Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം.... വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുരബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം.... ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും, തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.... വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...

കാവ്യയുടെ പിറന്നാൾ ആഘോഷം പൊടിപിടിച്ച് പദ്മസരോവരം!! മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യ പിറന്നാളിൽ സർപ്രൈസ് കാണാനായി കാത്തിരിപ്പോടെ ആരാധകർ...

19 SEPTEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

ബാലതാരമായാണ് കാവ്യ മാധവൻ സിനിമയിലേക്ക് തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് 2016 നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യ മാധവനെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി ദിലീപ് പറഞ്ഞത്. വിവാഹത്തെ കുറിച്ച് കാവ്യയും വെളിപ്പെടുത്തലുമായി എത്തിയിരുന്നു. തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നതെന്നാണ് കാവ്യ പറഞ്ഞത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറഞ്ഞിരുന്നു.

സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് ജോഡി കൂടിയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു. ആദ്യ സിനിമയിലെ നായകനെത്തന്നെയാണ് താരം ജീവിതത്തിലും നായകനാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്.

വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളിനും ഓണത്തിനുമൊന്നും കാവ്യയ്‌ക്കൊപ്പം ദിലീപുണ്ടായിരുന്നു. ദിലീപിനാെപ്പമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇത്തവണത്തേത്. പുതിയ അതിഥി കൂടി എത്തിയതോടെ കാവ്യായുടെ പിറന്നാൾ ആഘോഷമാക്കുകയാണ് താര ദമ്പതികൾ. അതേസമയം മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞ വര്ഷം കാവ്യയുടെ പിറന്നാള്‍ ദിനത്തിലാണ് ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വിട്ടാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത് . മഞ്ഞ ഫ്രോക്കണിഞ്ഞ് സന്തോഷവതിയായി നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രമായിരുന്നു പിറന്നാള്‍ ദിനത്തിന് പിന്നാലെയായി പുറത്തുവന്നത്. അതുകൊണ്ട് തന്നെ കാവ്യയുടെ ഈ പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ എങ്കിലും കാണാനാകും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെയായി അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപും കാവ്യ മാധവനും കടന്നുപോയത്. കരിയറിലും വ്യക്തി ജീവിതത്തിലും ഒരുപോലെ കരിനിഴല്‍ വീഴ്ത്തിയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അന്ന് നഷ്ടമായ സന്തോഷങ്ങളെല്ലാം ദിലീപ് തിരിച്ചുപിടിച്ചിരുന്നു.

എന്നാൽ കാവ്യ സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇനി അഭിനയിക്കുന്നില്ലെന്ന തരത്തിലുള്ള തീരുമാനത്തിലാണ് കാവ്യ മാധവനെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ ദിലീപിനൊപ്പം ശക്തമായ തിരിച്ചുവരവുമായി കാവ്യ എത്തുമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! മനഃസമാധാനവും ധനലാഭവും ഈ രാശിക്കാർക്ക്!  (13 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍  (29 minutes ago)

ഒഴിവായത് വൻ ദുരന്തം....  (46 minutes ago)

ഇല്യാസ് പാഷ അന്തരിച്ചു...  (58 minutes ago)

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം....  (1 hour ago)

അന്വേഷണത്തില്‍ വീഴ്ച വരുത്തി... പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം...  (1 hour ago)

. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് ....  (1 hour ago)

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (9 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (9 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (9 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (9 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (9 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (10 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (10 hours ago)

Malayali Vartha Recommends