Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു, എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവരോട് കീര്‍ത്തി സുരേഷ് പറയുന്നു

07 APRIL 2020 12:41 PM IST
മലയാളി വാര്‍ത്ത

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. പ്രണയവും വിവാഹത്തെക്കുറിച്ചും കുഞ്ഞതിഥികളുടെ വരവുമൊക്കെ വാര്‍ത്തയായി മാറാറുമുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറിയ കീര്‍ത്തി സുരേഷിന്റെ  വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. പ്രമുഖ ബിസിനസുകാരനുമായി താരപുത്രിയുടെ വിവാഹം തീരുമാനിച്ചുവെന്നും, വിവാഹത്തീയതി ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിട്ടേക്കുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍. എന്നാലിപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി..

''ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,'' കീര്‍ത്തി പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ കീര്‍ത്തിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആരെയാണ് താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. കുടുംബാംഗങ്ങളാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതെന്നും കീര്‍ത്തി അതില്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സംഭവത്തെക്കുറിച്ച് കീര്‍ത്തിയും മാതാപിതാക്കളും പ്രതികരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.
നിര്‍മാതാവ് സുരേഷിന്റെയും മുന്‍കാല നടി മേനകയുടെയും ഇളയപുത്രിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി വളര്‍ന്ന കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകളോട് ടൈംസ് ഓഫ് നൗ നടത്തിയഅഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം . കൊറോണ വൈറസിന്റെ പിടിയിലാണ് ലോകം. നിരവധി പ്രശ്‌നങ്ങളിലാണ് രാജ്യം. ആ സമയത്ത് എന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പ് അല്ല പ്രചരിപ്പിക്കേണ്ടത്. കൊവിഡ് 19 എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം ഇപ്പോഴത്തെ ശ്രദ്ധ, അല്ലാതെ ഇത്തരത്തിലുള്ള കിവംവദന്തികളിലല്ലെന്നും താരം പറയുന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ചും താരം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലൂടെ ബാലതാരമായിട്ടാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം നായികയായിട്ടും മലയാളത്തില്‍ തന്നെ അരങ്ങേറ്റം നടത്തി. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു. തെലുങ്കില്‍ അഭിനയിച്ചതോടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിലെ പ്രകടനമായിരുന്നു കീര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബോളിവുഡിലും നായികയാവാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. നാഗേഷ് കുകുനൂരിന്റെ 'ഗുഡ് ലക്ക് സഖി'യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends