Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ചേട്ടന്‍ തിരിച്ച്‌ വന്നേ തീരൂ! ഇത് താങ്ങാവുന്നതിനും അപ്പുറം... ചേട്ടന്‍റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആശുപത്രിയില്‍; മേഘ്‌ന രാജിനെ വിഷമത്തിലാക്കി ധ്രുവ് സര്‍ജ

04 JULY 2020 12:53 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒരുപോലെ വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. അര്‍ജുന്‍ സര്‍ജയുടെ സഹോദരിയുടെ മകനും കന്നഡ അഭിനേതാവുമായ ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

സഹോദരങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രമായിരുന്നു ചിരു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശ്വാസ തടസ്സത്തെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവിന്‍റെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചേട്ടനായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്ബോഴെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്ന ധ്രുവ്.

സഹോദരനെ നഷ്ടമായതിന്റെ വേദന താങ്ങാനാവുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം കുറിച്ചിരുന്നു. അതിന് ശേഷമായാണ് വിഷാദത്തിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നത്. ചേട്ടനായിരുന്നു തനിക്ക് എല്ലാമെന്നും തങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ധ്രുവ് സര്‍ജ പറഞ്ഞിരുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും ചേട്ടന്‍ തിരിച്ച്‌ വന്നേ തീരൂയെന്നും ധ്രുവ് നേരത്തെ പറഞ്ഞിരുന്നു. മേഘ്‌നയ്ക്ക് ധൈര്യം കൊടുക്കാനും ചേര്‍ത്ത് പിടിക്കാനും ധ്രുവ് മാത്രമേയുള്ളൂവെന്നായിരുന്നു എല്ലാവരും താരത്തെ ഒാര്‍മ്മിപ്പിച്ചത്. വിഷാദത്തെ തുടര്‍ന്ന് ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വിയോഗം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (7 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (11 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (17 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (58 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (4 hours ago)

Malayali Vartha Recommends