Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത വർദ്ധിക്കുന്നു... കൈകൾ മടക്കി, നിറകണ്ണുകളോടെ റിയ! അവിചാരിതമായി എത്തിയ ആ കോണ്‍ഫറന്‍സ് കോള്‍, കൂടാതെ ഒരു അജ്ഞാത നമ്ബര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു... ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ

01 AUGUST 2020 08:08 AM IST
മലയാളി വാര്‍ത്ത


ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്ബത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തെത്തി. കൂടാതെ സുശാന്തിന്റെ അച്ഛന്‍ റിയയ്‌ക്കെതിരെ പരാതിയും നല്‍കി. ഇപ്പോഴിതാ കേസിൽ ട്വിസ്റ്റ് മറ്റൊന്നാണ്. റിയയ്‌ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ സിദ്ധാര്‍ത്ഥ് പിതാനി. മുംബൈ പൊലീസിനാണ് സിദ്ധാര്‍ത്ഥ് പരാതി നല്‍കിയത്.

റിയ ചക്രബര്‍ത്തിക്കെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് അജ്ഞാത നമ്ബറുകളില്‍ നിന്നും ഫോണ്‍ സന്ദേശം വരുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 28ന് ഇമെയിലിലൂടെയാണ് അദ്ദേഹം പരാതി അയച്ചത്.

സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ പറയാനും അവര്‍ ആവശ്യപ്പെട്ടുവെന്നും സിദ്ധാര്‍ഥ് പറയുന്നു. 'സുശാന്തിന്റെ സഹോദരി മീതു, ബന്ധു ഒപി സിങ് ഉള്‍പ്പടെയുള്ളവരാണ് വിളിച്ചത്. ജൂലൈ 22 നാണ് ഇവരുടെ കോണ്‍ഫറന്‍സ് കോള്‍ വരുന്നത്. തുടര്‍ന്ന് ഒരു അജ്ഞാത നമ്ബര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു. തുടര്‍ന്ന് ജൂലൈ 27 നും ഇതേപോലെ കോള്‍ വന്നു. തനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ പോലും മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നത്.

അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. നിറകണ്ണുകളോടെ ‘സത്യം വിജയിക്കും’ എന്നു നടി പറയുന്ന വിഡിയോ റിയയുടെ അഭിഭാഷകർ പുറത്തുവിട്ടിരിക്കുകയാണ്.

മകന്റെ അക്കൗണ്ടിൽനിന്ന് റിയ പണം പിൻവലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണു വിഡിയോ വന്നത്.
‘എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാൽ, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാൻ വിട്ടുനിൽക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും’– കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയിൽ പറയുന്നു. അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends