാക്ഷി എത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയ അമ്മയെ രക്ഷിക്കുന്നതിനായി മകള്‍ അച്ഛനെ വിളിച്ചിരുന്നുവെന്നും അതേത്തുടര്‍ന്നാണ് ദിലീപ് ഇടപെട്ടതെന്നുമുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ദിലീപായിരുന്നു മഞ്ജു വാര്യരുടെ ആദ്യനായകന്‍. അദ്ദേഹത്തെയായിരുന്നു താരം വിവാഹം ചെയ്തതും. പ്രണയിച്ച്‌ വിവാഹിതരായ ഇരുവരും ഇടയ്ക്ക് വെച്ച്‌ വഴിപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. മകളായ മീനാക്ഷി അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്.

ചെന്നൈയില്‍ എംബിബിഎസ് പഠനത്തിനായി പോയ താരപുത്രി അവധിയാഘോഷത്തിനായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണ അമ്മയെ കാണാനായി മകളെത്തിയിരുന്നുവെന്നും ഇരുവരുടേയും ഓണാഘോഷം ഒരുമിച്ചാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയപ്പോള്‍ സഹായം ആവശ്യപ്പെട്ട് ദിലീപ് തന്നെ സമീപിച്ചിരുന്നുവെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിന് ശേഷവും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതേ നയം തന്നെയാണ് ദിലീപും സ്വീകരിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. സിനിമാചിത്രീകരണത്തിനായി ഹിമാചലില്‍ കുരുങ്ങിയ മഞ്ജു വാര്യരെയും സംഘത്തേയും സഹായിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഹൈബി ഈഡനും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഹൈബി ഈഡന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം ഇതിനകം തന്നെ താരത്തിന് സ്വന്തമാണ്. ശക്തമായ സ്വീകാര്യതയും മികച്ച പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും സല്ലാപത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (23 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (54 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

Malayali Vartha Recommends