Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ എന്റെ മക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണം

27 MAY 2020 08:59 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ക്കുശേഷമുള്ള നടി ജ്യോതികയുടെ തിരിച്ചുവരവില്‍ താരത്തിന് ഒരു നിശ്ചയദാര്‍ത്ഥ്യമുണ്ട്. അത് തന്റെ മക്കളുടെ കാര്യത്തിലാണ്. ഞാന്‍ അവരെ വാട്ടില്‍ വിട്ടിട്ടാണ് അഭിനയരംഗത്തേക്ക് വരുന്നത്. അപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന ജ്യോതിക 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് '36 വയതിനിലെ' എന്ന ചിത്രത്തിലൂടെയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ജ്യോതിക തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ ഒക്കെയും പുരുഷാധിപത്യ ആശയങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്നവയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'പൊന്‍മകള്‍ വന്താള്‍' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുകയാണ്. എന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് കുട്ടികളുണ്ട്, അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ജീവിതത്തിന്റെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ചങ്ങാതിമാരുണ്ട് ജോലി ചെയ്യുന്നവരും, അല്ലാത്തവരുമെല്ലാം. ഞാനിപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നമ്മള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്ക് ഇപ്പോഴും ആ പിന്തുണ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരത്തിലുള്ള സിനിമകള്‍ ലഭിച്ചതും എന്റെ ഭാഗ്യമാണ്,' ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.

സിനിമാ മേഖലയിലും സമൂഹത്തിലും ഇപ്പോഴും സ്ത്രീപക്ഷ സിനിമകളെ വിലകുറച്ച് കാണുന്ന പ്രവണതയുണ്ടെന്ന് ജ്യോതിക പറയുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. വലിയ ഒരു സിനിമയുടെ ഭാഗമാകാനല്ല, മറിച്ച് താന്‍ ആ ചിത്രത്തിന്റെ ഭാഗമാകുമ്‌ബോള്‍ ആ സിനിമ വലുതാകുന്നുണ്ടോ എന്നതാണ് ഒരു തിരക്കഥ തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.
സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം 'പൊന്‍മകള്‍ വന്താള്‍' എന്ന ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (9 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (15 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (24 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (37 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (54 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends