Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോൾ ആരെ വിളിച്ചു കരയും? ഏത് ഭഗവാൻ വരും? അവൾക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ…

30 MAY 2020 04:21 PM IST
മലയാളി വാര്‍ത്ത

ശബ്ദം കൊണ്ട് മലയാള സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് ഭാഗ്യലക്ഷ്മി ഇതിനോടകം തന്റെ ശബ്ദം നല്‍കിയത്.തന്റെ നിലപാടുകൾ എവിടെയും തുറന്ന് പറയുന്നതിൽ മുന്നിലാണ് ഭാഗ്യലക്ഷ്മി. ഇപ്പോൾ ഇതാ കുടുംബാംഗത്തിൽ നിന്നും തനിക്കുണ്ടായ അപമാനവും അതിനെതിരെ രൂക്ഷമായി പ്രതികരിച്ച രീതിയും വെളിപ്പെടുത്തിയിരിക്കുന്നു..

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

ഏഴിലോ എട്ടിലോ പഠിക്കുന്ന പെൺകുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കുന്നത് കണ്ടു. “സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങൾ” എന്നായിരുന്നു വിഷയം..കൗരവ സഭയിൽ വച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോൾ അഞ്ച് പുരുഷന്മാർ(ഭർത്താക്കന്മാർ) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും (സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാൻ ആരുമില്ലല്ലോ എന്നവൾ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവൾക്ക് മറ്റു മാർഗ്ഗമില്ല. ഭഗവാൻ വന്ന് അവളെ രക്ഷിക്കുന്നു..

ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോൾ ആരെ വിളിച്ചു കരയും? ഏത് ഭഗവാൻ വരും? അവൾക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ…ഇത് കേട്ടപ്പോൾ എന്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓർമ വന്നത്. ഒരു 30 കൊല്ലം മുൻപ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാൻ ഭർത്താവിനേയും കുഞ്ഞിനെയും ഭർത്താവിന്റെ വീട്ടുകാരെയും സ്നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.ഭർത്താവിന്റെ അനുജൻ (ഒരു തികഞ്ഞ മദ്യപാനി) സ്വന്തം ജ്യേഷ്ഠനോടുളള പകയിൽ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാർത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭർത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം.

എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി “ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു.. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തിൽ പിറന്ന പെണ്ണിന്റെ കടമയാണ്..

അങ്ങനെ ഞാനിപ്പൊ കുടുംബത്തിൽ പിറന്ന പെണ്ണാവാൻ ഉദ്ദേശിക്കുന്നില്ല.. എന്നെ രക്ഷിക്കാൻ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാൻ തന്നെയാണ് എന്റെ സംരക്ഷക,ഞാൻ തന്നെയാണ് എന്റെ ശക്തി..ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കൽ കൂടി പറ ആ വാക്ക്. അവൻ ആ വാക്ക് വീണ്ടും ആവർത്തിച്ചു..പിന്നെ എന്റെ നിയന്ത്രണം വിട്ടു… ഉണങ്ങാൻ ഇട്ടിരുന്ന വിറക് കൈയിലെടുത്തതേ എനിക്ക് ഓർമ്മയുളളു..

തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാൻ തുടങ്ങി..പറയടാ പറയടാ എന്ന് ഞാൻ അലറുന്നുണ്ട്…ഭർത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ അവനെ ജീവശ്ചവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുളളു.ഇനി ഒരു പെണ്ണിനേയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ അകത്തേക്ക് കയറിപ്പോയത്. പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങൾക്ക് ഇത്ര ദേഷ്യം പാടില്ല, പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി.. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വർഷം.

ഇത് ഞാൻ മാത്രമല്ല ഈ സമൂഹത്തിൽ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വ്യത്യസ്ത രീതികളിൽ… അപൂർവം ചിലർക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ.. അത് തിരിച്ചറിയാത്തിടത്തോളം അവൾ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും. അമ്മമാർ പെൺ മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാൻ. ആൺമക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണർത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളർത്തണം..

ഭാഗ്യലക്ഷ്മി

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (1 hour ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (1 hour ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (1 hour ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (1 hour ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (1 hour ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (2 hours ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (2 hours ago)

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

CRIME 18 കാരനായ പ്രതി അറസ്റ്റിൽ  (2 hours ago)

RAILWAY STATION രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി  (2 hours ago)

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (2 hours ago)

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു  (3 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്  (3 hours ago)

Malayali Vartha Recommends