Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്..അവരെ പരിചയപ്പെടാം..

29 JUNE 2020 06:44 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ച ചലച്ചിത്ര നടന്മാരുമുണ്ട്. നമുക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻ ലാലിനെയും മാത്രമാണ്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാർ മോഹൻലാൽ ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലായി തന്നെ അഭിനയിച്ചത്.ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ ആണ് മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ച ചിത്രം. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽപ്പുണ്ട്. അതുപോലെ മാമുക്കോയ മാമുക്കോയയായി തന്നെ അഭിനയിച്ച ചിത്രമാണ് ജയറാം, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോകന്‍ സംവിധാനം ചെയ്ത വര്‍ണം.
കൃഷ്ണ, ജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി എസ് സജി സംവിധാനം ചെയ്ത തില്ലാന തില്ലാന എന്നചിത്രത്തിലാണ് സുരേഷ് ഗോപി സുരേഷ് ഗോപി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. 1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി പിന്നീട് സൂപ്പർ താര നിരയിലേക്ക് ഉയർന്നു.

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനാണ് പ്രേം നസീര്‍.1983ല്‍ പുറത്തിറങ്ങിയ പ്രേം നസീറിനെ കാണ്മാനില്ല എന്ന സിനിമയില്‍ പ്രേം നസീര്‍ പ്രേം നസീറായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ലെനിന്‍ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലാണ് എം ജി സോമന്‍ എം ജി സോമന്‍ എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു നായകന്മാര്‍. പി എൻ മേനോൻ സംവിധാനം ചെയ്ത “ഗായത്രി”യിലൂടെയാണ് എം ജി സോമൻ മലയാള സിനിമയിൽ തുടക്കമിടുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി ചലച്ചിത്ര താരം വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയാള്‍ ഞാനല്ല. ചിത്രത്തില്‍ പ്രകാശന്‍ എന്നായിരുന്നു ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിനു പുറമെ ഫഹദ് ഫാസില്‍ എന്ന നടനായി തന്നെ ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാഫിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മേക്കപ്പ്മാന്‍ ആണ് കുഞ്ചാക്കോ ബോബന്‍ കുഞ്ചാക്കോ ബോബനായും പൃഥ്വിരാജ്‌ പൃഥ്വിരാജായും അഭിനയിച്ച ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ആസിഫ് അലി ആസിഫ് അലി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ച ചിത്രം.രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് ദിലീപ് ദിലീപായി തന്നെ അഭിനയിച്ച ചിത്രം. ദിലീപിനെ കൂടാതെ മോഹന്‍ലാല്‍, ജയറാം, ഇടവേള ബാബു, ജഗദീഷ് തുടങ്ങിയവരും ചലച്ചിത്ര നടന്മാരായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (4 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends